തിരുവനന്തപുരം. സംസ്ഥാനത്ത് പാല്‍വില 8 രൂപ വര്‍ദ്ധിപ്പിക്കാന്‍ മില്‍മ. പാല് വില വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് പഠിക്കുന്നതിനായി മില്‍മ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് മില്‍മ സംസ്ഥാനത്ത് പാല് വില വര്‍ദ്ധിപ്പിക്കുന്നത്. ലിറ്ററിന് ഏഴ് രൂപ മുതല്‍ ഏട്ട് രൂപ വരെ വര്‍ദ്ധിപ്പിക്കണമെന്നാണ് ശുപാര്‍ശ. വില വര്‍ദ്ധനവ് ചര്‍ച്ചചെയ്യുവാന്‍ ഇന്ന് മൂന്ന് യൂണിയനുകളുടെ പ്രതിനിധികള്‍ യോഗം ചേരും. ഇതിന് ശേഷമാകും സര്‍ക്കാരിനെ തീരുമാനം അറിയിക്കുക.
ലിറ്ററിന് ഏഴ് മുതല്‍ ഏട്ട് രുപ വര്ദ്ധിപ്പാച്ചാല് മാത്രമാണ് കര്ഷകന് ആറ് രൂപയെങ്കിലും ലഭിക്കുകയെന്ന് മില്‍മ പറയുന്നു. കഴിഞ്ഞ തണ വില വര്‍ദ്ധിപ്പിച്ചെങ്കിലും കമ്മീഷന് കഴിഞ്ഞ് മൂന്നു രൂപ 66 പൈസമാത്രമേ
ലഭിച്ചിരുന്നുള്ളുവെന്ന് കര്‍ഷകര്‍ പരാതിപ്പെട്ടിരുന്നു. നാല് രൂപയാണ് മില്‍മ ഒടുവില്‍ വില കൂട്ടിയത്.
മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…
എന്റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന് ഇടവേള ബാബു.…
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…