national

കാണാതായ കുട്ടികളുടെ മൃതദേഹങ്ങൾ കാറിനുള്ളിൽ, ശ്വാസം മുട്ടി മരിച്ചതെന്ന് പ്രാഥമിക നിഗമനം

മുംബൈ: കാണാതായ കുട്ടികളുടെ മൃതദേഹങ്ങൾ കാറിൽ നിന്നും കണ്ടെത്തി. അഞ്ചും ഏഴും വയസ്സുള്ള രണ്ട് കുട്ടികളെയാണ് മുംബൈയിലെ ആന്റോപ്പ് ഹിൽ ചേരി പ്രദേശത്ത് നിന്ന് കഴിഞ്ഞ ദിവസം കാണാതായത്. മൊഹബത്ത് ഷെയ്ഖിന്റെയും സൈറയുടെയും മക്കളായ സാജിതും മുസ്‌കാനും ആണ് മരിച്ചത്.

കാറിനുള്ളിൽ നിന്ന് കണ്ടെത്തിയ ശരീരത്തിൽ മുറിവുകളൊന്നും ഉണ്ടായിരുന്നില്ല. കാറിനകത്ത് കളിക്കുന്നതിനിടയിൽ ലോക്ക് ആകുകയും ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നും ആണ് പൊലീസിന്റെ നിഗമനം. കുട്ടികളെ കാണാതായതോടെവീട്ടുകാർ പോലീസിൽ പരാതിപ്പെട്ടിരുന്നു.

വീട്ട്മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടികളെ കാണാതായത്. പരാതിക്ക് പിന്നാലെ പോലീസ് സംഘം വീട്ടിലെത്തി. ൽകുട്ടികളെ പരിസരം മുഴുവൻ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
ഇതിനിടയിലാണ് ഒരു വനിതാ ഓഫീസർ പഴയ കാർ കണ്ടത്. ഫോണിന്റെ ഫ്‌ലാഷ് ഉപയോഗിച്ച് പരിശോധിച്ചപ്പോൾ രണ്ട് സഹോദരങ്ങളെയും കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. അപ്പോഴേക്കും കുട്ടികൾ മരണത്തിന് കീഴടങ്ങിയിരുന്നു.

karma News Network

Recent Posts

ഇബ്രാഹിം റെയ്സിയുടെ അപകടമരണം, പിന്നിൽ മൊസ്സാദിന്റെ കരങ്ങളോ, സമൂഹമാധ്യമങ്ങളില്‍ ചർച്ചകൾ വൈറൽ

ടെഹ്റാന്‍ : ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് കൊല്ലപ്പെട്ടതിന് പിന്നില്‍ ഇസ്രയേലിന്റെ രഹസ്യ ഏജന്‍സിയായ മൊസ്സാദിന്റെ…

14 mins ago

ആന്തരികതയുടെ അഴകും ആഴവുമാണ് ഞാൻ കണ്ട ലാൽ എപ്പോഴും, നിത്യജീവനുള്ള മഹാജീനിയസ്- സമദാനി

മലയാളത്തിന്റെ പ്രിയ നടൻ മോഹൻ ലാലിന്റെ ജന്മദിനമാണ് ഇന്ന് ‘നിത്യജീവനുള്ള മഹാജീനിയസ്സ് ' എന്ന് വിശേഷിപ്പിച്ച് കൊണ്ട് ആശംസ നേർന്നിരിക്കുകയാണ്…

28 mins ago

ബാർ അടച്ചശേഷം മദ്യം നൽകിയില്ല, ജീവനക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം, അറസ്റ്റ്

റാന്നി : മദ്യം കൊടുക്കാത്തതിലുള്ള ദേഷ്യത്തിൽ ജീവനക്കാരനെ കാറിടിപ്പിച്ചു കൊല്ലാൻശ്രമിച്ചെന്ന കേസിൽ രണ്ടുപേരെ റാന്നി പോലീസ് അറസ്റ്റുചെയ്തു. റാന്നി മുക്കാലുമൺ…

48 mins ago

ഞങ്ങൾ രണ്ട് പേരും ഒരേ പ്രായം, ഞങ്ങളുടെ വിവാഹവും തലേന്നും പിറ്റേന്നും അത് രസമുള്ള ഒരോർമ്മ- ശാരദക്കുട്ടി

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന് ഇന്ന് ജന്മദിനമാണ്. താരങ്ങളും ആരാധകരുമടക്കം നിരവധി ആളുകളാണ് ആശംസകളുമായെത്തുന്നത്. ഇപ്പോഴിതാ എഴുത്തുകാരി ശാരദക്കുട്ടി പങ്കുവച്ച…

1 hour ago

ബസിനുള്ളില്‍ തമ്മിലടിച്ച് ദമ്പതികൾ, ജനാലവഴി റോഡിലേക്ക് ചാടി ഭർത്താവ്, കാൽ ഒടിഞ്ഞു

കോട്ടയം : കെ.എസ്.ആർ.ടി.സി ബസിനുള്ളില്‍വെച്ച് വഴക്കിട്ട് ദമ്പതികൾ. തുടർന്ന് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി.ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടിയ യുവാവിന്റെ കാൽ ഒടിഞ്ഞു.…

1 hour ago

തെന്മല ഡാമിലെ ശുചിമുറിയിൽ ക്യാമറ, പിടിയിലായത് യൂത്ത് കോൺ​ഗ്രസ് ബ്ലോക്ക് സെക്രട്ടറി

കൊല്ലം: ശുചിമുറിയിൽ ക്യാമറ വച്ച യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. തെന്മല സ്വദേശി ആഷിക് ബദറുദ്ദീൻ (30) ആണ്…

2 hours ago