entertainment

കല്യാണം ലോക്ക് ഡൗൺ നിർദ്ദേശങ്ങളനുസരിച്ച്, ഹണിമൂൺ എങ്ങോട്ടാണെന്ന് വെളിപ്പെടുത്തി മിയ

പ്രിയനടിമാരിൽ ഒരാളായ മിയ വിവാഹിതയാകുന്നു എന്ന വാർത്തകൾ കഴിഞ്ഞ മാസങ്ങളിൽ പുറത്ത് വന്നിരുന്നു. കൊച്ചി സ്വദേശിയായ അശ്വിൻ ഫിലിപ്പ് ആണ് മിയയുടെ വരൻ. നിർമ്മാണ കമ്പനി ഉടമയായ അശ്വിനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്നും സെപ്റ്റംബറിൽ വിവാഹം നടക്കുമെന്നും വാർത്തകൾ പുറത്ത് വന്നിരുന്നു. അശ്വിന്റെ വീട്ടിൽ വച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. ലോക്ഡൗൺ ആയതിനാൽ അടുത്ത ബന്ധുക്കളുടെയും കുടുംബത്തിന്റെയും സാന്നിധ്യത്തിൽ അശ്വിന്റെ വീട്ടിൽ വെച്ചായിരുന്നു വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്. വളരെ ലളിതമായിട്ടായിരുന്നു മിയയുടെ നിശ്ചയം നടത്തിയത്.

വിവാഹത്തെക്കുറിച്ച് മിയ ആദ്യമായി മനസ്സ് തുറക്കുകയാണ്. മാട്രിമോണി സൈറ്റിൽ നിന്നാണ് അമ്മ വരനെ കണ്ടെത്തിയത്. ആയിരത്തോളം പ്രൊഫൈലുകളിൽ നിന്നുമാണ് മിയയുടെ അമ്മ അശ്വിനെ കണ്ടെത്തിയത്. “അവസാനം ദേ വരുന്നു. തേടിയ വള്ളി. ‘കൂടിവന്നാൽ തൃശൂർ വരെ. അതിനപ്പുറത്തേക്ക് എന്റെ കൊച്ചിനെ വിടത്തില്ല’ എന്നൊക്കെ പറഞ്ഞിരുന്ന മമ്മിക്ക് എറണാകുളത്തു നിന്നുള്ള ചെക്കനെ അങ്ങ് പിടിച്ചു. ‘ദേ നോക്ക് നോക്ക്’ എന്നുപറഞ്ഞു ഒരു ഫോട്ടോയുമായി എന്റെ പിറകെ നടക്കാൻ തുടങ്ങി,” മിയ പറയുന്നു.

ഈ കോവിഡ് ലോക്ക്ഡൗൺ കാലത്ത് വിവാഹം കഴിഞ്ഞാൽ ഹണിമൂൺ ട്രിപ്പ് എങ്ങോട്ട് എന്ന ചോദ്യത്തിനും ഇവർക്ക് രണ്ടുപേർക്കും ഉത്തരമുണ്ട്. “മിയക്ക് ലോകത്തെ ഏറ്റവും ബ്യൂട്ടിഫുൾ പ്ലെയ്സ് എന്ന് പറഞ്ഞാൽ അത് പാലായാണ്. ഞങ്ങൾ എറണാകുളത്ത് നിന്നും പാലായ്ക്കും പിന്നെ, പാലായിൽ നിന്നും എറണാകുളത്തിനും അങ്ങനെ പൊയ്ക്കൊണ്ടേയിരിക്കും,” അശ്വിൻ പറയുന്നു.

ബംഗളൂരുവിലും ഇംഗ്ലണ്ടിലും പഠനം കഴിഞ്ഞ അശ്വിൻ യു.കെ.യിലും യു.എ.ഇ.യിലും ബിസിനസ് ചെയ്ത ശേഷം നാട്ടിലേക്കു തിരികെയെത്തുകയായിരുന്നു. ഡ്രൈവിംഗ്, സ്പോർട്സ് പോലുള്ള സമാന ഇഷ്‌ടങ്ങൾ ഇരുവർക്കുമുണ്ട്. മിയക്ക് സംസാരിക്കാനാണിഷ്‌ടമെങ്കിൽ അശ്വിന് കേൾക്കാനാണ് താൽപ്പര്യം. കല്യാണം കഴിഞ്ഞാലും മിയ അഭിനയിക്കുന്നതിൽ അശ്വിന് വിരോധമൊന്നുമില്ല

ആദ്യം ചെറു റോളുകളിൽ തുടക്കമിട്ട മിയ പിന്നീട് സച്ചിൻ രചന ചെയ്ത ചേട്ടായീസ് എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. അതിന് മുൻപ് തിരുവമ്പാടി തമ്പാൻ, ഈ അടുത്ത കാലത്ത് ,ഡോക്ടർ ലൗ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. പൃഥ്വിരാജ് നായകനായ പാവാട എന്ന ചിത്രത്തിൽ താരം ഒരു ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. പിന്നീട് വിശുദ്ധൻ , അനാർക്കലി, എട്ടേകാൽ സെക്കന്റ്, റെഡ് വൈൻ, ഹായ് അയാം ടോണി, എന്നീ ചിത്രത്തിലൂടെ താരം പ്രധാന വേഷത്തിൽ എത്തിയിരുന്നു.ഇപ്പോൾ താരം പല റിയാലിറ്റി ഷോകളിലും സജീവമാണ്

Karma News Network

Recent Posts

ജീത്തു ജോസഫ് – ബേസിൽ ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.  ഓഗസ്റ്റ്…

10 mins ago

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

14 mins ago

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

40 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

1 hour ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

1 hour ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

2 hours ago