മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം നേരിടുന്ന നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് പിന്തുണയേറുന്നു. സുരേഷ് ഗോപിക്ക് പിന്തുണയുമായി മിമിക്രി അസോസിയേഷൻ രംഗത്തെത്തി. മനുഷ്യത്വം കൈമുതലായുള്ള വ്യക്തി എന്ന നിലയിൽ സുരേഷ് ഗോപിക്കൊപ്പമെന്ന് സംഘടന ഫേസ്ബുക്കിലൂടെ അറിയിച്ചു. ടിനി ടോം, കലാഭവൻ ഷാജോൺ ഉൾപ്പടെയുള്ളവർ സുരേഷ് ഗോപിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റർ ഫേസ്ബുക്കിൽ പങ്കു വച്ചിട്ടുണ്ട്.
സുരേഷ് ഗോപിയോടൊപ്പം എന്ന തലക്കെട്ടോടുകൂടിയ പോസ്റ്റർ ആണ് ഇരുവരും പങ്കു വച്ചിരിക്കുന്നത്. മതത്തിന്റെ പേരിലല്ല, രാഷ്ട്രീയത്തിന്റെ പേരിലല്ല, മനുഷ്യത്വം കൈമുതലായുള്ള വ്യക്തി എന്ന നിലയിൽ ഞങ്ങളുടെ എംഎഎ സംഘടന സുരേഷ്ഗോപിയോടൊപ്പം എന്നാണ് പോസ്റ്ററിലെ വാചകം. നാദിർഷാ, രമേശ് പിഷാരടി, കോട്ടയം നസീർ, ഗിന്നസ് പക്രു തുടങ്ങിയവരുടെ ഫോട്ടോയും പോസ്റ്ററിലുണ്ട്.
അതേ സമയം മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസിൽ കോഴിക്കോട് നടക്കാവ് പൊലീസ് ഇന്ന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയേക്കും. മാധ്യമ പ്രവർത്തകയുടെ പരാതിയിൽ സുരേഷ് ഗോപിക്കെതിരെ ഐപിസി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനാണ് ഇന്നലെ നടക്കാവ് പൊലീസ് കേസെടുത്തത്. രണ്ട് വർഷം തടവോ അല്ലെങ്കിൽ പിഴയോ ഇതുരണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന വകുപ്പാണിത്.
കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി സംസാരിക്കുന്നതിന്റെ ഇടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടർ ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ അനുവാദമില്ലാതെ സുരേഷ് ഗോപി പിടിക്കുകയായിരുന്നു.
കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…
അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…