topnews

മൂവാറ്റുപുഴ ആൾക്കൂട്ട കൊലപാതകം, അശോക് ദാസിന്റെ മൃതദേഹം കുടുംബത്തിന് കൈമാറും

മൂവാറ്റുപുഴയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസിന്റെ മൃതദേഹം കുടുംബത്തിന് കൈമാറും. വ്യാഴാഴ്ച രാത്രി 11.30 ഓടെ വാളകം ആയുര്‍വേദ ആശുപത്രിക്ക് സമീപം അശോക് ദാസിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചത്. പൊലീസ് സ്ഥലത്തെത്തി അശോക് ദാസിനെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

സംഭവത്തില്‍ സിപിഐ മുന്‍ പഞ്ചായത്തംഗം ഉള്‍പ്പെടെ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വാളകത്തെ ഹോട്ടലില്‍ ജോലി ചെയ്തു വരുകയായിരുന്നു മരിച്ച അശോക് ദാസ്. നെഞ്ചിലും തലയ്ക്കുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Karma News Network

Recent Posts

അമീറുല്‍ ഇസ്ളാം രക്ഷപ്പെടും, യഥാർഥ പ്രതി അമീറുല്‍ അല്ല, അഡ്വ. ബി.എ ആളൂർ പറയുന്നു

കേരളത്തേ പിടിച്ചുകുലുക്കിയ ജിഷ വധകേസിലേ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ അംഗീകരിക്കണോ ലഘൂകരിക്കണോ എന്ന് നാളെ തിങ്കളാഴ്ച്ച ഹൈക്കോടതി വിധി…

4 mins ago

സ്വന്തം പാർട്ടിക്കാരേ കൊന്നോ ? സി.പി.എം കരിയും സഹാറാ മരുഭൂമിപോലെ പാണ്ഢ്യാല ഷാജി

കണ്ണൂർ പാനൂരിൽ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിൽ സി പി എം രക്തസാക്ഷി മന്ദിരം പണിതതിനെതിരേ…

37 mins ago

സ്മാരകത്തെപ്പറ്റി ഒന്നും പറയാനില്ല, ജില്ലാ നേതൃത്വത്തോട് ചോദിക്കണമെന്ന് എം.വി.ഗോവിന്ദൻ

കണ്ണൂർ : ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ…

1 hour ago

കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത നിർദേശം

തിരുവനന്തപുരം : തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് അവസാനത്തോടെ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നാണ്…

2 hours ago

പാചക വാതക ടാങ്കര്‍ അപകടം; ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്, മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്. മംഗലപുരത്ത് പാചക വാതക ടാങ്കര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പുമായി…

2 hours ago

പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു, പ്രതി അറസ്റ്റിൽ

റാന്നി : പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടതായി പരാതി. തീയിട്ടത് പഞ്ചായത്ത് അംഗം ഗീത സുരേഷിന്റെ ആൾത്താമസമില്ലാത്ത വീടിനാണ്. അയൽവാസി…

2 hours ago