kerala

ബേലൂർ മഖ്നയെ തളയ്ക്കാൻ കർണാടകയുമായി സംയുക്ത കർമ്മ പദ്ധതി തയ്യാറാക്കാൻ ഉത്തരവ് നല്കി ഹൈക്കോടതി

കൊച്ചി: കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി വനംവകുപ്പ് ഉദ്യോ​ഗസ്തരെ വട്ടം ചുറ്റിക്കുന്ന ബേലൂർ മഖ്ന എന്ന ആളെക്കൊല്ലി ആനയെ മയക്കുവെടി വയ്ക്കാൻ കർണാടക സർക്കാരുമായി സംയുക്ത കർമ്മ പദ്ധതി തയ്യാറാക്കാൻ കേരള ഹൈക്കോടതി ഉത്തരവ്. ആനയെ വെടിവെച്ചുകൊല്ലാൻ കളക്ടർക്ക് ഉത്തരവ് നൽകാനകില്ലെന്നും കോടതി പറഞ്ഞു.

കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി ആന കർണാടക വനാതിർത്തിയിലേക്കും കേരള വനാതിർത്തിയിലേക്കും മാറിമാറി സഞ്ചരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കർണാടക വനംവകുപ്പുമായി ചേർന്ന് ഒരു സംയുക്ത കർമപദ്ധതി തയ്യാറാക്കാൻ ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.
വയനാട്ടിലെ ജനവാസമേഖലയിലേക്ക് ആന ഇറങ്ങുമെന്ന് ഉറപ്പായാൽ ഉചിതമായ സ്ഥലത്തുവെച്ച് മയക്കുവെടിവെക്കാമെന്ന് കോടതി പറഞ്ഞു.

ഉൾക്കാട്ടിലേക്ക് കടന്ന് ആനയെ മയക്കുവെടി വെക്കാൻ നിയമം അനുവദിക്കുന്നില്ലെന്നും കാർണാടക അതിർത്തിയിലേക്ക് ആന നീങ്ങിയാൽ അവിടെച്ചെന്ന് മയക്കുവെടിവെക്കാൻ കേരള വനംവകുപ്പിന് നിയമപരമായി സാധിക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ബേലൂർ മഖ്ന എന്ന ആന ആളെ കൊല്ലിയായി മാറിയ ഘട്ടത്തിൽ വൻതോതിൽ പ്രക്ഷോഭം ഉയർന്നിരുന്നു. ആനയെ വെടിവെച്ചുകൊല്ലാൻ ഉത്തരവിടണമെന്നതടക്കമുള്ള ആവശ്യങ്ങളുയർന്നു. തുടർന്ന് ജനങ്ങളുടെ വികാരം വയനാട് കളക്ടർ കോടതിയിൽ അറിയിച്ചു.

Karma News Network

Recent Posts

ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടു, കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ അസഭ്യവർഷം, കയ്യേറ്റ ശ്രമവും

പത്തനംതിട്ട: കെഎസ്ആർടിസി ബസിൽ കണ്ടക്ടർക്ക് നേരെ ആക്രമണം. കായംകുളത്ത് നിന്ന് അടൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടർ മനീഷിനെയാണ് യാത്രക്കാരൻ…

9 mins ago

സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധം: ബ്രാഞ്ച് അംഗത്തെ പുറത്താക്കി സിപിഎം

കണ്ണൂര്‍: സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂര്‍ എരമം സെന്‍ട്രല്‍…

45 mins ago

കൊല്ലത്തെ വിറപ്പിച്ച് ക്വട്ടേഷൻ പട്ടാപകൽ, ജനം ആശങ്കയിൽ, പോലീസും അടുക്കാൻ ഭയപ്പെട്ടു

കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…

1 hour ago

കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ഭാര്യയ്ക്കായി പെർഫ്യൂമാക്കി വാങ്ങി ലക്ഷ്മി നക്ഷത്ര

സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…

1 hour ago

ആൺകുട്ടിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, ഓൺലൈൻ ​ഗെയിമെന്ന് സംശയം

തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…

2 hours ago

മരിച്ച ആൾക്ക് ജീവിച്ചിരിക്കുമ്പോൾ തന്നെ മൃതദേഹ ചിത്രങ്ങൾ പകർത്തുന്നത് വിലക്കാം, മരണവീട്ടിൽ മൊബൈൽ നിരോധിക്കാം

സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…

2 hours ago