national

പൊതുവേദിയില്‍ ഉദ്ധവിന് വേണ്ടി കരഞ്ഞ എം.എല്‍.എ വിശ്വാസവോട്ടെടുപ്പില്‍ ഷിന്‍ഡെക്കൊപ്പം

മുംബൈ: ഉദ്ധവ് താക്കറെക്ക് വേണ്ടി ക്യാമറകളുടെ മുന്നില്‍ കരഞ്ഞ എം.എല്‍.എ വിശ്വാസവോട്ടെടുപ്പില്‍ ഉദ്ധവിനെ ചതിച്ചു. ഏക്നാഥ് ഷിന്‍ഡെ പക്ഷത്തിന് ഭൂരിക്ഷമുള്ള സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടന്നപ്പോള്‍ ഉദ്ധവ് പക്ഷക്കാരനായ എം.എല്‍.എ സന്തോഷ് ബംഗാര്‍ ഉദ്ധവിന് പ്രതികൂലമായി വോട്ട് ചെയ്തു.ഏക്നാഥ് ഷിന്‍ഡെ പക്ഷക്കാരായ എം.എല്‍.എമാര്‍ കഴിയുന്ന ഹോട്ടലില്‍ കഴിഞ്ഞ രാത്രിയാണ് സന്തോഷെത്തിയത്. സന്തോഷ് ബംഗാര്‍ ഏക്നാഥ് ഷിന്‍ഡെക്ക് വോട്ട് ചെയ്തപ്പോള്‍ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി.

ഒരാഴ്ച മുമ്ബ് ഏക്നാഥ് ഷിന്‍ഡെ വിമത നീക്കം നടത്തിയപ്പോള്‍ ഉദ്ധവിന് വേണ്ടി പൊതുവേദിയില്‍ കരഞ്ഞയാളാണ് സന്തോഷ് ബംഗാര്‍. മറെറാരു എം.എല്‍.എയായ ശ്യാം സുന്ദര്‍ ഷിന്‍ഡെയും അവസാന നിമിഷം കൂറുമാറി വോട്ട് ​ചെയ്തു. 286 ല്‍ 164 വോട്ടുകള്‍ നേടി ഷി​ന്‍ഡെ പക്ഷം ഭൂരിപക്ഷം തെളിയിച്ചു.വിമത ക്യാമ്ബിലേക്ക് ​എം.എല്‍.എമാര്‍ പോകുന്നത് തടയാന്‍ ഉദ്ധവ് പരിശ്രമിക്കുന്നതിനിടെ ജൂണ്‍ 24നായിരുന്നു പൊതുവേദിയില്‍ സന്തോഷ് ബംഗാര്‍ ഉദ്ധവിന് വേണ്ടി കരഞ്ഞത്. സന്തോഷ് തന്നെയാണ് 24ന് ആ വിഡിയോ ട്വീറ്റ് ചെയ്തിരുന്നത്.

സ്വന്തം മണ്ഡലത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് കരഞ്ഞുകൊണ്ട് കൈകള്‍ കൂപ്പി ഉദ്ധവിന് പിന്തുണ തേടുന്ന വിഡിയോ ആയിരുന്നു അത്. ഉദ്ധവിനോട് ചെയ്യുന്നത് വഞ്ചനയാണെന്നും ഷിന്‍ഡെ അടക്കമുള്ളവര്‍ തിരികെ വരണമെന്നുമായിരുന്നു കരഞ്ഞു​കൊണ്ട് അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നത്. അദ്ദേഹത്തിന്റെ അണികളിലൊരാള്‍ കണ്ണുനീര്‍ ഒപ്പിക്കൊടുക്കുന്നതും വിഡിയോയിലുണ്ട്. ഉദ്ധവ് താക്കറെ, ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടെന്ന് പറഞ്ഞ് അദ്ദേഹം അണികളില്‍ നിന്ന് കൈയടിയും വാങ്ങിയിരുന്നു.

Karma News Network

Recent Posts

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

1 min ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

9 mins ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

16 mins ago

ഇബ്രാഹിം റെയ്സിയുടെ മരണം, Happy World Helicopter Day! എന്ന് ഇറാനിയൻ മാദ്ധ്യമപ്രവർത്തക, ആഘോഷമാക്കി ഒരു വിഭാ​ഗമാളുകൾ

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ ദുരൂഹതകൾ ഉയരവെ അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കി ഒരുവിഭാ​ഗമാളുകൾ. വിദേശരാജ്യങ്ങളിൽ കഴിയുന്ന ചില…

25 mins ago

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

53 mins ago

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

1 hour ago