Politics

മാസപ്പടി വിവാദത്തിൽ ചോദ്യങ്ങളുമായി വളഞ്ഞ മാധ്യമപ്രവർത്തകർക്ക് ഓണാശംസകൾ നേർന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഭാര്യ ടി.വീണ ഉൾപ്പെട്ട വിവാദങ്ങളെക്കുറിച്ച് ചോദ്യങ്ങളുമായി വളഞ്ഞ മാധ്യമപ്രവർത്തകർക്ക് ഓണാശംസകൾ നേർന്ന് മന്ത്രി മുഹമ്മദ് റിയാസ്. കൂടുതൽ പ്രതികരണത്തിനു നിൽക്കാതെ മന്ത്രി വാഹനത്തിന് അടുത്തേക്കു പോയി. മാധ്യമപ്രവർത്തകർ ചോദ്യങ്ങളുമായി പിന്നാലെ കൂടിയെങ്കിലും ‘ഹാപ്പി ഓണം’ പറഞ്ഞ് മന്ത്രി വാഹനത്തിൽ കയറി.

ഇപ്പോൾ തനിക്ക് എനിക്ക് മുന്നോട്ടു നടക്കാൻ പറ്റാത്ത അവസ്ഥയാണ്. അങ്ങനെ നടന്നാൽ മന്ത്രി മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്തു എന്ന് വാർത്ത വരാൻ സാധ്യതയുണ്ട്. മിണ്ടാതിരുന്നാൽ, ഉത്തരം മുട്ടി എന്ന് പറഞ്ഞ് വാർത്ത വരാൻ സാധ്യതയുണ്ട്. ചിരിച്ചാൽ, പരിഹസിച്ച ഭീകരൻ എന്നു പറഞ്ഞ് വാർത്ത വരാൻ സാധ്യതയുണ്ട്. ഇനി തിരിഞ്ഞു നടന്നാൽ, ഒളിച്ചോടി എന്നു പറഞ്ഞ് വാർത്ത വരാൻ സാധ്യതയുണ്ട്. ഞാനും ഒരു മനുഷ്യനാണ്. എന്താണ് ചെയ്യേണ്ടത് എന്ന് നിങ്ങൾ തന്നെ പറയൂ’’ – ഇതായിരുന്നു അന്ന് മന്ത്രിയുടെ വാക്കുകൾ.

‘‘ചിലർക്ക് എൽഡിഎഫ് സർക്കാരിനെ ജനങ്ങൾ വീണ്ടും അധികാരത്തിൽ എത്തിച്ചത് ദഹിക്കാത്ത പ്രശ്നമുണ്ട്. അതിന്റെ ഒരു പ്രയാസം ഉണ്ട്. അതിൽ ഒന്നും ചെയ്യാനില്ല. അതിനുള്ള മരുന്ന് ഉണ്ടെന്നും തോന്നുന്നില്ല. നിങ്ങൾക്കല്ല, വേറെ ചിലർക്കാണ് ആ പ്രയാസം. നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല. ഞങ്ങളെ ജനങ്ങൾ വീണ്ടും തിരഞ്ഞെടുത്തത് ഒരു തെറ്റാണോ? കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി എൽഡിഎഫ് സർക്കാരിനു തുടർ ഭരണം ഉണ്ടായതിൽ ഉറക്കം നഷ്ടപ്പെട്ടവർ, ആ ഉറക്കം കിട്ടാൻ മരുന്നു കഴിക്കുകയോ എന്തെങ്കിലും വ്യായാമം ചെയ്യുകയോ ചെയ്യുക എന്നതല്ലാതെ അതിന് ഇങ്ങനെ പിന്നാലെ നടന്നതുകൊണ്ടു കാര്യമുണ്ടോ?’’ – മന്ത്രി പറഞ്ഞു.

Karma News Network

Recent Posts

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി.…

3 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

11 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

25 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

40 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago