മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് മിഥുന് എം. ദാസ്. കരിക്കിന്റെ ഡിജെ എന്ന എപ്പിസോഡില്‍ സുജിത്ത് എന്ന കഥാപാത്രമായി എത്തിയത് മിഥുനായിരുന്നു. നേരത്തെ കിരണ്‍ ടിവിയിലും റെഡ് എഫ്എമ്മില്‍ ആര്‍ജെയായും സീ കേരളത്തില്‍ അവതാരകനായും മിഥുന് എത്തിയിട്ടുണ്ട്. സ്ട്രീറ്റ് ലൈറ്റ്സ്, പാപ്പാസ് എന്നീ സിനിമകളിലും മിഥുന് അഭിനയിച്ചിട്ടുണ്ട്. ആസിഫ് അലിക്കൊപ്പം അഭിനയിച്ച കുഞ്ഞെല്‍ദോയാണ് മിഥുന്റേതായി പുറത്തെത്താനുള്ള ചിത്രം. ഇപ്പോള്‍ തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞ് മിഥുന് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
‘ഒടുവില്‍ ഔദ്യോഗികമായി ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ദൈവത്തിനും കുടുംബത്തിനും ഗുരുക്കന്മാര്ക്കും സുഹൃത്തുക്കള്‍ക്കും ഒത്തിരി നന്ദി, സ്നേഹം, ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഈ ദിവസം വന്നപ്പോള്‍ അത് എന്റെ പപ്പയുടെയും മമ്മിയുടെയും വിവാഹ വാര്‍ഷിക ദിനം ആയത് തികച്ചും യാദൃശ്ചികം’, എന്നാണ് മിഥുന് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
‘എന്റെ കോമഡിയിലാ ഇവള് വീണത്, പക്ഷേ എല്ലാം മറന്നുള്ള ഈ ചിരിയിലാ ഞാന്‍ വീണത് എന്നതാ സത്യം’ എന്നൊരു കുറിപ്പും പ്രതിശ്രുത വധുവിനോടൊപ്പമുള്ളൊരു ചിത്രം പങ്കുവെച്ച് മിഥുന് പങ്കുവെച്ചിട്ടുണ്ട്. ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കുഞ്ഞെല്‍ദോ ‘ എന്ന സിനിമയില്‍ ശ്രദ്ധേയ വേഷമാണ് മിഥുന് അവതരിപ്പിക്കുന്നത്. ചിത്രം ഡിസംബര്‍ 24ന് പുറത്തിറങ്ങാനായിരിക്കുകയാണ്.
കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…
പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…
കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…
തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…
കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…
പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…