entertainment

താണ്ഡവ് വെബ് സീരീസിനെതിരായി ബി.ജെ.പി, ആമസോണിനോട് വിശദീകരണം തേടി കേന്ദ്രവും

ന്യൂഡല്‍ഹി: താണ്ഡവ് വെബ് സീരീസ് വിവാദത്തില്‍ ആമസോണ്‍ പ്രൈമിനോട് വിശദീകരണം തേടി വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം. മതവികാരം വ്രണപ്പെടുത്തുന്ന ചിത്രമെന്ന് കാട്ടി താണ്ഡവിനെതിരെ നിരവധി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സമകാലിക രാഷ്ട്രീയ സംഭവങ്ങളുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രം ഹിന്ദു ദൈവങ്ങളെ മനഃപൂര്‍വം പരിഹസിക്കുകയും മതവികാരങ്ങളെ അവഹേളിക്കുകയും ചെയ്തുവെന്നാണ് ആക്ഷേപം.

അഭിനേതാക്കള്‍, നിര്‍മാതാക്കള്‍, സംവിധായകന്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.എല്‍.എ രാം കദം മുംബൈ ഘട്കോപര്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. താണ്ഡവ് നിരോധിക്കണമെന്നും ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്ക് നിയന്ത്രണ അതോറിറ്റി വേണമെന്നും ബി.ജെ.പി എം.പി മനോജ് കൊട്ടക് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനെഴുതിയ കത്തില്‍ ആവശ്യപ്പെട്ടു.

ഒ.ടി.ടിയില്‍ അടുത്തിടെ സംപ്രേഷണം ചെയ്ത പരിപാടികളില്‍ ലൈംഗികത, അക്രമം, മയക്കുമരുന്ന്, പീഡനം, വെറുപ്പ്, അശ്ലീലത എന്നിവ നിറഞ്ഞിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. അവി അബാസ് സഫര്‍ സംവിധാനം ചെയ്യുന്ന സീരിസില്‍ സെയ്ഫ് അലി ഖാന്‍, ഡിംപിള്‍ കപാഡിയ, തിഗ്മാനഷു ധുലിയ, കുമുദ് മിശ്ര എന്നിവരാണ് പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന താണ്ഡവിന്റെ ട്രെയ്ലര്‍ ചര്‍ച്ചയായിരുന്നു. ഇന്ത്യയിലെ പവര്‍ പൊളിറ്റിക്സ് ആണ് താണ്ഡവ് ചര്‍ച്ച ചെയ്യുന്നത്.

Karma News Network

Recent Posts

സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ എസ്ഐയെ കാണാനില്ല, സംഭവം കോട്ടയത്ത്

കോട്ടയം : വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐയെ കാണാനില്ലെന്ന് പരാതി. ഗ്രേഡ് എസ്‌ഐ അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായിൽ കെ.രാജേഷിനെ(53)…

7 mins ago

സുരേഷ് ഗോപിയുടെ സഹായ ഹസ്തം, ചക്രക്കസേരയില്‍ നിന്ന് ജീവിതത്തിലേക്ക് ചുവടുവച്ച് റിസ്വാന

സെറിബ്രല്‍ പാള്‍സി ബാധിച്ച് ചികിത്സയിലായിരുന്ന റിസ്വാന ശസ്ത്രക്രിയക്ക് ശേഷം പുതു ജീവിതത്തിലേക്ക്. ചക്രക്കസേരയിലായിരുന്ന കണ്ണൂര്‍ പിലാത്തറയിലെ റിസ്വാനയ്ക്ക് ഇനിയുള്ളത് പുതിയൊരു…

21 mins ago

അഫ്സൽ ഗുരുവിനെ വിശുദ്ധനാക്കി തീവ്രവാദ സീരിയൽ, തടയാൻ അമിത്ഷാ

ഇന്ത്യയിൽ ആക്രമണം നടത്തി തൂക്കുകയർ ലഭിച്ച ഭീകരന്മാരുടെ പേരിൽ സീരിയൽ നിർമ്മാണം. പാർലിമെന്റ് ആക്രമിച്ച കേസിൽ തൂക്കികൊന്ന അഫ്സൽ ഗുരുവിനേയും…

31 mins ago

പോലീസുകാരന്റെ നേതൃത്വത്തിൽ വ്യാജരേഖ ചമച്ച് പാസ്‌പോര്‍ട്ട്, വൻ തട്ടിപ്പ് തലസ്ഥാനത്ത്

തിരുവനന്തപുരം : തുമ്പയില്‍ പോലീസുകാരന്റെ നേതൃത്വത്തിൽ രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന വലിയ പാസ്പോര്‍ട്ട് തട്ടിപ്പ്. തുമ്പ സ്റ്റേഷനിലെ സസ്പന്‍ഷനിലായ സി.പി.ഒ.…

1 hour ago

വന്ദേഭാരതിൽ ഒരുമിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ. ശൈലജയും

വന്ദേഭാരത് ട്രെയിനിൽ ഒരുമിച്ച് യാത്ര ചെയ്ത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും കെ.കെ. ശൈലജ എം.എൽ.എയും. സംവിധായകൻ മേജർ രവിയാണ്…

1 hour ago

പാർട്ടി അനുഭാവികളുടെ വോട്ട് പോലും ലഭിച്ചില്ല, ജനങ്ങളെ കേൾക്കാൻ പാർട്ടി തയ്യാറാകണം, തോമസ് ഐസക്‌

ലോക് സഭ തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ട് തോൽവിയിൽ രൂക്ഷ വിമർശനവുമായി ഡോ. ടിഎം തോമസ് ഐസക്. ജനങ്ങളെ കേൾക്കാൻ പാർട്ടി…

2 hours ago