entertainment

ഈ സ്ഥലം എവിടെയാണെന്ന് മനസ്സിലായോ എന്ന് മിഥുൻ രമേശ്

നവമാദ്ധ്യമങ്ങളിൽ പ്രത്യേകിച്ച് ഒരു ആമുഖം ആവശ്യമില്ലാത്ത വ്യക്തിയാണ് മിഥുൻ രമേശ്. ടെലിവിഷൻ ഷോകളിലൂടെയും ഏതാനും സിനിമകളിലൂടെയും പ്രേക്ഷകർക്കിടയിൽ സ്ഥാനം നേടാൻ മിഥുന് കഴിഞ്ഞിട്ടുണ്ട്. രസകരമായ അവതരണ ശൈലിയിലൂടെ പരിപാടിയിൽ പങ്കെടുക്കുന്നവരെയും അതിഥികളെയും പ്രേക്ഷകരെയും കൈയിലെടുക്കാനായത് തന്നെയാണ് മിഥുനെ ജനകീയനാക്കിയത്.

മിഥുൻ രമേശിന്റെ ഭാര്യ ലക്ഷ്മി മേനോനും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ്. ബ്ലോ​ഗറായി തിളങ്ങുന്ന താരത്തിനും സോഷ്യൽ മീഡിയയിൽ ആരാധകർ നിരവധിയാണ്.  ലോക് ഡൗൺ സമയത്ത് മുൻപ് ഭാര്യക്കും മകൾക്കുമൊപ്പമുളള ടിക്ക് ടോക്ക് വീഡിയോകളുമായും താരം എത്തിയിരുന്നു. ഇത്തവണത്തെ വെക്കേഷന് മിഥുനും കുടുംബവും യാത്രക്കുളള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. യാത്രകളെ ഏറെ സ്നേഹിക്കുന്ന വ്യക്തിയാണ് മിഥുൻ രമേശ്

ഇപ്പോൾ മിഥുൻ പോസ്റ്റ് ചെയ്ത ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഈ സ്ഥലമേതെന്ന് മനസ്സിലായോ? എന്ന ചോദ്യത്തോടെയാണ് മിഥുൻ ചിത്രം പങ്കുവച്ചിരിക്കുന്നത്. എന്നാണ് വീണ്ടും യാത്ര ചെയ്തു തുടങ്ങാനാവുക എന്നും മിഥുൻ ചോദിക്കുന്നുണ്ട്.

അമേരിക്ക, മിയാമിയോ മിയാമിയ്ക്ക് അടുത്തുള്ള ഏതോ പ്രദേശമോ എന്നാണ് ചിത്രത്തിന് ഒരാൾ നൽകിയ കമന്റ്. ഏറെക്കുറെ അടുത്ത ഉത്തരം എന്ന് മിഥുൻ മറുപടി നൽകിയിട്ടുമുണ്ട്.

നിലവിൽ ദുബായിൽ സ്വകാര്യ എഫ്‌എമ്മിൽ ആർജെയായി ജോലി ചെയ്യുകയാണ് താരം. ഇടയ്ക്കിടെ സിനിമകളിൽ അഭിനയിച്ചും താരം എത്താറുണ്ട്. ഫാസിൽ സംവിധാനം ചെയ്ത ലൈഫ് ഈസ് ബ്യൂട്ടിഫുൾ ചിത്രത്തിലൂടെയാണ് മിഥുൻ രമേഷ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. മോഹൻലാലും, സംയുക്താ വർമ്മയുമായിരുന്നു ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ അഭിനയിച്ചത്. തുടർന്ന് നിരവധി സിനിമകളിലൂടെ നടൻ പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരുന്നു.

Karma News Network

Recent Posts

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

15 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

48 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

1 hour ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago