kerala

മുഖ്യമന്ത്രിയെ മന്ത്രിമാര്‍ പ്രതിരോധിക്കുന്നില്ല, മുഹമ്മദ് റിയാസിന്റെ നിലപാട് തള്ളി എം ബി രാജേഷ്

മുഖ്യമന്ത്രിക്കെതിരായ ആക്രമണങ്ങൾ പ്രതിരോധിക്കാന്‍ മന്ത്രിമാര്‍ക്ക് ബാധ്യതയു ണ്ടെന്ന മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞതിനെ പരോക്ഷമായി തള്ളി മന്ത്രി എം ബി രാജേഷ് രംഗത്ത്. സ്വന്തം പ്രതിഛായ ഓര്‍ത്ത് മന്ത്രിമാര്‍ അഭിപ്രായം പറയാന്‍ മടിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ഒരു ദൃശ്യമാധ്യത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. അതേസമയം, റിയാസിനെ പരോക്ഷമായി തള്ളി മന്ത്രി എം ബി രജേഷ് രംഗത്ത് വന്നതോടെ ഇക്കാര്യത്തില്‍ സി പി എമ്മിനുളളില്‍ കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന സൂചനയാണ് പുറത്ത് വന്നിരിക്കുന്നത്.

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ സി പി എമ്മിലെയും ഘടകക്ഷികളി ലെയും മന്ത്രിമാര്‍ ആരോപണങ്ങള്‍ ഉയരുമ്പോള്‍ പ്രതിരോധിക്കുന്നില്ലെന്നാണ് മുഹമ്മദ് റിയാസ് പറഞ്ഞതിലെ രത്നച്ചുരുക്കം. തങ്ങളുടെ പ്രതിഛായ മാത്രം നോക്കി മന്ത്രിമാര്‍ പ്രവര്‍ത്തിക്കുന്നു – മുഹമ്മദ് റിയാസ് പറഞ്ഞു.

പ്രതിഛായ എന്നത് വലതു പക്ഷ പ്രയോഗമാണെന്നും കമ്യുണിസ്റ്റ് നേതാക്കളെ സംബന്ധിച്ചിടത്തോളം പ്രതിഛായ എന്നത് കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിഛായയാണെന്നും എം ബി രജേഷ് റിയാസിനു നൽകിയിരിക്കുന്ന മറുപടി. പാര്‍ട്ടിക്ക് ഉപരിയായി ഒരു പ്രതിഛായ വ്യക്തിക്കില്ല. മന്ത്രിയായാലും അല്ലെങ്കിലും, പാര്‍ട്ടിക്കും സര്‍ക്കാരിനും വേണ്ടി സംസാരിക്കുന്നതും നിലകൊള്ളുന്നതും എല്ലാ നേതാക്കളുടെയും കടമയാണ് – എം ബി രാജേഷ് പറഞ്ഞു. എന്നാല്‍ അഴിമതിയാരോപണങ്ങള്‍ വരുമ്പോള്‍ മുഖ്യമന്ത്രിയെ പ്രതിരോധിക്കേണ്ടത് മന്ത്രിമാരുടെ കടമയാണെന്ന റിയാസിന്റെ അഭിപ്രായം പങ്കുവയ്കാന്‍ രാജേഷ് തയ്യാറായിട്ടുമില്ല.

സി പിഎമ്മിലെ മന്ത്രിമാരടക്കമുള്ള നേതാക്കളില്‍ മിക്കവർക്കും മുഖ്യമന്ത്രിയുടെ മരുമകനായ മുഹമ്മദ് റിയാസിന് ആവശ്യത്തിലേറെ ലഭിക്കുന്ന പ്രധാന്യത്തെക്കുറിച്ച് നീരസമുണ്ട്. അതിനാലാണ് മുഖ്യമന്ത്രിയടെ കുടുംബത്തിനെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ അവര്‍ ആരും പ്രതിരോധിക്കാന്‍ ഒരുമ്പെടാത്തത്. ഇവരെയെല്ലാം സമ്മര്‍ദ്ധത്തിലാക്കുക എന്ന തന്ത്രമാണ് മുഹമ്മദ് റിയാസ് പയറ്റിനോക്കിയിരിക്കുന്നത്.

സ്പ്രിംഗ്ലർ ഉള്‍പ്പെടെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വിവാദങ്ങള്‍ കത്തിക്കയറിയപ്പോൾ അന്നു മന്ത്രിമാരായിരുന്ന എകെ ബാലന്‍ , തോമസ് ഐസക്, ജി സുധാകരന്‍ തുടങ്ങിയവര്‍ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ ഇപ്പോഴും രംഗത്ത് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴാവട്ടെ അങ്ങിനെ ഉണ്ടാകുന്നില്ലന്നായിരുന്നു റിയാസ് നടത്തിയ കണ്ടെത്തൽ.

Karma News Network

Recent Posts

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു,കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…

1 min ago

3 ദിവസം മുമ്പ് വിവാഹമോചനം, നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് മുൻഭർത്താവിന്റെ ഭീഷണി, യുവതി ജീവനൊടുക്കി

തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…

15 mins ago

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

36 mins ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

50 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

59 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

1 hour ago