Categories: kerala

മോഡലുകളുടെ മരണം; അപകട കാരണം സൈജുവിന്റെ ചേസിങ് എന്ന് പോലീസ്

മോഡലുകളടക്കമുള്ളവരുടെ അപകടമരണത്തിൽ വഴിത്തിരിവ്. സൈജു തങ്കച്ചൻ കാറിൽ പിന്തുടർന്നതാണ് അപകടമരണത്തിന് കാരണമായതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു. സൈജു നേരത്തെ പല പെൺകുട്ടികളെയും ചൂഷണത്തിനിരയാക്കിയിട്ടുണ്ടെന്നും സൈജു ലഹരിക്ക് അടിമയാണെന്നും കമ്മീഷണർ പറഞ്ഞു. ദുരുദ്ദേശ്യത്തോടെയാണ് സൈജു മോഡലുകളെ പിന്തുടർന്നത്. ഈ ചേസിങ്ങാണ് അപകടമുണ്ടായതിന്റെ പ്രധാന കാരണമെന്നും കമ്മീഷണർ വിശദീകരിച്ചു.

സൈജുവിന്റെ ലഹരി മരുന്ന് ഉപയോഗവും ഇടപാടുകളും സംബന്ധിച്ച് ഒട്ടേറെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇടപാടുകളുമായി ബന്ധപ്പെട്ടവരെ തിരിച്ചറിയുകയും ചെയ്തു. ഇവരെ ചോദ്യംചെയ്തുവരികയാണ്. സൈജുവിന്റെ ഫോണിൽനിന്ന് നിരവധി പെൺകുട്ടികളുടെ ചിത്രങ്ങളും ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും നേരത്തെ പോലീസിന് ലഭിച്ചിരുന്നു. ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തി. സ്ഥിരമായി പാർട്ടികളിൽ പങ്കെടുക്കുന്ന സൈജു, അവിടെയെത്തുന്ന പെൺകുട്ടികളെ ദുരുപയോഗം ചെയ്യാറുണ്ടെന്നും പോലീസിന് വിവരം ലഭിച്ചു.

നമ്പർ 18 ഹോട്ടലിലെ പാർട്ടിക്ക് ശേഷം സൈജു മോഡലുകളായ യുവതികളെ പിന്തുടർന്നതും ദുരുദ്ദേശ്യത്തോടെയായിരുന്നു. സംഭവദിവസം രാത്രി മോഡലുകളെ കൊച്ചിയിൽ തന്നെ നിർത്താനായിരുന്നു ഇയാൾ ലക്ഷ്യമിട്ടത്. എന്നാൽ യുവതികളും സുഹൃത്തുക്കളും ഇതിന് വിസമ്മതിച്ചതോടെയാണ് ഇവരെ പിന്തുടർന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. അതേസമയം, കാറോടിച്ചിരുന്ന അബ്ദുറഹ്മാൻ മദ്യലഹരിയിലായതിനാൽ വാഹനവുമായി പോകേണ്ടെന്ന് പറയാനാണ് അവരെ പിന്തുടർന്നതെന്നായിരുന്നു സൈജുവിന്റെ മൊഴി. കഴിഞ്ഞദിവസം സൈജുവിന്റെ ഔഡി കാർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഗർഭനിരോധന ഉറകളും ചില മരുന്നുകളും ഉൾപ്പെടെ കാറിൽനിന്ന് കണ്ടെടുക്കുകയും ചെയ്തു.

കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ ചൊവ്വാഴ്ച സൈജുവിനെ കോടതിയിൽ ഹാജരാക്കും. മൂന്നുദിവസത്തേക്ക് നേരത്തെ കസ്റ്റഡി അനുവദിച്ചിരുന്നത്. അതിനിടെ, അപകടമരണ കേസുമായി ബന്ധപ്പെട്ട് മോഡലുകളുടെ ബന്ധുക്കൾ വീണ്ടും പോലീസിനെ കാണുമെന്നും വിവരങ്ങളുണ്ട്.

Karma News Editorial

Recent Posts

ഹിന്ദുവിലേക്ക് വരുന്നത് മതം മാറ്റമായി കണക്കാക്കില്ല, സ്വധർമ്മത്തിലേക്കുള്ള മടങ്ങി വരവായി കാണും- വിജി തമ്പി

ഹിന്ദുവിലേക്ക് വരുന്നത് മതം മാറ്റമായി കണക്കാക്കില്ലെന്ന് വിശ്വ ഹിന്ദു പരിക്ഷത്ത് സംസ്ഥാന പ്രസിഡന്റും സംവിധായകനുമായ വിജി തമ്പി കർമ ന്യൂസിനോട്.…

3 mins ago

ഇബ്രാഹിം റൈസിയുടെ മരണം, താൽക്കാലിക പ്രസിഡന്റായി മുഹമ്മദ് മൊഖ്‌ബർ

ടെഹ്റാന്‍ : ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ട സാഹചര്യത്തില്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബര്‍ ഇറാന്റെ…

19 mins ago

ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് പേപ്പര്‍ കപ്പ്, അല്ലാത്തവര്‍ക്ക് ഗ്ലാസ്, ആറാട്ടിലെ അനുഭവം പങ്കിട്ട് ചിത്ര നായർ

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ സുരേഷേട്ടന്റെ കാമുകിയായ സുമലത ടീച്ചറെ അവതരിപ്പിച്ച് പ്രേക്ഷക മനം കവർന്ന നടിയാണ്…

39 mins ago

കൊച്ചിയിലെ അവയവക്കടത്ത് കേസ്, ഇരകളായവരിൽ പാലക്കാട് സ്വദേശിയും, വേരുകൾ തേടി പോലീസ്

കൊച്ചി : കൊച്ചിയിലെ അവയവക്കടത്ത് കേസിൽ ഇരയായവരിൽ പാലക്കാട് സ്വദേശിയും ബാക്കി 19 പേര്‍ ഉത്തരേന്ത്യക്കാരെന്നും പോലീസ്. നിരവധിപേര്‍ ഇയാള്‍വഴി…

40 mins ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണവാർത്ത ഞെട്ടിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ‍ഡൽഹി: ‌ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയ്സിയുടെ മരണവാർത്ത ഞെട്ടലുളവാക്കിയെന്നും ദുഃഖകരമായ ഈ സാഹചര്യത്തിൽ…

1 hour ago

നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ്  വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

കാസർഗോഡ് പള്ളിക്കര പഞ്ചായത്തിലെ തൊട്ടി കിഴക്കേക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഡാൻസ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. പരേതനായ തായത്ത് വീട്ടിൽ…

1 hour ago