topnews

ബിസിനസ് ആരംഭിക്കാന്‍ അഞ്ച് പേര്‍ക്ക് 5000 വെച്ച് കൈക്കൂലി, പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ യുവതിക്ക് നേരിടേണ്ടി വന്നത്

14 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ എത്തിയ മിനി ജോസി എന്ന യുവതി സ്വന്തമായി ഒരു സംരംഭം തുടങ്ങാന്‍ തീരുമാനിക്കുകയും എന്നാല്‍ അതിനായി നേരിടേണ്ടി വന്നത് വലിയ ദുരിതങ്ങളുമാണ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് യുവതി ഇക്കാര്യം വ്യക്തമാക്കുന്നത്.

വീടിനോടു ചേര്‍ന്നുള്ള പഴയ കെട്ടിടത്തില്‍ അരിയും മറ്റും പൊടിച്ചു നല്‍കുന്ന മില്‍ തുടങ്ങുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ മുദ്രാ വായ്പയ്ക്ക് അപേക്ഷിക്കാന്‍ രേഖകള്‍ തയാറാക്കാന്‍ ഓഫിസുകള്‍ കയറിയിറങ്ങിയ മിനിയോട് ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത് 25000 രൂപയാണ്. അഞ്ചു പേര്‍ക്ക് അയ്യായിരം രൂപ വീതം നല്‍കാന്‍ പറഞ്ഞതായി മിനി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ആരോപിക്കുന്നു. ആരും ജോലി കളഞ്ഞു നമ്മുടെ നാട്ടില്‍ ബിസനസ് ചെയ്യാന്‍ കരുതി ഇങ്ങോട്ട് കയറി വരരുതെന്നും മിനി പറയുന്നു.

കുറിപ്പ് പൂര്‍ണ്ണ രൂപം, ‘എന്റെ പ്രവാസി സഹോദരന്‍ സഹോദരി മാരോട് എനിക്ക് കുറച്ചു കാര്യം പറയാന്‍ ഉണ്ട് ആരും ജോലി കളഞ്ഞു നമ്മുടെ നാട്ടില്‍ ബിസനസ് ചെയ്യാന്‍ കരുതി ഇങ്ങോട്ട് കയറി വരരുത്. എന്റെ അനുഭവം ഞാന്‍ ഇവിടെ പറയുന്നു. ഇന്ന് നടന്ന സംഭവം ആണ് കേട്ടോ. ഞാന്‍ എന്റെ 14വര്‍ഷത്ത പ്രവാസജിവിതം അവസാനിച്ചു നാട്ടില്‍ വന്നു ഒരു flour മില്ല് ഇടാന്‍ തീരുമാനിച്ചു

അതിന് എല്ലാം ശെരിയാക്കി ലൈസന്‍സ് എടുക്കാന്‍ കൊച്ചി മുനിസിപ്പാള്‍ കോര്‍പ്പറേഷന്‍ നില്‍ പോയി അവിടെ നിന്നും എന്റെ പള്ളുരുത്തി കോര്‍പ്പറേഷന്‍ അവിടെ വന്നു അവിടെ 5പേര്‍ക് 5000വെച്ചു 25000രുബ കൊടുക്കണം അത് പള്ളുരുതിയില്‍ തന്നെ രണ്ട് കോര്‍പ്പറേഷന്‍ ഉണ്ട് കേട്ടോ അവിടെ നല്ല സര്‍ മാരും ഉണ്ട് അതും കഴിഞ്ഞു രണ്ടാമത്തെ കോര്‍പ്പറേഷനില്‍ വന്നപ്പോള്‍ 25വര്‍ഷം ആയി കരം അടച്ച് വരുന്ന ബില്‍ഡിങ്ങിന്റെ ഒരു തെളിവും ഇല്ല എന്ന് അവിടെ യും കൈയ് കൂലി ഫോണ്‍ നമ്പര്‍ ഇത് എല്ലാം വേണം.

അവസാനം ഞാന്‍ 16000രുബ കൊടുത്തു. ഉണ്ടാക്കിയ എല്ലാ സര്‍ട്ടിഫിക്കേറ്റ് കിറി അവരുടെ മുമ്പില്‍ ഇട്ട്, മടുത്തു ഞങ്ങളെ പോലത്തെ പാവം പ്രവാസികള്‍, ജോലി ഒന്നും ഇല്ലാതെ ആവുബോള്‍ ആണ് കുടുബം നോക്കാന്‍ പ്രവാസി ആവുന്നത്, ഇവിടെ ജീവിക്കാന്‍ അനുവാദം ഉള്ളത് പാവപെട്ടവര്‍ക് അല്ല. ഗവണ്മെന്റ് ജോലിക്കാര്‍ക് ആണ് ഞങ്ങളെ പോലെ പാവങ്ങള്‍ വീണ്ടും പ്രവാസി ആവണം അതുകൊണ്ട് ഒരിക്കലും ഇങ്ങോട്ട് വന്നു ലോണ്‍ കിട്ടി ബിസിനസ് ചെയ്യാന്‍ ഒന്നും ആരും ജോലി കളഞ്ഞു വരരുത്. ഒരു നല്ല ഗവണ്മെന്റ് ജോലി കളഞ്ഞു കുവൈറ്റില്‍ നിന്നും ഞാന്‍ വന്നത് പോലെ ആരും കയറി വരരുത്

