kerala

കരുവന്നൂര്‍ തട്ടിപ്പിനെ ന്യായീകരിച്ച് മന്ത്രി വിഎന്‍ വാസവൻ, ‘ഇപ്പൊ ശരിയാക്കിത്തരാം ഒരു പ്രശ്നവുമില്ലെന്ന മട്ടിൽ മന്ത്രി’.

തിരുവനന്തപുരം. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന തട്ടിപ്പിനെ ന്യായീകരിച്ച് സഹകരണമന്ത്രി വിഎന്‍ വാസവൻ. കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് ഒരു തരത്തിലുള്ള ആശങ്കയും വേണ്ടെന്നാണ് വാസവന്റെ പ്രസ്താവന. അവരുടെ നിക്ഷേപങ്ങള്‍ സുരക്ഷിതമാ ണെന്നും സഹകരണമന്ത്രി പറയുന്നു.

കരുവന്നൂർ ബാങ്കിൽ തട്ടിപ്പ് നടത്തിയത് സി പി എം നേതാക്കളാണ്. അടിച്ചെടുത്ത പണം അവർ കൊണ്ട് പോയി. അതെ പാട്ടി ഒരക്ഷരം പറയാൻ തയ്യാറാകാത്ത സഹകരണ മന്ത്രി ‘നിക്ഷേങ്ങള്‍ തിരികെ നല്‍കുന്നതിനായി സര്‍ക്കാര്‍ 35 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നാണ് വീരവാദം മുഴക്കിയിരിക്കുന്നത്‌. കട്ടവനെ പിടിച്ച് പണം ഈടാക്കാൻ നിവർത്തിയില്ലാത്തനിനാലാവാം, ‘കേരള ബാങ്കില്‍ നിന്ന് 25 കോടി രൂപയും സഹകരണ വികസന ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 10 കോടി രൂപയും’ വാങ്ങുമെന്നാണ് വാസവൻ പറഞ്ഞിരിക്കുന്നത്.

കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ ആസ്തികളുടെ ഈടിന്മേലാണ് 25 കോടി രൂപ കേരള ബാങ്കിൽ നിന്ന് വാങ്ങുന്നത്. ബാങ്കിന്റെ കൈവശമുള്ള സ്വര്‍ണ്ണവും മറ്റു ബാധ്യതകളില്‍ പെടാത്ത സ്ഥാവരവസ്തുക്കൾ കേരള ബാങ്കിന് ഈടായി നല്‍കി കടമെടുക്കാനാണ് പരിപാടി.

ഈ സാഹചര്യത്തിലാണ് ഇതൊക്കെ ഒരു വലിയ സംഭവം ചെയ്തുകൂട്ടിയ പോലെ ‘നിക്ഷേപകര്‍ക്ക് ഒരു തരത്തിലുള്ള ആശങ്കയും വേണ്ട’ എന്ന് വാസവൻ മന്ത്രിയുടെ പ്രസ്താവന. നിക്ഷേപകരുടെ നിക്ഷേപത്തിന് എല്ലാവിധ സംരക്ഷണവും ലഭിക്കുമെന്നാണ് മന്ത്രി പറയുന്നത്. അതേസമയം, സിപിഎം നേതാക്കള്‍ നടത്തിയ കോടികളുടെ തട്ടിപ്പ് മറയ്ക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം എടുത്ത് ചിലവഴിക്കുന്ന മറ്റൊരു തട്ടിപ്പ് കൂടിയാണ് ഇത് വഴി നടക്കുന്നത്.

Karma News Network

Recent Posts

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

2 mins ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

16 mins ago

കേടായ അരവണ മലയിറക്കി നശിപ്പിക്കാൻ വേണ്ടത് 1.16 കോടി, ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും

പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…

18 mins ago

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

55 mins ago

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം, ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…

1 hour ago

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

1 hour ago