topnews

റവന്യൂ മന്ത്രിക്കെതിരെ എംഎം മണി, ഭൂപ്രശ്‌നം തീരാത്തതിന്റെ ഉത്തരവാദി മന്ത്രിയാണെന്ന് പറയേണ്ടിവന്നു

ഇടുക്കി. ഇടുക്കിയിലെ ഭൂപ്രശ്‌നം തീരാത്തതിന് ഉത്തരവാദി നിങ്ങളാണെന്ന് റവന്യൂ മന്ത്രിയോട് നേരിട്ട് പറയേണ്ടി വന്നിട്ടുണ്ടെന്ന് എംഎം മണി. അതേസമയം വിഷയത്തില്‍ മന്ത്രിക്ക് തന്നോട് ഭിന്നാഭിപ്രായം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ തനിക്ക് അദ്ദേഹത്തോട് ഭിന്നാഭിപ്രായം ഇല്ലെന്നും എംഎം മണി പറയുന്നു.

സര്‍ക്കാരിന്റെ നിലപാട് എന്നത് ഏതെങ്കിലും ഒരു വ്യക്തിയോ പാര്‍ട്ടിയോ എടുക്കുന്നതല്ല. ഏക്കര്‍ കണക്കിന് ഭൂമി സ്വന്തമാക്കിവെച്ചവര്‍ നിയമ നടപടിക്ക് വിധേയമാകേണ്ടിവരുമെന്നുള്ള റവന്യൂ മന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെയാണ് വിമര്‍ശനവുമായി എംഎം മണി രംഗത്തെത്തിയത്. റവന്യൂമന്ത്രി അങ്ങേര് അങ്ങനെ പലതും പറയും. അങ്ങേര്‍ക്ക് എന്നോട് ഇഷ്ടക്കേടൊക്കെയുണ്ട്.

അദ്ദേഹം എംഎല്‍എമാരുടെ യോഗം വിളിച്ചിരുന്നു. കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. എന്നാല്‍ ഇവിടുത്തെ പ്രശ്‌നങ്ങള്‍ക്ക് തീരുമാനമായില്ല. പിന്നെയും യോഗം വിളിച്ചു. പിന്നെ മൂന്നാമത് യോഗം വിളിച്ചപ്പോള്‍ തനിക്ക് അത് അത്ര സുഖമായി തോന്നിയില്ല. ഭൂമിയുടെ പ്രശ്‌നം തീരാതെ എന്തിനാണ് യോഗം വിളിക്കുന്നതെന്ന് ചോദിച്ചു. താനുമായി പുള്ളിക്ക് അഭിപ്രായ വിത്യാസമുണ്ടെന്നും എംഎം മണി.

Karma News Network

Recent Posts

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

11 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

18 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

32 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

47 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago