മല്ലപ്പള്ളി: വിദ്യാലയത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ പത്തുവയസ്സുകാരനുനേരേ ലൈംഗികാതിക്രമം കാട്ടിയ
42-കാരന് അറസ്റ്റില്‍. കല്ലൂപ്പാറ ചെങ്ങരൂര്‍ പാട്ടത്തില്‍ വീട്ടില്‍ സുധീഷ് കുമാറാണ് (42) കീഴ്വായ്പൂര് പോലീസിന്റെ പിടിയിലായത്. പത്തനംതിട്ട മല്ലപ്പള്ളി തിങ്കളാഴ്ച വൈകിട്ടായിരിക്കുന്നു സംഭവം.
സ്കൂള്‍ ബസ്സിറങ്ങി വീട്ടിലേക്ക് നടന്നുപോയ കുട്ടിയോടാണ് ഇയാള്‍ ലൈംഗികമായി അതിക്രമംകാട്ടിയത്. ഭയന്ന കുട്ടി വീട്ടിലെത്തി അമ്മയോട് വിവരം പറഞ്ഞു. അമ്മ സ്റ്റേഷനില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് വനിതാ പോലീസ് വീട്ടിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തില്‍ ചെങ്ങരൂരുള്ള വീട്ടില്‍നിന്ന് സുധീഷ് കുമാറിനെ പിടികൂടി. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്.
പ്രതിയെ ഫോണിലൂടെ കുട്ടിയെ കാണിച്ച് തിരിച്ചറിഞ്ഞു. ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. എസ്.ഐ. കെ.സുരേന്ദ്രന് കെ, എ.എസ്. ഐ. അജു, സി.പി.ഒ.മാരായ ജെയ്സണ്‍, ജെസ്ന, ശരണ്യ, രതീഷ്, അന്‍സീം, ശശികാന്ത്, സജില്‍ എന്നിവരും അന്വേഷണത്തില്‍ പങ്കെടുത്തു.
മലയാളികളുടെ പ്രീയപ്പെട്ട ആക്ഷന്‍ ഹീറോയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ…
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…