topnews

ന്യൂനപക്ഷ സ്കോളർഷിപ്പ് തുക 23.51 കോടിയാക്കി ഉയർത്തി

ന്യൂനപക്ഷ ക്ഷേമ സ്‌കോളര്‍ഷിപ്പു തുക സര്‍ക്കാര്‍ ഉയര്‍ത്തി. ഇതുവരെ എട്ട് സ്‌കോളര്‍ഷിപ്പിനായി 17.31 കോടിരൂപയാണ് ചെലവഴിച്ചിരുന്നത്. ഇത് 23.51 കോടിയായാണു സര്‍ക്കാര്‍ ഉയര്‍ത്തിയത്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതത്തില്‍ തീരുമാനിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മന്ത്രി സഭാ യോഗത്തിലും ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടിരുന്നു. എന്നാല്‍ നിലവില്‍ മുസ്ലിം പിന്നാക്കാവസ്ഥയെ കുറിച്ച് മാത്രമാണ് സംസ്ഥാനത്ത് പഠനം നടന്നതെന്ന കാരണത്താല്‍ സ്‌കോളര്‍ഷിപ്പ് അനുപാതത്തില്‍ തത്ക്കാലം മാറ്റം വരുത്തിയിട്ടില്ല. പകരം ക്രിസ്ത്യന്‍ വിഭാഗത്തിന്റെ തുക വര്‍ദ്ധിപ്പിക്കുകയാണ് സര്‍ക്കാര്‍ തത്വത്തില്‍ ചെയ്തത്. ക്രൈസ്തവ വിഭാഗത്തിന്റെ പ്രശ്നങ്ങൾ പഠിക്കാൻ ജെ ബി കോശി അധ്യക്ഷനായ ഒരു സമിതിയെ സർക്കാർ നിയമിച്ചിട്ടുണ്ട്.

ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് നൽകുന്ന എട്ട് സ്‌കോളര്‍ഷിപ്പുകളിൽ സിഎച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പാണ് ഏറ്റവും കൂടുതൽ തുക വിലയിരുത്തിയ സ്‌കോളര്‍ഷിപ്പ്. ഇതില്‍ 80:20 അനുപാതത്തില്‍ നല്‍കിയിരുന്നപ്പോള്‍ ആറരക്കോടിയോളം രൂപ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കും ഒന്നരക്കോടിയോളം ക്രൈസ്തവ വിഭാഗത്തിനുമാണ് ലഭിച്ചിരുന്നത്. മുസ്‌ലിം വിഭാഗത്തിനുള്ള ഈ വിഹിതം കുറയാതിരിക്കാനായി സി.എച്ച്. സ്‌കോളര്‍ഷിപ്പ് എട്ടുകോടിയില്‍നിന്ന് പത്തുകോടിയായി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതനുസരിച്ച് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ആറരക്കോടി രൂപതന്നെ ലഭിക്കും. ഒപ്പം ക്രൈസ്തവ വിഭാഗത്തിനുള്ള വിഹിതം ഒന്നരക്കോടിയില്‍നിന്ന് നാലരക്കോടിയായി ഉയര്‍ത്തുകയും ചെയ്തു.

Karma News Editorial

Recent Posts

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

3 mins ago

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

26 mins ago

അപൂവ്വങ്ങളിൽ അപൂർവ്വം, നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും, ഇളവ് നല്കുന്നത് തെറ്റെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…

50 mins ago

KSRTC ശമ്പളം ലഭിച്ചില്ല, ലോണ്‍ അടയ്ക്കാന്‍ ആയില്ല, ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി : പതിവ് പോലെ ശമ്പളം മുടങ്ങി, ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍. ചെറായി സ്വദേശി കെ.പി. സുനീഷാണ് കുമളിയില്‍…

51 mins ago

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, അനാസ്ഥ കാട്ടിവർക്കെതിരെ നടപടിയെടുക്കും – വൈദ്യുതി മന്ത്രി

കോഴിക്കോട് : കടയ്ക്ക് മുന്നിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി.…

1 hour ago

ജിഷ വധക്കേസ്, കോടതിവിധിയിൽ സന്തോഷം, ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയോടുള്ള വിശ്വാസം വര്‍ധിപ്പിക്കും, ബി സന്ധ്യ

കൊച്ചി: ജിഷ വധകേസിൽ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെയെന്ന് ഹൈക്കോടതിയും ശരിവച്ച സാഹചര്യത്തില്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് അന്വേഷണത്തിന്…

1 hour ago