kerala

ഇത് താന്‍ട്രാ മലയാളി, ഉപരോധ സമരം അവസാനിച്ചതിന് പിന്നാലെ ബിവറേജിലേക്ക് പാഞ്ഞ് ജനക്കൂട്ടം

പെരിന്തല്‍മണ്ണ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് ഗൗരവകരമായ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. പിണറയി സര്‍ക്കാര്‍ സ്‌കൂളുകളും കോളേജുകളുമൊക്കെ അടച്ചെങ്കിലും ബിവറേജസുകള്‍ അടയ്ക്കാന്‍ തയ്യാറായില്ല. കനത്ത ജാഗ്രത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബിവറേജസ് ഔട്ടലെറ്റുകളും ബാറുകളും അടച്ചിടണം എന്ന ആവശ്യം ശക്തമാണ്. എന്നാല്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇതിനിടെ മദ്യ ശാലകള്‍ അടയ്ക്കാത്തതിന് എതിരെ പ്രതിഷേധവുമായി പല സംഘടനകളും രംഗത്ത് എത്തുന്നുണ്ട്. ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലാകുന്നത് മദ്യത്തിനായി ബിവറേജിലേക്ക് ഓടുന്ന ഒരു കൂട്ടം ജനങ്ങളാണ്. കൊറോണ പടരുന്നത് തടയാന്‍ പൊതു സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ട പിന്തുണ അഭ്യര്‍ത്ഥിക്കുന്നു. ഉപരോധം അവസാനിച്ചതായി പ്രഖ്യാപിക്കുന്നു.- പ്രസംഗം തീര്‍ന്നതും ആളുകള്‍ ബിവറേജസ് ഔട്ട്‌ലെറ്റിലേക്ക് ഓടുകയായിരുന്നു.

കൊറോണയുടെ പശ്ചാത്തലത്തില്‍ മദ്യ ഷാപ്പുകള്‍ അടച്ചിടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പെരിന്തല്‍മണ്ണ നിയോജക മണ്ഡലം കമ്മിറ്റി ബിവറേജസ് കോര്‍പ്പറേഷന്റെ പെരിന്തല്‍മണ്ണയിലെ ചില്ലറ വില്‍പ്പന കേന്ദ്രത്തിന് മുന്നില്‍ നടത്തിയ ഉപരോധത്തെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു ദൃശ്യം പുറത്ത് എത്തിയത്. ഉപരോധം ദീര്‍ഘ സമയത്തേക്ക് നീണ്ട് നിന്നതോടെ മദ്യം വാങ്ങാനായി എത്തിയവര്‍ക്ക് മദ്യം വാങ്ങാനായില്ല. ഇതോടെ കുടിയന്മാരുടെ ക്ഷമ കെട്ടു. വേറെ ഒരു രക്ഷയും ഇല്ലെന്ന് മനസിലാക്കിയ ഇവര്‍ ഉപരോധക്കാരുടെ പ്രസംഗം കേട്ട് നിന്നു.

മദ്യഷാപ്പുകള്‍ക്ക് മുന്നിലെ നീണ്ട ക്യൂ കൊറോണയുടെ സാമൂഹ്യ വ്യാപനത്തിന് വഴി തെളിക്കുമെന്ന് ആയിരുന്നു പ്രാസംഗികരെല്ലാം ഉദ്‌ബോധിപ്പിച്ചത്. മാ3ത്രമല്ല ഇവര്‍ സര്‍ക്കാര്‍ നിലപാടിനെയും രൂക്ഷമായി വിമര്‍ശിച്ചു. നന്ദി പ്രസംഗം നടത്തിയയാള്‍ ജയ് ഹിന്ദ് വിളിച്ചപ്പോള്‍ കൂടെ വിളിക്കാനും കൈ കൊടുക്കാനും മദ്യം വാങ്ങാനെത്തിയവരും കൂടെ കൂടി. പിന്നീടാണ് സിനിമയെ വെല്ലുന്ന സംഭവം ഉണ്ടായത്. ഉപരോധം അവസാനിച്ചു എന്ന് അറിയിച്ചതോടെ കുടിയന്മാരുടെ മത്സര ഓട്ടമായിരുന്നു ഔട്ട് ലെറ്റ് കൗണ്ടറിലേക്ക്.

അതേസമയം മദ്യം വാങ്ങാന്‍ ക്യൂവില്‍ നില്‍ക്കുന്നവര്‍ ഒരുമീറ്റര്‍ അകലം പാലിക്കണമെന്നും ചുമ, തുമ്മല്‍ തുടങ്ങി രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പോകരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ബാറുകള്‍ക്കും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലും കൈകള്‍ വൃത്തിയാക്കാന്‍ സാനിട്ടൈസറും വെള്ളവും വയ്ക്കാനും നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എല്ലാം പാലിച്ച് അച്ചടക്കത്തോടെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നവരുടെ ചിത്രങ്ങളും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുകയാണ്. പ്രസിദ്ധമായ കേരള മോഡല്‍ ഇവിടെയും ആവര്‍ത്തിക്കുകയാണ് എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇവ പങ്കുവയ്ക്കുന്നവര്‍ പറയുന്നത്. ചിലര്‍ ഇതിനെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കുന്നുമുണ്ട്. എന്തുതന്നെയായാലും മദ്യപരുടെ അനുസരണയോടുള്ള നില്‍പ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Karma News Network

Recent Posts

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

10 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

16 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

47 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

53 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

1 hour ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

2 hours ago