ഇത് എന്റെ ഒരു അപേക്ഷയാണ്. നാളെ എന്നോട് അപമാരിയതയ കാണിച്ച പള്ളുരുത്തി കോര്‍പ്പറേഷനിലെ റവന്യു റീപ്പാര്‍ട്ട് മെന്റില്ലേ ജിതിന്‍ എന്ന് പറഞ്ഞവന്റെ മുഖം നോക്കി ഞാന്‍ ഒന്ന് കൊടുക്കാന്‍ പോകുവായാണ്. എല്ലാവരും എനിക്ക് വേണ്ടി പ്രെയര്‍ ചെയ്യണം. പറ്റിയാല്‍ എല്ലാവരും ഇത് ഒന്ന് ഷെയര്‍ ചെയ്യാന്‍ നോക്കണം. നമ്മുടെ സര്‍ക്കാര്‍ ഇത് ഒന്ന് അറിയാന്‍. എന്ന് നിങ്ങളുടെ എല്ലാം മിനി ജോസി’

Karma News Network

Recent Posts

സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍, യുവാവിനെ അറസ്റ്റ് ചെയ്ത് നീക്കി

ആലപ്പുഴ: സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍. കൂവിയയാളെ പോലീസ് എത്തി സ്ഥലത്തുനിന്ന് നീക്കി.…

6 hours ago

ഗുജറാത്തിൽ ആറുനില കെട്ടിടം തകർന്ന് വീണു 15 പേർക്ക് പരുക്ക്, നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

സൂറത്ത്∙ ദിവസങ്ങളായി തുടരുന്ന മഴയിൽ സൂറത്തിലെ സച്ചിൻ പാലി ഗ്രാമത്തിൽ ആറ് നില കെട്ടിടം തകർന്നു. 15 പേർക്ക് പരിക്കേറ്റു.…

6 hours ago

ഹത്രാസ് അപകടം , മുഖ്യപ്രതി മധുകറിന്റെ പണമിടപാട്, ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചു, രാഷ്ട്രീയ ബന്ധങ്ങളും ഗൂഢാലോചനയും അന്വേഷിക്കും

ലഖ്‌നൗ: ഹത്രാസ് ദുരന്തത്തിൽ മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ അറസ്റ്റിലായതിനു പിന്നാലെ സംഭവത്തിലെ രാഷ്ട്രീയ ബന്ധങ്ങളും, ​ഗൂഢാലോചനയും അന്വേഷിക്കാൻ യു…

7 hours ago

ലഡാക്ക് പർവ്വതം ഓടികയറുന്ന 25 ടൺ ടാങ്ക് ഇന്ത്യ നിർമ്മിച്ചു, ചൈന ആശങ്കയിൽ

ലോകത്തേ ഏറ്റവും മികച്ച പർവതം കയറുന്ന യുദ്ധ ടാങ്ക് ഇന്ത്യ വികസിപ്പിച്ചെടുത്തു. ചൈനയുടെ ചങ്ക് തകർക്കാൻ ആയി പ്രത്യേകമായി രൂപ…

7 hours ago

ശാശ്വതികാനന്ദ സ്വാമിയുടെ തലയോട്ടിക്കുള്ളിൽ വെടിയുണ്ട! പോസ്റ്റുമോർട്ടത്തിൽ അട്ടിമറി!

ശാശ്വതീകാനന്ദ സ്വാമിയെ തലക്ക് വെടി ഉതിർത്ത് കൊല്ലുകയായിരുന്നു എന്നും തലയോട്ടി തുളച്ച് ബുള്ളറ്റ് കയറിയ മുറിവ് നേരിൽ കണ്ട ദൃക്സാക്ഷിയുടെ…

8 hours ago

ബസിനു മുൻപിൽ വടിവാൾ വീശി വിരട്ടൽ , ഓട്ടോ ഡ്രൈവർക്കെതിരെ പരാതിയുമായ ബസ് ജീവനക്കാർ

മലപ്പുറം ∙ കൊണ്ടോട്ടിയിൽ സ്വകാര്യ ബസിനു മുൻപിൽ വടിവാൾ വീശി ഓട്ടോറിക്ഷാ ഡ്രൈവർ. കൊട്ടപ്പുറം മുതൽ എയർപോർട്ട് ജംക്‌ഷൻ വരെ…

8 hours ago