അമേരിക്കയുടെ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിന് തമിഴില്‍ കത്തയച്ച് ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന്. വണക്കം എന്ന് അഭിസംബോധന ചെയ്തു കൊണ്ടാണ് കത്ത് തുടങ്ങുന്നത്. കമലാ ഹാരിസിന് തമിഴ് വേരുകളുള്ളതില്‍ അഭിമാനിക്കുന്നുവെന്നും അമേരിക്കയ്ക്ക് നേട്ടങ്ങള്‍ സമ്മാനിക്കുന്നതിനൊപ്പം തമിഴ് പാരമ്പര്യവും ലോകത്തിന്റെ നെറുകയില്‍ എത്തിക്കണമെന്നും കത്തില്‍ സ്റ്റാലിന് കുറിച്ചു.
ഡിഎംകെയുടെ ദ്രാവിഡ രാഷ്ട്രീയ ആശയങ്ങള്‍ക്ക് കമലയുടെ വിജയം പ്രചോദനം നല്‍കുന്നതായി പറഞ്ഞ സ്റ്റാലിന് കമലയുടെ വരവിനായി തമിഴ്നാട് കാത്തിരിക്കുകയാണെന്നും കത്തില്‍ കുറിച്ചു. കമല ഹാരിസിന്റെ ഭരണകാലയളവില്‍ അമേരിക്കക്ക് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാകട്ടെയെന്നും തമിഴ് പൈതൃകത്തിന്റെ അഭിമാനം ലോകത്തിന് മുന്നില്‍ എത്തട്ടെയെന്നും സ്റ്റാലിന് ആശംസിച്ചു.
കത്തിന്റെ പകര്‍പ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച സ്റ്റാലിന് അമ്മ ശ്യാമള ഗോപാലന്റെ മാതൃഭാഷയില്‍ ലഭിക്കുന്ന കത്ത് കമലയ്ക്ക് കൂടുതല്‍ സന്തോഷം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. തമിഴ്നാട്ടിലെ തിരുവരുര്‍ ജില്ലയിലെ തുളസെന്തിരപുരം, പൈംഗനാട് ഗ്രാമത്തിലാണ് കമലഹാരിസിന്റെ അമ്മ ജനിച്ചത്. കമലയുടെ വിജയത്തിനു പിന്നാലെ ഈ ഗ്രാമത്തില്‍ ഗ്രാമവാസികള്‍ വലിയ ആഘോഷം നടത്തിയിരുന്നു.
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…