മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മിയ ജോർജ്. സീരിയലിലൂടെ എത്തി പിന്നീട് സിനിമയിലേക്ക് ചേക്കേറുകയായിരുന്നു താരം. നിരവധി ചിത്രങ്ങളിൽ മിയ അഭിനയിച്ചു. നടിയായും, സഹനടിയായുമൊക്കെ തിളങ്ങി നിൽക്കുകയാണ് മിയ ഇപ്പോൾ. അൽഫോൺസാമ്മ എന്ന പരമ്പരയിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് സിനിമയിൽ എത്തിയതോടെ പ്രമുഖ താരങ്ങളുടെയൊക്കെ നായികയായി. സോഷ്യൽ മീഡിയകളിലും സജീവമാണ് താരം.
ബിസിനസുകാരനായ അശ്വിൻ ഫിലിപ്പും മിയയുമായുള്ള വിവാഹം ലോക്ക് ഡൗൺ സമയത്താണ് നടന്നത്. ഇവരുടെ വിവാഹത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. മാട്രിമോണി വഴിയുള്ള വിവാഹാലോചനയായിരുന്നു. വിവാഹ ശേഷവും അഭിനയം തുടരുമെന്നാണ് വിവാഹ ദിനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മിയ നൽകിയ മറുപടി. മിയ സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ്. താരം സോഷ്യൽ മീഡിയകളിലൂടെ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.
അടുത്തിടെ സ്റ്റാർ മാജിക്കിലേക്കും മിയ എത്തിയിരുന്നു. മിയ അതിഥിയായെത്തിയതിന് പിന്നാലെയായാണ് അശ്വിനും സ്റ്റാർ മാജിക് വേദിയിലേക്കെത്തിയത്. അശ്വിനെ അപ്രതീക്ഷിതമായി വേദിയിൽ കണ്ടപ്പോൾ മിയ ഞെട്ടിയിരുന്നു.ലോക് ഡൗൺ സമയത്തെ വിവാഹമായതിനാൽ ഹണിമൂൺ ട്രിപ്പൊന്നും പോയിട്ടില്ല. വീട് മാറിയെന്നുള്ളതാണ് പ്രധാന മാറ്റം. വിവാഹ ശേഷമുള്ള കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി. പൊതുവെ അധികം ചിട്ടകളൊന്നും ഫോളോ ചെയ്യുന്നയാളല്ല. ഇപ്പോൾ ചെറുതായി മാറിയിട്ടുണ്ട്. അശ്വിൻ ചായയും കാപ്പിയും കുടിക്കുന്ന ശീലമില്ല. കുക്കിങൊന്നും ചെയ്ത് തുടങ്ങിയിട്ടില്ലെന്നും താരം പറഞ്ഞിരുന്നു.
ഇന്ത്യൻ പീനൽ കോഡ് എന്ന നിലവിൽ ഉള്ള നിയമം ഇനി ചവറ്റു കുട്ടയിലേക്ക്. ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ ഇന്ത്യൻ പീനൽ കോഡ്…
യൂട്യൂബ് വ്ലോഗേഴ്സ് ആയ ഇ ബുൾ ജെറ്റ് സഹോദരന്മാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്നുപേർക്ക് പരിക്ക്. ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ…
മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ഗവർണർ കേസ്…
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…