കോഴിക്കോട്: കോഴിക്കോട് നന്മണ്ടയിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. സമീപത്തെ ക്വാറിയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പാറക്കുഴിയിൽ രഗീഷിന്റെ ഭാര്യ ശിശിരയെ (23) ചൊവ്വാഴ്ച്ച പുലർച്ചെയാണ് കാണാതായത്.
ശിശിരയെ കാണാതായതിന് പിന്നാലെ രഗീഷിന്റെ അച്ഛൻ പോലീസിൽ പരാതി നൽകിയിരുന്നു. രാവിലെ മുതൽ നാട്ടുകാരും ഫയർ ആന്റ് റെസ്ക്യു ഫോഴ്സും മുങ്ങൽ വിദഗ്ധരും പരലാട് ക്വാറിയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ശിശിരയുടെ മൊബൈൽ ഫോണും ചെരിപ്പും ക്വാറിക്ക് സമീപം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്വാറിയിൽ തെരച്ചിൽ ആരംഭിച്ചത്. നരിക്കുനി ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും ചേർന്നാണ് ക്വാറിയിൽ തെരച്ചിൽ നടത്തിയത്. മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…
പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…
എന്റെ ഡാർലിങ്ങ്...നിന്നെ കെട്ടി പുണർന്നത് ഞാൻ മാത്രമല്ല 150കോടി ഇന്ത്യൻ ജനങ്ങളാണ്. ഇന്ത്യ ടി20 ലോകകപ്പ് കിരീടം ഉയർത്തിയതിനു പിന്നാലെ…
മോഹൻലാൽ നായകനായി ബ്ലസി ഒരുക്കിയ തന്മാത്രയിലെ ലേഖ രമേശൻ മലയാളികൾക്ക് ഇന്നും പ്രിയങ്കരിയാണ്. മോഹൻലാലിന്റെ കഥാപാത്രമായ രമേശൻ നായരുടെ ഭാര്യയായ…
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി. മുഖ്യമന്ത്രി ശൈലി തിരുത്തണം, പെൻഷൻ കൃത്യമായി നൽകാത്തതിൽ മറുപടി നൽകാനായില്ല,…
പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടി ഇന്ന് പുനരാരംഭിക്കും. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മൻകിബാദ് പരിപാടിയാണ് ഇന്ന്.…