entertainment

ആരേയും ഇന്റർവ്യൂ ചെയ്തിട്ടില്ല, മമ്മൂക്കയെ ഇന്റർവ്യൂ ചെയ്യണമെന്ന് പറഞ്ഞപ്പോൾ ആകെ ഞെട്ടലായിരുന്നു- മിയ ജോർജ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മിയ ജോർജ്. പ്രസവവുമായി ബന്ധപ്പെട്ട് കുറച്ച് കാലം മിയ സിനിമയിൽ നിന്നും വിട്ടു നിന്നിരുന്നു. പ്രസവവുമായി ബന്ധപ്പെട്ട് കുറച്ചുനാൾ ഇടവേളയെടുത്ത മിയ ഇപ്പോൾ സിനിമയിൽ വീണ്ടും സജീവമായിരിക്കുകയാണ്. പ്രണയവിലാസം’ എന്ന ചിത്രമാണ് മിയയുടെതായി റിലീസ് ചെയ്തിരിക്കുന്നത്

ചിത്രത്തിലെ മിയയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇമേജ് ബ്രേക്ക് പെർഫോമൻസ് എന്നാണ് മിയയെ കുറിച്ച് പലരും അഭിപ്രായപ്പെട്ടത്. പ്രണയ വിലാസത്തിന്റെ കഥ ഇഷ്ടപ്പെട്ടതു കൊണ്ട് ചെയ്തതാണ്. ചിത്രത്തിലെ തന്റെ കഥാപാത്രം മാത്രമല്ല സിനിമ മൊത്തത്തിൽ തനിക്ക് ഇഷ്ടപ്പെട്ടു. പലരും സിനിമ കണ്ടിട്ട് തന്നോട് പറഞ്ഞ് ഇമേജ് ബ്രേക്കായി എന്നാണ്.

സിഗരറ്റ് വലിക്കണമെന്ന് പറഞ്ഞപ്പോൾ ചെയ്ത് നോക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. പ്രണയ വിലാസത്തിലെ സിഗരറ്റ് വലിക്കുന്ന സീൻ വീട്ടിലൊന്നും വലിയ പ്രശ്‌നം ഉണ്ടാക്കിയിട്ടില്ല. ലവ് മത്രം കോൺസൺട്രേറ്റ് ചെയ്ത് താൻ മലയാളത്തിൽ ചെയ്ത ഒരു സിനിമ പ്രണയ വിലാസമായിരിക്കും എന്നാണ് ഒരു അഭിമുഖത്തിൽ മിയ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, മമ്മൂട്ടിക്കൊപ്പം ‘മുന്നറിയിപ്പ്’ സിനിമയിൽ അഭിനയിക്കാൻ പറ്റാതിരുന്ന വിഷമവും മിയ പങ്കുവയ്ക്കുന്നുണ്ട്. മുന്നറിയിപ്പിലെ വേഷം ചെയ്യാതെ പോയത് പിന്നീട് നഷ്ടമായി തോന്നി. അപർണ ചെയ്ത വേഷം താൻ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്. താൻ ആരേയും ഇന്റർവ്യൂ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ മമ്മൂക്കയെ ഇന്റർവ്യൂ ചെയ്യണമെന്ന് പറഞ്ഞ് കോൾ വന്നപ്പോൾ ആകെ ഞെട്ടലായിരുന്നു.

അതും മമ്മൂക്ക പറഞ്ഞിട്ടാണ് തന്നെ വിളിച്ചതെന്ന് കൂടി കേട്ടപ്പോൾ ഞെട്ടൽ കൂടി. ഇന്റർവ്യൂവിന് പ്രിപ്പയർ ചെയ്യാൻ ഒരു രാത്രിയും ഒരു പകലും കിട്ടി. പക്ഷെ പ്രിപ്പയർ ചെയ്ത് പോയ ഒരു ചോദ്യവും അന്ന് മമ്മൂക്കയോട് ചോദിച്ചിട്ടില്ല. അപ്പോൾ മനസിൽ തോന്നിയ കാര്യങ്ങളാണ് ചോദിച്ചത്. പത്താം ക്ലാസ് പരീക്ഷയ്ക്ക് വേണ്ടി പോലും താൻ ഇത്രയും പ്രിപ്പയർ ചെയ്തിട്ടില്ല എന്നും മിയ വ്യക്തമാക്കി.

Karma News Network

Recent Posts

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

8 mins ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

25 mins ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

53 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

1 hour ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

10 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

11 hours ago