topnews

12 മണിക്കൂർ നീണ്ട രക്ഷാപ്രവര്‍ത്തനം ഫലംകണ്ടില്ല , കിണറ്റിൽ കുടുങ്ങിയ വയോധികൻ മരിച്ചു

ചെങ്ങന്നൂർ : കിണർ വൃത്തിയാക്കാനിറങ്ങി കിണറ്റിലെ റിങ്ങുകൾക്കിടയിൽ കാൽ കുടുങ്ങിയ വയോധികൻ മരണത്തിന് കീഴടങ്ങി. പെരുങ്കുഴി കൊച്ചുവീട്ടിൽ കെ.എസ്. യോഹന്നാൻ (72) ആണ് മരിച്ചത്. അഗ്നിരക്ഷാ സേനയും പൊലീസും ഐടിബിപിയും ചേർന്നു നടത്തിയ തീവ്രശ്രമങ്ങൾക്കൊടുവിൽ രാത്രി ഒൻപതരയോടെ അദ്ദേഹത്തെ പുറത്തെടുത്തെങ്കിലും ജീവൻ നഷ്ടമായി. കിണർ വൃത്തിയാക്കാനാണു യോഹന്നാൻ സഹായിക്കൊപ്പം ഇറങ്ങിയത്. കാടും പടർപ്പും വൃത്തിയാക്കി പമ്പ് സെറ്റ് ഉപയോഗിച്ചു വെള്ളം വറ്റിക്കുന്നതിനിടെ കിണർ ഇടിഞ്ഞു.

കാൽ റിങ്ങുകൾക്കിടയിൽ പെട്ടതോടെ അദ്ദേഹം മുകളിലേക്ക് കയറാൻ പറ്റാത്ത അവസ്ഥയിലായി. 6 റിങ്ങുകൾ കാലിനു മുകളിലായതു രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. അപകടസമയത്തു സഹായി കിണറിനു മുകളിലായിരുന്നു. യോഹന്നാന് ഓക്സിജൻ നൽകിയ ശേഷം റിങ്ങുകൾ ഒന്നൊന്നായി പൊട്ടിച്ചു മാറ്റി ആളെ രക്ഷിക്കാനായിരുന്നു ശ്രമം. എന്നാൽ ഇതിനിടെ കിണറ്റിൽ വെള്ളം പൊങ്ങുന്നതും തിരിച്ചടിയായി.

വെള്ളം വറ്റിക്കാൻ ശ്രമിച്ചപ്പോൾ മണ്ണിടിഞ്ഞു. 7 മണിയോടെ യോഹന്നാന്റെ പ്രതികരണം നിലച്ചു. തുടർന്ന് ഓക്സിജൻ സിലിണ്ടറും മറ്റും തിരിച്ചെടുത്തു. കഴുത്തിനു താഴെ വരെ ചെളിയിലും വെള്ളത്തിലും പൂണ്ടുനിൽക്കുകയായിരുന്നു. അദ്ദേഹം. പുറത്തെടുത്തപ്പോഴേക്കും ജീവൻ നിലച്ചിരുന്നു.

Karma News Network

Recent Posts

തമിഴ്‌നാട്ടിൽ ഇല്ലാത്തത് നല്ല നേതൃത്വം, നന്നായി പഠിക്കുന്നവർ രാഷ്ട്രീയത്തിലേക്കു വരണം, നടൻ വിജയ്

തമിഴ്‌നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്നും നല്ല വിദ്യാഭ്യാസമുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. 10,12…

18 mins ago

നിരന്തരം ഭീഷണി, കണ്ണൂരിൽ CPIM വിട്ട മനുതോമസിന് പൊലീസ് സംരക്ഷണം

സമൂഹമാധ്യമങ്ങളിൽ അടക്കം നിരന്തരം ഭീഷണികൾ ഉയരുന്ന സാഹചര്യത്തിൽ കണ്ണൂരിൽ സിപിഐഎം വിട്ട മുൻ ജില്ലാ കമ്മിറ്റിയം​ഗം മനുതോമസിന് പൊലീസ് സംരക്ഷണം.…

36 mins ago

വൈദ്യുതി ലൈനുകൾ പൊട്ടിവീണിട്ട് ദിവസങ്ങൾ, പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കാതെ കെഎസ്ഇബി, പൊലിഞ്ഞത് ഒരു ജീവൻ

തിരുവനന്തപുരം: കെ എസ് ഇ ബി അധികൃതരുടെ അനാസ്ഥമൂലം വീണ്ടും ഒരു ജീവൻകൂടി നഷ്ടമായി, ദിവസങ്ങളായി പൊട്ടിക്കിടന്ന വൈദ്യുതിലൈനിൽ ചവിട്ടി…

49 mins ago

ഭർത്താവും കുഞ്ഞുങ്ങളുമായുള്ള ജീവിതമായിരുന്നു കാവ്യയുടെ ഉള്ളിൽ, ഞാനും കാവ്യയെ പോലെ ചിന്തിക്കുന്ന ആൾ- സാന്ദ്ര തോമസ്

ഇടവേളയ്ക്ക് ശേഷമായി വീണ്ടും സജീവമായിരിക്കുകയാണ് സാന്ദ്ര തോമസ്. ലിറ്റിൽ ഹാർടാസാണ് പുതിയ സിനിമ. ഒരു അഭിമുഖത്തിനിടെ കാവ്യയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ്…

56 mins ago

സർക്കാർ ആശുപത്രയിൽ രോഗികളെ ബുദ്ധിമുട്ടിലാക്കി ഫഹദിന്റെ സിനിമ ഷൂട്ടിംഗ്‌

കൊച്ചി : വ്യാഴാഴ്ച രാത്രി മുഴുവൻ രോഗികളെ ബുദ്ധിമുട്ടിലാക്കി അങ്കമാലി താലൂക്ക് ആശുപത്രിയിൽ ഫഹദിന്റെ സിനിമയുടെ ചിത്രീകരണം. സംഭവത്തിൽ മനുഷ്യാവകാശ…

1 hour ago

വൈദികനെന്ന വ്യാജേന പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു, ; യുവാവ് അറസ്റ്റിൽ

കട്ടപ്പന: പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കട്ടപ്പന വെട്ടിക്കുഴക്കവല പുളിക്കത്തറയിൽ ശ്രീരാജ്…

1 hour ago