kerala

കാണാതായ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോഡ്. യുവാവിനെയും യുവതിയെയും ഗുരുവായൂരിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കള്ളാറിൽ നിന്ന് കാണാതായ യുവാവിനെയും യുവതിയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കള്ളാർ ഒക്‌ളാവിലെ കെഎം മുഹമ്മദ് ഷെരീഫ് (40), കള്ളാർ ആടകം പുലിക്കുഴിയിലെ സിന്ധു (36) എന്നിവരെയാണ് ഗുരുവായൂരിലെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ജനുവരി ഏഴിനാണ് ഇരുവരെയും കാണാതായത്. തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ രാജപുരം പോലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് ഗുരുവായൂരിലെ ലോഡ്ജിൽ ഇവർ മുറിയെടുത്തത്. വ്യാഴാഴ്ച ഉച്ചയായിട്ടും മുറി തുറക്കാത്തതിനാൽ ജീവനക്കാർ ജനൽ തുറന്ന് നോക്കിയപ്പോഴാണ് ഇരുവരെയും തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

Karma News Network

Recent Posts

ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു, 8 ഭീകരരെ വധിച്ച് സൈന്യം

ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ കൊടും ഭീകരന്‍ ഉള്‍പ്പടെ 8 പേരെ സൈന്യം വധിച്ചു. ഇന്നലെ മുതല്‍ തുടങ്ങിയ ഏറ്റുമുട്ടലിലാണ് സൈന്യം…

14 mins ago

മോദി ഇന്ന് റഷ്യയിലേക്ക്, മൂന്നാം തവണ അധികാരത്തിലേറിയ ശേഷം ആദ്യ വിദേശ യാത്ര

ന്യൂഡൽഹി: മൂന്നാമതും അധികാരത്തിലേറിയ ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്ര. റഷ്യന് സന്ദർശനത്തിനായി ഞായറാഴ്ച രാവിലെ യാത്ര തിരിക്കും.…

46 mins ago

കഴിഞ്ഞ തിങ്കളാഴ്ച പമ്പാ നദിയിലേക്ക് ചാടിയ നഴ്സിന്റെ മൃതദേഹം കണ്ടെത്തി

പരുമല പന്നായി പാലത്തിൽ നിന്നും പമ്പയാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. കുരട്ടിക്കാട് പനങ്ങാട്ട് രാധാകൃഷ്ണന്റെയും ഉഷയുടെയും മകൾ ചിത്രാ…

1 hour ago

സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത, ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. തീവ്ര മഴ വിട്ടുനിൽക്കുകയാണെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴ എല്ലാ ജില്ലകളിലും തുടരുകയാണ്.…

2 hours ago

സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍, യുവാവിനെ അറസ്റ്റ് ചെയ്ത് നീക്കി

ആലപ്പുഴ: സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍. കൂവിയയാളെ പോലീസ് എത്തി സ്ഥലത്തുനിന്ന് നീക്കി.…

10 hours ago

ഗുജറാത്തിൽ ആറുനില കെട്ടിടം തകർന്ന് വീണു 15 പേർക്ക് പരുക്ക്, നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

സൂറത്ത്∙ ദിവസങ്ങളായി തുടരുന്ന മഴയിൽ സൂറത്തിലെ സച്ചിൻ പാലി ഗ്രാമത്തിൽ ആറ് നില കെട്ടിടം തകർന്നു. 15 പേർക്ക് പരിക്കേറ്റു.…

11 hours ago