topnews

വെല്ലുവിളികളെ പൊരുതി തോല്‍പ്പിച്ച മിനുവിന് മിന്നും ജയം

കോട്ടയം: ജീവിതത്തില്‍ പല വെല്ലുവിളികളും നേരിടേണ്ടി വന്നവരില്‍ ഒരാളാണ് മിനു. ഇപ്പോള്‍ ജീവിത പ്രതിസന്ധികളെയും ഇല്ലായ്മകളെയും എല്ലാം തോല്‍പ്പിച്ച് മിനുവിന് എസ് എസ് എല്‍ സി ഫലം വന്നപ്പോള്‍ മിന്നും വിജയമാണ്. അരയ്ക്ക് താഴേക്ക് പൂര്‍ണമായും തളര്‍ന്ന് പരസഹായം കൊണ്ടുപോലും ഒരടി നടക്കാന്‍ മിനുവിന് സാധിക്കില്ല. എന്നിരുന്നാലും പഠിക്കാന്‍ മിടുക്കിയാണ് മിനു. എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയിരിക്കുകയാണ് മിനു.

കടുത്തുരുത്തി കെ.എസ്.പുരം കാവുങ്കല്‍ ബാബു- മിസി ദമ്പതികളുടെ മൂത്ത മകളാണ് മിനു. കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥിയാണ്. മാതാപിതാക്കള്‍ എടുത്തുകൊണ്ടാണ് മിനു സ്‌കൂളിലേക്ക് വരുകയും പോവുകയും ചെയ്തിരുന്നത്. ഓട്ടോ ഡ്രൈവറാണ് മിനുവിന്റെ പിതാവ് ബാബു. സ്‌കൂള്‍ കവാടം വരെ മിനുവിനെ ഓട്ടോയില്‍ കൊണ്ടുപോകും, അവിടുന്ന് പരീക്ഷാ ഹാളിലെ ബെഞ്ചില്‍ എടുത്ത് കൊണ്ടിരുത്തു. വീട്ടില്‍ മിനുവിന് വീല്‍ ചെയര്‍ ഉണ്ട്.

കുടുംബം നേരത്തെ കഴിഞ്ഞിരുന്നത് ഒരു ഷെഡില്‍ ആയിരുന്നു. സ്‌കൂളിന്റെ നേതൃത്വത്തില്‍ ചെറിയ വീട് ഒരെണ്ണം നിര്‍മിച്ച് നല്‍കി. ടിവിയിലും ഓണ്‍ലൈനിലുമായായിരുന്നു മിനു പഠിച്ചത്. സ്‌കൂള്‍ അധികൃതരുടെയും മാതാപിതാക്കളുടെയും പൂര്‍ണ പിന്തുണയുള്ളതിനാലാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടാന്‍ കഴിഞ്ഞതെന്നു മിനു പറയുന്നു. ഇരുന്നു പഠിക്കാന്‍ വീട്ടില്‍ ഒരു കസേരയും ഡെസ്‌കും ഇല്ല. അതു വാങ്ങണം എന്നാണ് മിനുവിന്റെ ആഗ്രഹം.

Karma News Network

Recent Posts

ജീത്തു ജോസഫ് – ബേസിൽ ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.  ഓഗസ്റ്റ്…

10 mins ago

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

14 mins ago

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

40 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

1 hour ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

1 hour ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

2 hours ago