കോഴിക്കോട്. മെഡിക്കൽ കോളേജ് ഐസിയു പീഡന കേസിലെ അന്വേഷണത്തിലുണ്ടായ ഗുരുതര വീഴ്ചയിൽ പ്രതികരിക്കാതെ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. മെഡിക്കൽ കോളേജ് ഐസിയു പീഡന കേസിൽ ഗൈനക്കോളജി ഡോക്ടർ കെ വി പ്രീതയുടെ മൊഴിയിലാണ് പ്രതികരിക്കാതെ തനിക്ക് കടുത്ത പനിയാണെന്നും വിഷയത്തിൽ പ്രതികരണം നാളെ തലസ്ഥാനത്ത് നടത്തുമെന്നും മന്ത്രി വീണാ ജോർജ് പത്തനംതിട്ടയിൽ വ്യക്തമാക്കിയത്.
സംഭവത്തിൽ ശാസ്ത്രീയ പരിശോധന നടത്തിയിട്ടില്ലെന്നാണ് ഡോക്ടറുടെ മൊഴി. ഗൈനക്കോളജിസ്റ്റ് കെ വി പ്രീതയുടെ മൊഴി പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചിട്ടുണ്ട്. ഇത് കേസിന്റെ അന്വേഷണത്തിലുണ്ടായത് ഗുരുതര വീഴ്ചയാണ്. പീഡനം സംബന്ധിച്ച് താൻ ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നാണ് ഡോക്ടർ കെ വി പ്രീത പറയുന്നത്. യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ പരിക്കുകൾ കണ്ടില്ലെന്നതാണ് ഇതിന് ഡോക്ടർ നൽകുന്ന വിശദീകരണം.
സ്വകാര്യ ഭാഗങ്ങളിൽ രക്തസ്രാവമോ പരിക്കുകളോ ഇല്ലാത്തതിനാൽ സാംപിൾ ശേഖരിച്ചില്ലെന്നാണ് ഡോക്ടറുടെ മൊഴി. ഐസിയുവിൽ വച്ച് താൻ പീഡിപ്പിക്കപ്പെട്ടെന്ന അതിജീവിതയുടെ ആരോപണം സംബന്ധിച്ച് മെഡിക്കൽ പരിശോധന നടത്തിയത് ഡോ. കെ വി പ്രീതയാണ്. ഇവർ അന്വേഷണം അട്ടിമറിയ്ക്കാൻ ശ്രമിച്ചതായി അതിജീവിത ആരോപിച്ചിരുന്നു. ഈ ആരോപണം ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വിവരം. കഴിഞ്ഞ ദിവസമാണ് ഡോക്ടർ പ്രീതയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. ലൈംഗിക അതിക്രമം നേരിട്ടതിന് ശേഷം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിൻ്റെ നിർദേശ പ്രകാരം നടത്തിയ പരിശോധനയിൽ തന്റെ മൊഴി ഡോക്ടർ തെറ്റായി രേഖപ്പെടുത്തി എന്നാണ് അതിജീവിത പൊലീസിന് നൽകിയ പരാതി.
മാർച്ച് 18നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിൽ കഴിയുമ്പോൾ യുവതി പീഡിപ്പിക്കപ്പെട്ടത്. പിന്നാലെ പ്രതിയും അറ്റൻഡറുമായ ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് ഒത്താശ ചെയ്ത അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെങ്കിലും മറ്റ് നടപടികളിലേക്ക് കടന്നിട്ടില്ല. നീതി വൈകിപ്പിക്കുകയാണെന്നാണ് അതിജീവിത പറയുന്നത്. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ശശീന്ദ്രനെതിരെയും മൊഴിമാറ്റാൻ യുവതിയെ ഭീഷണിപ്പെടുത്തിയ ജീവനക്കാർക്ക് എതിരെയും പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
യൂട്യൂബ് വ്ലോഗേഴ്സ് ആയ ഇ ബുൾ ജെറ്റ് സഹോദരന്മാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്നുപേർക്ക് പരിക്ക്. ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ…
മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ഗവർണർ കേസ്…
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…