topnews

സർവകലാശാല നിയമനവിവാദത്തിൽ ആർ ബിന്ദുരാജി വെച്ചേക്കുമോ? സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷം, ഒഴിഞ്ഞു മാറി മന്ത്രി

കണ്ണൂര്‍ സർവകലാശാലയിൽ ചട്ടം ലംഘിച്ച് വിസിയെ വീണ്ടും നിയമിക്കാൻ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയ ഉന്നത വിദ്യാഭ്യസ മന്ത്രി ആര്‍ ബിന്ദുവിന്‍റെ രാജിക്കായി സമ്മര്‍ദ്ദം ശക്തമാക്കി പ്രതിപക്ഷം. സത്യപ്രതിഞ്ജാ ലംഘനം നടത്തിയതിന് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോകായുക്തയ്ക്ക് പരാതി നല്‍കും. വിവാദം ശക്തമാകുമ്പോഴും പ്രതികരിക്കാൻ മന്ത്രി ആര്‍ ബിന്ദു തയ്യാറായിട്ടില്ല.

സര്‍ക്കാര്‍ – ഗവര്‍ണ്ണര്‍ പോരിനിടെ സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്ന കത്താണ് പുറത്ത് വന്നത്. സെര്‍ച്ച് കമ്മിറ്റി റദ്ദാക്കി, നിയമന നടപടികള്‍ മരവിപ്പിച്ച് ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിക്കണമെന്ന് ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് വലിയ കുരുക്കാകും.

വിസി നിയമനത്തിനായ അപേക്ഷിച്ചവര്‍ക്ക് എന്താണ് അയോഗ്യത, എന്ത് കൊണ്ട് സെര്‍ച്ച് കമ്മിറ്റി പിരിച്ച് വിടുന്നു ഈ ചോദ്യങ്ങള്‍ക്കൊന്നും സര്‍ക്കാരിന് മറുപടിയില്ല. കൃത്യമായി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാൻ മന്ത്രിയും സര്‍ക്കാരും വഴി വിട്ട് ശ്രമിച്ചതിന്‍റെ വ്യക്തമായ തെളിവുകളാണ് പുറത്ത് വന്നത്.

വലിയ വിവാദമായിട്ടും മന്ത്രി ഒന്നും മിണ്ടുന്നില്ല. വീട്ടിലും ഓഫീസിലും മാധ്യമങ്ങള്‍ കാത്ത് നിന്നിട്ടും പ്രതികരിക്കാതെ ഒഴിഞ്ഞ് മാറി. മന്ത്രിക്ക് പൊലീസ് സുരക്ഷ കൂട്ടി. ഗവര്‍ണറോട് നേരിട്ട് ഏറ്റുമുട്ടേണ്ടെന്നാണ് മന്ത്രിയുടെ നിലപാട്. നിലവിലുള്ള വിസി മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച സാഹചര്യത്തിലാണ് പുനര്‍ നിയമനത്തിന് കത്ത് നല്‍കിയതെന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ വിശദീകരിക്കുന്നത്. ഇനി ലോകായുക്തയില്‍ രമേശ് ചെന്നിത്തല കൊടുക്കുന്ന കേസും ഹൈക്കോടതിയില്‍ നിലവിലുള്ള കേസും മന്ത്രിക്കും ഏറെ നിര്‍ണ്ണായകമാകും

ഇതിനിടെ മന്ത്രി ആർ ബിന്ദുവിന്റെ വീട്ടിലേക്ക് യുവമോർച്ച പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു. കൊടികളുമായി എത്തിയ അഞ്ച് പ്രവർത്തകരാണ് വീട്ടിലേക്ക് കയറാൻ ശ്രമിച്ചത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധ സാധ്യതകൾ കണക്കിലെടുത്ത് മന്ത്രിയുടെ വീട്ടിലും ഓഫീസിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Karma News Editorial

Recent Posts

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

22 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

23 mins ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

53 mins ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

1 hour ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

1 hour ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

2 hours ago