kerala

മൊയ്ദീന്റെയും കാഞ്ചനമാലയുടെയും നാടാണിത്; വിവാദങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് ലിന്റോ ജോസഫ് എംഎല്‍എ

ജോര്‍ജ് എം.തോമസിന് തെറ്റുപറ്റിയെന്ന് ലിന്റോ ജോസഫ് എംഎല്‍എ. ആ തെറ്റ് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുണ്ട്. മുക്കം എന്ന് പറഞ്ഞാല്‍ മൊയ്തീന്റേയും കഞ്ചാനമാലയുടേയും നാടാണ്. ആ പ്രദേശമെല്ലാം അങ്ങനെയാണ്. മത സൗഹാര്‍ദത്തോടെ കഴിയുന്ന നാടാണ്. അവിടെ വിവാദങ്ങള്‍ക്ക് സ്ഥാനമില്ല. ഊതിപ്പെരുപ്പിച്ചുണ്ടായ വിഷയങ്ങളല്ലാതെ ഒരു പ്രശ്‌നവും പ്രദേശത്തില്ല.

എല്ലാ മനുഷ്യര്‍ക്കും തെറ്റുപറ്റുന്നത് പോലെ അദ്ദേഹത്തിനും തെറ്റുപറ്റി. അത് തിരുത്താന്‍ തയാറായിട്ടുണ്ടെന്നും അതില്‍ കൂടുതലൊന്നുമില്ലെന്നും ലിന്റോ ജോസഫ് പറഞ്ഞു.  ഊതിപ്പെരുപ്പിച്ചുണ്ടായ വിഷയങ്ങളല്ലാതെ ഒരു പ്രശ്‌നവും പ്രദേശത്തില്ല. വളരെ മതസൗഹാര്‍ദത്തോടെ തന്നെ തിരുവമ്പാടിയും കോടഞ്ചേരിയും മുന്നോട്ട് പോകും.

ഷിജിന്‍ നേരത്തെ ഇത് നേരത്തെ അറിയിച്ചിരുന്നുവെങ്കില്‍ ഈ വിവാദം തന്നെ ഒഴിവാക്കാമായിരുന്നു. പാര്‍ട്ടി തന്നെ വിവാഹം നടത്തി കൊടുക്കുമായിരുന്നുവെന്നും ലിന്റോ പറഞ്ഞു. എന്താണ് സംഭവിച്ചത് എന്നറിയാത്തതിന്റെ വിഷയം കോടഞ്ചേരിയില്ഉണ്ടായിരുന്നു. ഒമ്പതിനാണ് ഈ വിഷയങ്ങളുടെ തുടക്കം. പത്തിനാണ് പ്രതിഷേധങ്ങളും മറ്റുമുണ്ടാകുന്നത്. പെണ്‍കുട്ടിക്ക് എന്തു സംഭവിച്ചുവെന്ന് അറിയാത്തതിന്റെ പുറത്തുള്ള പ്രശ്‌നമാണ്.

Karma News Network

Recent Posts

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

2 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

22 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

23 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

39 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

48 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

49 mins ago