kerala

മന്ത്രിയുടെ വാഹനത്തിന് സൈഡ് നല്‍കിയില്ല, മിനി ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്ത് പോലീസ്

തൃശൂര്‍: മന്ത്രിയുടെ വാഹനം കടന്നു പോകാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച്‌ മിനി ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം സ്വദേശി ആനന്ദഭവനത്തില്‍ സൂരജാണ് അറസ്റ്റിലായത്. മന്ത്രി ആര്‍ ബിന്ദുവിന്റെ വാഹനം കടന്നു പോകാന്‍ അനുവദിക്കാത്തതിനാണ് അറസ്റ്റ്.

ദേശീയ പാതയില്‍ ചാലക്കുടി മുനിസിപ്പല്‍ ജംഗ്ഷന്റെ സര്‍വീസ് റോഡില്‍ വെച്ചാണ് സംഭവമുണ്ടായത്. എറണാകുളത്ത് നിന്നും ഇരിങ്ങാലക്കുടയിലേക്ക് സര്‍വീസ് റോഡിലൂടെ പോയതാണ് മന്ത്രി. സിഗ്നല്‍ ജംഗ്ഷനില്‍ എത്തിയപ്പോള്‍ തുടരെ ഹോണ്‍ അടിച്ചിട്ടും മിനി ലോറി സൈഡ് നല്‍കിയില്ല.

മിനി ലോറിയില്‍ നിന്നും പുറത്തിറങ്ങിയ സൂരജ് ഹോണ്‍ മുഴക്കിയതിന് ക്ഷോഭിക്കുകയും ചെയ്തു. ഇതോടെയാണ് മന്ത്രിയുടെ വാഹനം കടന്നു പോകാന്‍ അനുവദിക്കാത്തതിനും പ്രകോപനപരമായി സംസാരിച്ചതിനും പോലീസ് സൂരജിനെതിരെ കേസെടുത്തത്. ഇയാളെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച്‌ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.

Karma News Network

Recent Posts

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

8 mins ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

23 mins ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

38 mins ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

58 mins ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

1 hour ago

കേടായ അരവണ മലയിറക്കി നശിപ്പിക്കാൻ വേണ്ടത് 1.16 കോടി, ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും

പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…

1 hour ago