topnews

ലോകായുക്ത, സർവകലാശാല നിയമ ഭേദഗതി ബില്ലുകൾ ഗവർണർ ഒപ്പുവെച്ചേക്കില്ല ; വിശദീകരണം നൽകാൻ മന്ത്രിമാർ നേരിട്ടെത്തും

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ഗവർണർ ഒപ്പിടാത്ത ബില്ലുകൾ സംബന്ധിച്ച് വിശദീകരണം നൽകാൻ
മന്ത്രിമാർ വ്യാഴാഴ്ച രാജ്ഭവനിൽ നേരിട്ടെത്തും. അതേസമയം ലോകായുക്‌തയുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്ന ബിൽ, സർവകലാശാല നിയമ ഭേദഗതി ബിൽ എന്നിവയിൽ ഗവർണർ ഒപ്പുവെച്ചേക്കില്ലെന്നാണ് പുറത്തു വരുന്ന വിവരം. പൊതുരംഗത്തെ അഴിമതി തടയാനുള്ള ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്‌ക്കുന്ന സർക്കാരിന്റെ നീക്കം ഫലംകാണാൻ സാധ്യത കുറവാണ്.

ഇന്ന് വൈകിട്ട് കേരളത്തിൽ തിരിച്ചെത്തുന്ന ഗവർണർ, അത്താഴ വിരുന്നിനും ബില്ലുകൾ സംബന്ധിച്ച ചർച്ചകൾക്കുമായി നാല് മന്ത്രിമാരെയാണ് രാജ്ഭവനിലേക്ക് ക്ഷണിച്ചിരിക്കുന്നത്. മന്ത്രിമാരായ വിഎൻ വാസവൻ, പി രാജീവ്, ആർ ബിന്ദു, ജെ ചിഞ്ചുറാണി എന്നിവരാണ് ഗവർണറെ നേരിൽക്കണ്ട് ബില്ലുകൾ സംബന്ധിച്ച സർക്കാർ വിശദീകരണം നൽകുക.

ഗവർണർക്കെതിരെ തെരുവിലും കോടതിയിലുമായി സർക്കാർ യുദ്ധം നടത്തുമ്പോഴാണ് മന്ത്രിമാരും ഗവർണറും തമ്മിലുള്ള ചർച്ച. നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പുവെക്കാത്ത എട്ട് ബില്ലുകളിലാണ് ചർച്ച നടക്കുക. ഇതിൽ ലോകായുക്‌ത, സർവകലാശാല നിയമ ഭേദഗതി ബില്ലുകൾക്ക് ഗവർണർ അംഗീകാരം നൽകാനിടയില്ല. സർവകലാശാലകളുടെ ചാൻസലർ സ്‌ഥാനത്ത്‌ നിന്ന് ഗവർണറെ മാറ്റുന്ന ബിൽ, കേരള സാങ്കേതിക സർവകലാശാല വിസി നിയമന സേർച്ച് കമ്മിറ്റിയിൽ സർക്കാരിന്റെ മേൽകൈ ഉറപ്പിക്കുന്ന ബിൽ എന്നിവ സംബന്ധിച്ച് മന്ത്രി ആർ ബിന്ദു ഗവർണറോട് വിശദീകരിക്കും.

ലോകായുക്‌തയുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്ന ബിൽ സംബന്ധിച്ചാവും പ്രധാനമായും നിയമമന്ത്രി പി രാജീവ് സംസാരിക്കുക. അതേസമയം, കെടിയു നിയമനത്തിൽ സർക്കാർ നൽകിയ പാനലിൽ നിന്നും വേഗത്തിൽ തീരുമാനം എടുക്കണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടേക്കാം. എന്നാൽ, പാനൽ നൽകാൻ സർക്കാരിന് നിർദ്ദേശം നൽകിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനാണ്
ഗവർണറുടെ നീക്കം.

Karma News Network

Recent Posts

കരുവന്നൂർ തട്ടിപ്പ്, സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിലെ പണം സി.പി.എമ്മിന് ലഭിച്ചെന്ന് കണ്ടെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടേറേറ്റ് തൃശൂർ ജില്ലാ സെക്രട്ടറിയുടെ പേരിലെ ബാങ്ക്…

15 seconds ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

8 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

9 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

10 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

11 hours ago