entertainment

വിവാഹശേഷമുള്ള ചിത്രം പങ്കുവെച്ച് മിയ, പൃഥ്വിരാജിനോട് ചെയതതുപോലെ ചെയ്യരുതെന്ന് ആരാധകർ

മലയാളികളുടെ പ്രിയ താരം മിയ അടുത്തിടെയാണ് വിവാഹിതായത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായിരുന്നു നടി വിവാഹശേഷം പതുക്കെ സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. വിവാഹ ശേഷം ഭർത്താവ് അശ്വിനുമൊത്തുള്ള ആദ്യ ചിത്രം ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്.

ചിത്രം ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകർ ഏറ്റെടുത്തു. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. കറുപ്പ് നിറത്തിലുള്ള സാരിയാണ് മിയ ചിത്രത്തിൽ ധരിച്ചിരിക്കുന്നത്. ഭർത്താവ് വൈറ്റ് ജുബ്ബയാണ് അണിഞ്ഞിരിക്കുന്നത്. ഒരു ലൗ സ്‌മൈലിയോടു കൂടിയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചത്. പാവാട എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ തലയിൽ മീൻചട്ടി ഉടച്ചത് പോലെ ഇദ്ദേഹത്തേയും ചെയ്യുമോയെന്നായിരുന്നു വേറൊരാൾ ചോദിച്ചത്. അശ്വിനെ കാണാൻ കേദാർ ജാദവിനെപ്പോലെയുണ്ടെന്നായിരുന്നു ഒരാൾ പറഞ്ഞത്. എവിടെയൊക്കെയോ സാമ്യം തോന്നുന്നുവെന്നായിരുന്നു മറ്റുള്ളവരും പറഞ്ഞത്.

എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വച്ച് ഒക്ടോബർ മാസം ആദ്യമായിരുന്നു വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ അശ്വിൻ മിയയെ വിവാഹം ചെയ്തത്.സിനിമ വിടുന്നില്ല, ഇനിയും അഭിനയിക്കും എന്ന് വിവാഹ ശേഷം മിയ വെളിപ്പെടുത്തിയിരുന്നു. പിന്നീട് പുറത്ത് വന്ന വാർത്തയും മിയയുടെ പുതിയ സിനിമയെ ക്കുറിച്ചാണ്. ആദ്യമായി മിയ ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രമാണ് സിഐഡി ഷീല. ചിത്രത്തിന്റെ പോസ്റ്ററും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു.

എറണാകുളം ആലംപറമ്പിൽ ഫിലിപ്പിന്റെയും രേണുവിന്റെയും മകനായ അശ്വിൻ ആണ് മിയയെ വിവാഹം കഴിച്ചത്. മിയയുടെ യഥാർത്ഥ സ്വദേശം കോട്ടയം -പാല ആണ്. മനസമ്മത ചടങ്ങുകളെല്ലാം പാലയിൽ വച്ചാണ് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടന്നത്. താരത്തിന്റെ വിവാഹ നിശ്ചയവും മനസമ്മതവുമെല്ലാം ആഗസ്റ്റിലാണ് നടത്തിയത്. വിവാഹത്തോടനുബന്ധിച്ചുളള സർപ്രൈസ് വിരുന്നുകളും താരത്തിന്റെ ബ്രൈഡൽ ചടങ്ങുകളും സോഷ്യല്ഡമീഡിയയിൽ ശ്രദ്ധേയമായിരുന്നു.

Karma News Network

Recent Posts

മീര വാസുദേവനും ഭര്‍ത്താവും ഹാപ്പി, കളിയാക്കുന്നവര്‍ക്കും വിമര്‍ശിക്കുന്നവര്‍ക്കുമുള്ള മറുപടിയുമായി വിപിൻ

മോഹൻലാൽ നായകനായി ബ്ലസി ഒരുക്കിയ തന്മാത്രയിലെ ലേഖ രമേശൻ മലയാളികൾക്ക് ഇന്നും പ്രിയങ്കരിയാണ്. മോഹൻലാലിന്റെ കഥാപാത്രമായ രമേശൻ നായരുടെ ഭാര്യയായ…

12 mins ago

മുഖ്യമന്ത്രി ശൈലി തിരുത്തണം, സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ വിമർശനം

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി. മുഖ്യമന്ത്രി ശൈലി തിരുത്തണം, പെൻഷൻ കൃത്യമായി നൽകാത്തതിൽ മറുപടി നൽകാനായില്ല,…

42 mins ago

മൻ കി ബാത്ത് ഇന്ന് പുനരാരംഭിക്കും, 111-ാം പതിപ്പിനെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടി ഇന്ന് പുനരാരംഭിക്കും. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മൻകിബാദ് പരിപാടിയാണ് ഇന്ന്.…

47 mins ago

മറ്റൊരാളുടെ ജീവിതത്തിൻ്റെ കീഴേ പായ വിരിച്ചു കിടന്ന് പൊളിറ്റിക്കൽ കറക്ട്നെസ്സ് നടത്തുന്ന ഒരൊറ്റ ജനവിഭാഗമേ ഈ ഭൂമുഖത്തുണ്ടാവൂ, അവരാണ് മല്ലൂസ്- അഞ്ജു പാർവതി പ്രഭീഷ്

നടി മീര നന്ദന്റെ വിവാഹ വാർത്ത പുറത്തു വന്നതിന് പിന്നാലെ ഭർത്താവിനെ കളിയാക്കിക്കൊണ്ടുള്ള ചർച്ചകൾ സോഷ്യൽ‌ മീഡിയയിൽ നടന്നിരുന്നു. ഇതിനെതിരെ…

1 hour ago

കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയ്ക്ക് സ്ഥലം മാറ്റം

കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലം മാറ്റി. ട്രൗ​സ​ർ മ​നോ​ജി​ന് ഇ​ള​വ് ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യിട്ടായിരുന്നു കെ.​കെ.​ര​മ​യു​ടെ മൊ​ഴി​യെ​ടു​ത്തത്. കൊ​ള​വ​ല്ലൂ​ർ…

2 hours ago

ട്വന്റി 20 ലോക കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ; ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തകർത്തു

ട്വന്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ച് കിരീടം ചൂടി ഇന്ത്യ. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിലാണ്…

3 hours ago