kerala

പിടികൂടിയ പാലിലെ മായം, ഭക്ഷ്യസുരക്ഷാ വിഭാ​ഗത്തിനെതിരെ മന്ത്രി ജെ ചിഞ്ചുറാണി

കൊല്ലം. കൊല്ലത്തെ ആര്യങ്കാവിൽ ക്ഷീരവികസന വകുപ്പ് പിടികൂടിയ പാലിൽ മായം കലർന്നിട്ടില്ലെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണ്ടെത്തലിനെതിരെ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. പാലിൽ ഹൈഡ്രജൻ പെറോക്സൈഡ് സാന്നിധ്യം കണ്ടെത്താൻ കഴിയാത്തതിൽ മറുപടി പറയേണ്ടത് ഭക്ഷ്യസുരക്ഷാ വകുപ്പാണെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.

പാലിൽ മായം കലർന്നുവെന്നത് ഉറപ്പാണ്. ക്ഷീരവികസന വകുപ്പ് നടത്തിയ പരിശോധന റിപ്പോർട്ട് തങ്ങളുടെ കൈവശമുണ്ടെന്നും ഫലം മാറാനുള്ള കാരണം പരിശോധന വൈകിയതാണോ എന്ന് പരിശോധിക്കണമെന്നും മന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്. പരിശോധന വൈകിയതും, പരിശോധനയിലെ വീഴ്ചയും ആണ് മന്ത്രി ചിഞ്ചു റാണി ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മേൽ ആരോപിച്ചിട്ടുള്ളത്. സംഭവത്തിൽ ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകും. ക്ഷീരവകുപ്പിന് നടപടിയെടുക്കാൻ അധികാരം നൽകണമെന്ന് ആവശ്യപ്പെടും – മന്ത്രി വിശദമാക്കി.

ആര്യങ്കാവിൽ പുലർച്ചെ അഞ്ചരയോടെ വാഹനം പിടികൂടിയതിനു പിന്നാലെ ക്ഷീരവികസന വകുപ്പ് നടത്തിയ പരിശോധനയിൽ മായം കലർന്നുവെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ നടപടിയെടുക്കാൻ അധികാരമുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരം ഉടൻ തന്നെ അറിയിക്കുകയാണ് ചെയ്തത്. ഒൻപതു മണിയോടെ ഉദ്യോഗസ്ഥരെത്തി സാംപിൾ ശേഖരിച്ചു തിരുവനന്തപുരത്തേക്ക് എത്തിച്ചു. എന്നാൽ പാലിൽ മായം കലർന്നിട്ടില്ലെന്ന ഫലം വന്നുവെന്നു കഴിഞ്ഞ ദിവസം വൈകിട്ടാണ് മന്ത്രി ചിഞ്ചു റാണി അറിയുന്നത്. സംഭവത്തിൽ ഏതായാലും മറുപടി പറയേണ്ടത് ആരോഗ്യവകുപ്പിലെ ഭക്ഷ്യസുരക്ഷാ വിഭാഗമാണെന്നാണ് മന്ത്രി ചിഞ്ചു റാണി പറഞ്ഞിരിക്കുന്നത്.

‘ആറുമണിക്കൂർ മാത്രമേ പാലിൽ ഹൈഡ്രജൻ പെറോക്സൈഡ് നിലനിൽക്കൂ. ആര്യങ്കാവിൽ ചെക്ക്പോസ്റ്റിൽ ക്ഷീരവികസന വകുപ്പ് നടത്തിയ മൂന്നാമത്തെ പരിശോധനയിലാണ് പാലിൽ ഹൈഡ്രജൻ പെറോക്സൈസ് സാന്നിധ്യം കണ്ടെത്തിയത്. ഇതിനു ശേഷമാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തെ വിവരം അറിയിച്ചതിനെ തുടർന്നു ഉദ്യോഗസ്ഥരെത്തി സാംപിൾ ശേഖരിച്ചു മടങ്ങി. എപ്പോഴാണ് പരിശോധന നടത്തിയതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിനു മാത്രമേ അറിയൂ. സാംപിൾ ശേഖരിക്കാൻ വൈകിയതാകാം പരിശോധനാ ഫലം മാറിയത്.’ – മന്ത്രി ചിഞ്ചു റാണി പറഞ്ഞു.

‘സ്പോട്ടിൽ പരിശോധിക്കുക എന്നത് മാത്രമാണ് ക്ഷീരവികസന വകുപ്പിനുള്ള ചുമതല. മറ്റ് കാര്യങ്ങൾ ചെയ്യേണ്ടത് ഭക്ഷ്യസുരക്ഷാ വിഭാഗമാണ്. ചെക്കുപോസ്റ്റുകളിൽ ദേശീയ അംഗീകാരമുള്ള ലാബുകൾ തുടങ്ങേണ്ടതാണ്, അപ്പോൾ ഉടൻ തന്നെ ഫലം അറിയാൻ കഴിയും. അല്ലെങ്കിൽ ഫലത്തിനായി മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്. മധ്യമേഖലയിലെങ്കിലും ലാബുകൾ കൊണ്ടുവരാൻ ശ്രമം നടത്തും’ – മന്ത്രി പറഞ്ഞു.

Karma News Network

Recent Posts

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

6 mins ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

42 mins ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

1 hour ago

കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും, അനിൽ ആന്റണിയ്ക്ക് മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതല

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…

1 hour ago

സുരേഷ് ഗോപി ഫിറ്റ് ,ഇടത് പാർട്ടിയെ വകവയ്ക്കാതെ തൃശ്ശൂർ മേയർ, പാർട്ടിയിലെ വിരട്ടലും ഭയപ്പെടുത്താലും ഇനി ഏൽക്കില്ല

പാർട്ടിയിലെ വിരട്ടലും ഭയപ്പാടും ഒക്കെ നമ്മുടെ തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഇടതു പാർട്ടിയെ അങ്ങ് മറന്നു, ഇപ്പോൾ ഇതാ…

2 hours ago

പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല, പാനൂര്‍ സ്ഫോടന കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം

കണ്ണൂർ; പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അരുണ്‍,…

3 hours ago