national

മോദി സര്‍ക്കാരിനു കീഴില്‍ ന്യൂനപക്ഷ സമൂഹം കൂടുതല്‍ സുരക്ഷിതർ, മോദി മിത്ര എന്ന ക്യാംപെയ്നിലൂടെ കൂടുതല്‍ പേരെ ആകര്‍ഷിക്കും, ജമാല്‍ സിദ്ദിഖി

കോഴിക്കോട്∙ കേരളത്തിലെ മുസ്‌ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷ സമൂഹങ്ങളില്‍ ബിജെപിക്കു വലിയ പിന്തുണയാണ് ലഭിക്കുന്നത്.മോദി സര്‍ക്കാരിനു കീഴില്‍ ന്യൂനപക്ഷ സമൂഹം കൂടുതല്‍ സുരക്ഷിതരാണെന്ന യാഥാർഥ്യം ബോധ്യപ്പെടുത്തി ബിജെപിയുമായി മെച്ചപ്പെട്ട ബന്ധം ഉണ്ടാക്കാനുള്ള പരിശ്രമത്തിന് ആവേശകരമായ പിന്തുണയാണുള്ളതെന്ന് ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ അധ്യക്ഷന്‍ ജമാല്‍ സിദ്ദിഖി. മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിന് എത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

മോദി മിത്ര എന്ന ക്യാംപെയ്നിലൂടെ കൂടുതല്‍ പേരെ ആകര്‍ഷിക്കും. പത്തനംതിട്ട, ഇടുക്കി, കോട്ടയം, കോഴിക്കോട് എന്നീ നാല് ജില്ലകളിലാണ് ന്യൂനപക്ഷ മോര്‍ച്ച മോദി മിത്ര പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ക്യാംപെയ്നില്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷം പേരെ ഇതിലൂടെ ചേര്‍ത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കും.

സുസ്ഥിരവും പുരോഗമനോന്മുഖവുമായ ഭാരതത്തെ കെട്ടിപ്പടുക്കുന്നതിന് ഇവരുടെ പങ്കാളിത്തം പ്രയോജനപ്പെടുത്തും. രാഷ്ട്രീയ എതിരാളികള്‍ ന്യൂനപക്ഷ സമൂഹത്തില്‍ ബോധപൂര്‍വം സൃഷ്ടിച്ച ആശയക്കുഴപ്പങ്ങളില്ലാതാക്കാനും ന്യൂനപക്ഷ സമൂഹത്തില്‍ ആശങ്കകളില്ലാതാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരമാണ് ന്യൂനപക്ഷ മോര്‍ച്ച ഈ വിഭാഗങ്ങളെ സന്ദര്‍ശിക്കുന്നത്. മോദി സര്‍ക്കാരിനു കീഴില്‍ ന്യൂനപക്ഷ സമൂഹം കൂടുതല്‍ സുരക്ഷിതരാണെന്ന യാഥാർഥ്യം അവരെ ബോധ്യപ്പെടുത്താന്‍ ഈ യാത്ര ഏറെ സഹായകമാകുന്നുണ്ട്.

ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷരായ ഡോ.കെ.അബ്ദുൽ സലാം, അഡ്വ. നോബിൾ മാത്യു, ദേശീയ നിര്‍വാഹക സമിതി അംഗം സുമിത് ജോര്‍ജ്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ഹരിദാസ് പൊക്കിണാരി, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.മുഹമ്മദ് റിഷാല്‍, ജില്ലാ പ്രസിഡന്റ് ഷെയ്ഖ് ഷാഹിദ്, ജനറല്‍ സെക്രട്ടറി ടി.അബ്ദുൽ റസാഖ്, ബഷീര്‍ നടുവണ്ണൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

3 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

3 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

4 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

4 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

5 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

5 hours ago