kerala

മന്ത്രി അബ്ദുറഹിമാനെ പുറത്താക്കണം, മുഖ്യമന്ത്രിക്ക് നാണമുണ്ടോ? ഇതാണോ കമ്മ്യൂണിസ്റ്റ് മന്ത്രി സഭ? – വി ഡി സതീശൻ

തിരുവനന്തപുരം. പട്ടിണി കിടക്കുന്നവരൊന്നും ക്രിക്കറ്റ് കളി കാണേണ്ടെന്നു പ്രസ്താവന നടത്തിയ കായികമന്ത്രി അബ്ദുറഹിമാൻ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കായികമന്ത്രിയുടെ പ്രസ്താവന എല്ലാവരെയും ഞെട്ടിച്ചെന്നു വി.ഡി.സതീശൻ പറഞ്ഞു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗമാണ് ഇത് പറഞ്ഞിരിക്കുന്നത്. മര്യാദകേടും അസംബന്ധവുമാണിത്. 3 നേരവും ഭക്ഷണം കഴിക്കാത്ത ആളുകള്‍ ഇന്നും നാട്ടിലുണ്ട്. അവരൊന്നും കളി കാണേണ്ടെങ്കില്‍ പിന്നെ ആര്‍ക്ക് വേണ്ടിയാണ് ഇതൊക്കെ നടത്തുന്നതെന്ന് സതീശൻ ചോദിച്ചു.

‘ചില ക്ലബുകളില്‍ സ്യൂട്ടും ബൂട്ടും കോട്ടും ഇടുന്നവര്‍ക്കു മാത്രമെ പ്രവേശനമുള്ളൂ വെന്ന് പറയുന്നത് പോലെയാണ് ക്രിക്കറ്റ് മത്സരം കാണുന്നതില്‍ നിന്നു പട്ടിണി കിടക്കുന്നവരെ മാറ്റി നിര്‍ത്തുമെന്നു മന്ത്രി പറഞ്ഞിരിക്കുന്നത്. പൊതുപ്രവര്‍ ത്തകന്റെ നാവില്‍ നിന്നാണ് ഇത്തരമൊരു പരാമര്‍ശം ഉണ്ടായത്. എന്നിട്ടും കമ്യൂണിസ്റ്റ് മന്ത്രിസഭയെന്നാണ് പറയുന്നത്. മുഖ്യമന്ത്രിക്ക് നാണമുണ്ടോ? പാവങ്ങളെ കുറിച്ച് അസംബന്ധം പറഞ്ഞ മന്ത്രിയെ ഒരു മണിക്കൂര്‍ പോലും ആ കസേരയില്‍ ഇരിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കരുത്. പട്ടിണി കിടക്കുന്നവര്‍ക്ക് വേണ്ടിയുള്ള പാര്‍ട്ടിയാണെന്നു പറയുന്ന സിപിഎമ്മിന് ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്? – സതീശൻ ചോദിച്ചു.

സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് പോലെ പ്രതിപക്ഷവും വിമര്‍ശിക്കപ്പെടും. അത്തരം വിമര്‍ശനങ്ങളോട് അസഹിഷ്ണുതയില്ല. ഗൗരവമായ കാര്യങ്ങളാണ് മുന്നോട്ടു വയ്ക്കുന്നതെങ്കില്‍ അത് പരിശോധിക്കും. സമുദായ സംഘടന രാഷ്ട്രീയ നേതൃത്വത്തെ വിമര്‍ശിക്കാന്‍ പാടില്ലെന്നു പറയാനാകില്ല. സമുദായ സംഘടനകളെ നേരത്തേയും വിമര്‍ശിച്ചിട്ടുണ്ട്. അങ്ങനെയൊരു അവസരം വന്നാല്‍ ഇനിയും വിമര്‍ശിക്കും. ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ശക്തമായി എതിര്‍ക്കും – സതീശൻ പറഞ്ഞു.

സ്‌കൂള്‍ കലോത്സവത്തില്‍ വിളമ്പുന്ന ഭക്ഷണത്തെച്ചൊല്ലി മനപ്പൂര്‍വമായ വിവാദങ്ങളുണ്ടാക്കി വര്‍ഗീയമായ പരിസരം സൃഷ്ടിച്ചിരിക്കുകയാണ്. 16 വര്‍ഷവും ഒരു പരാതിയുമില്ലാതെയാണ് പഴയിടം മോഹനന്‍ നമ്പൂതിരി കലോത്സവങ്ങള്‍ക്ക് ഭക്ഷണം വിളമ്പി വന്നത്. അങ്ങനെയുള്ള ആളെ അപമാനിക്കുന്നത് എന്തിന് വേണ്ടിയാണ്? വെജിറ്റേറിയന്‍ വേണോ നോണ്‍ വെജിറ്റേറിയന്‍ വേണോയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പോരെ?

പേരിന്റെ അറ്റത്ത് നമ്പൂതിരി എന്നൊരു പദം ഉണ്ടെന്നു കരുതി ആ മനുഷ്യനെ അപമാനിക്കേണ്ട കാര്യമില്ലായിരുന്നു. വിവാദങ്ങള്‍ ഉണ്ടാക്കുന്ന ആളുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങളോട് യോജിക്കാനാകില്ല. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി വര്‍ഗീയതയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന സമീപനം അംഗീകരിക്കാനുമാവില്ല. കലോത്സവത്തിന്റെ തന്നെ ശോഭക്ക് മങ്ങലേല്‍പ്പിച്ച ചര്‍ച്ചയാണ് ഇക്കാര്യത്തിൽ നടന്നത്. സതീശൻ പറഞ്ഞു.

Karma News Network

Recent Posts

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

7 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

8 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

9 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

9 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

10 hours ago

ഊരിലെ പ്രധാന ചെന്താരകത്തിന് വേണ്ടി പിന്നെ ഗാന്ധിജി പുനരവതരിച്ചു വരുമെന്ന് കരുതിയോ നിഷ്കളങ്കരേ

കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…

10 hours ago