ഗാന്ധിനഗർ. കെഎസ്ആർടിസി ബസുകൾ സിഎൻ ജിയിലേയ്ക്ക് മാറ്റുന്ന നടപടികൾ പരിശോധിക്കുന്നതിനായി ഗതാഗത മന്ത്രി ആന്റണി രാജുവും ഗതാഗത സെക്രട്ടറി ബിജു പ്രഭാകറും അടങ്ങുന്ന സംഘം ഗുജറാത്തിലെത്തി. വഡോദരയിലെ സിഎൻജി കമ്പനിയായ എജി ആന്റ് പി പ്രഥം ആണ് മന്ത്രി സന്ദർശിക്കുന്നത്.
3000 കെഎസ്ആർടിസി ബസുകളെ സിഎൻ ജിയിലേയ്ക്ക് മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഡീസൽ ബസുകൾ കമ്പനി സൗജന്യമായി സി എൻജിയിലേയ്ക്ക് മാറ്റിനൽകും, ഡീസലിനേക്കാൾ പത്ത് മുതൽ ഇരുപത് ശതമാനംവരെ വിലക്കുറവിൽ സിഎൻജി ഏതുസമയവും നൽകും എന്നിവയാണ് സർക്കാരിനെ ആകർഷിച്ച ഘടകങ്ങൾ.
അഞ്ചുവർഷത്തേയ്ക്ക് ഇവിടെനിന്നുതന്നെ സിഎൻജി വാങ്ങണം എന്ന ഒറ്റ നിബന്ധന മാത്രമാണ് കമ്പനി മുന്നോട്ടുവയ്ക്കുന്നത്. കെഎസ്ആർ ടിസി ബസുകൾ സിഎൻ ജിയിലേയ്ക്ക് മാറ്റുമ്പോൾ ഡീസലിലൂടെ ഇപ്പോൾ കിട്ടുന്നതിനേക്കാൾ മൈലേജ് ലഭിക്കുമെന്ന് ഉറപ്പായാൽ ബഡ്ജറ്റിൽ പ്രഖ്യാപിച്ച 300 കോടിയുടെ പദ്ധതി നടപ്പിലാക്കാൻ സർക്കാരിന് സാധിക്കും.
ഗുജറാത്തിലെ ഓട്ടോമാറ്റിക് ടെസ്റ്റിംഗ് കേന്ദ്രങ്ങളും വാഹനങ്ങൾ പൊളിച്ചുമാറ്റുന്ന കേന്ദ്രങ്ങളും മന്ത്രിയും സംഘവും സന്ദർശിച്ചു. പുതിയ ഇലക്ട്രിക്, ഡീസൽ ബസുകൾ വാങ്ങുന്നതിന് സംസ്ഥാന സർക്കാർ സഹായവും കിഫ്ബി വായ്പയും അനന്തമായി നീളുന്നതിനിടെ കേന്ദ്ര പദ്ധതിയിലൂടെ 1000 ഇലക്ട്രിക് ബസുകൾ ലഭിക്കാനുള്ള സാദ്ധ്യത കെ എസ് ആർ ടി സിയ്ക്ക് മുന്നിൽ തെളിഞ്ഞിരിക്കുകയാണ്.
തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…
തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്നോപാര്‍ക്ക് ജീവനക്കാരിയാണ്…
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…
മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ എസ്എഫ് . മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട…
ചണ്ഡിഗഡ് : മാളിൽ ടോയ് ട്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 11-കാരൻ മരിച്ചു. ചണ്ഡിഗഡിലെ എലന്റെ മാളിൽ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.…
കണ്ണൂർ: കനത്ത മഴയിൽ കാൽവഴുതി ഓവുചാലിൽ വീണ് യുവാവിന് ദാരുണാന്ത്യം. തലശ്ശേരിയിൽ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രഞ്ജിത്ത് കുമാറാണ്…