kerala

മൊ​ബൈ​ല്‍ പ്രണയം തലയ്ക്ക് പിടിച്ച വീട്ടമ്മ കാമുകന്റെ വീട്ടിലെത്തി; കാമുകിയെ കണ്ട പ്ല​സ് വ​ണ്‍കാരന്‍ പേ​ടി​ച്ചു വി​റ​ച്ച്‌ പൊ​ട്ടി​ക്ക​ര​ഞ്ഞു

ത​ല​ശേ​രി: മൊ​ബൈ​ലിലൂടെ പ്ര​ണയിച്ച്‌ ഒടുവില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാ​മു​ക​നെ തേ​ടിയെത്തിയ വീട്ടമ്മ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യാ​യ കാ​മു​ക​നെ ക​ണ്ട് ഞെ​ട്ടി. തന്റെ വീ​ട്ടു മു​റ്റ​ത്തെ​ത്തി​യ കാ​മു​കി​യെ ക​ണ്ട കാ​മു​ക​ന്‍ പേ​ടി​ച്ചു വി​റ​ച്ച്‌ പൊ​ട്ടി​ക്ക​ര​ഞ്ഞു. ​വി​വ​ര​മ​റി​ഞ്ഞ് നാ​ട്ടു​കാ​ര്‍ കാ​മു​ക​ന്‍റെ വീ​ട്ടി​ല്‍ ത​ടി​ച്ചു കൂ​ടി. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വ​ങ്ങ​ള്‍ നടന്നത്.

മാ​സ​ങ്ങ​ള്‍ നീ​ണ്ട മൊ​ബൈ​ല്‍ പ്ര​ണ​യ​ത്തി​ലൊ​ടു​വി​ലാ​ണ് ഭ​ര്‍​ത്താ​വി​നേ​യും മ​ക്ക​ളേ​യും ഉ​പേ​ക്ഷി​ച്ച്‌ വീട്ടമ്മ അ​ത്യാ​വ​ശ്യം വേ​ണ്ട സാ​ധ​ന​ങ്ങ​ളു​മെ​ടു​ത്ത് വീ​ട് വി​ട്ടി​റ​ങ്ങി​യ​ത്. മൊ​ബൈ​ല്‍ ഫോ​ണി​ലെ വി​ലാ​സം തേ​ടി കാ​മു​ക​ന്‍റെ വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു കാമുകിയായ വീട്ടമ്മ. കാ​മു​ക​ന്‍റെ വീ​ട്ടു മു​റ്റ​ത്തെ​ത്തി​യ ശേ​ഷം ഫോ​ണി​ല്‍ വി​ളി​ച്ച്‌ താ​ന്‍ വീ​ട് വി​ട്ടി​റ​ങ്ങി വന്ന വി​വ​രം അ​റി​യി​ച്ചു. എന്നാല്‍, മൊ​ബൈ​ല്‍ ഫോ​ണും പി​ടി​ച്ച്‌ ത​ന്‍റെ മു​ന്നി​ലേ​ക്കി​റ​ങ്ങി വ​ന്ന കാ​മു​ക​നെ ക​ണ്ട് വീ​ട്ട​മ്മ ഞെ​ട്ടി. തളര്‍ന്നു പോയ വീ​ട്ട​മ്മ ബാ​ഗും കൈ​യി​ല്‍ പി​ടി​ച്ച്‌ കാ​മു​ക​ന്‍റെ വീടിന്റെ വ​രാ​ന്ത​യി​ല്‍ ഇ​രു​ന്നു. തന്റെ അ​ച്ഛ​ന്‍റെ പേ​രി​ലു​ള്ള മൊ​ബൈ​ല്‍ ക​ണ​ക്ഷ​നാ​ണ് പ്ല​സ് വ​ണ്‍ കാരനായ കാ​മു​ക​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഈ ​വി​ലാ​സ​ത്തി​ലാ​ണ് കാ​മു​കി കാ​മു​ക​നെ തേ​ടി​യെ​ത്തി​യ​ത്.

ആ​ളു​ക​ള്‍ തി​ങ്ങി പാ​ര്‍​ക്കു​ന്ന പ്ര​ദേ​ശ​ത്തേ​ക്ക് കാ​മു​ക​നെ തേ​ടി​യു​ള്ള കാ​മു​കി​യു​ടെ വ​ര​വ് കാ​ട്ടുതീ ​പോ​ലെ പ​ട​ര്‍​ന്നു. ആ​ളു​ക​ള്‍ ത​ടി​ച്ചു​കൂ​ടി. തു​ട​ര്‍​ന്ന് യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വി​നെ വി​ളി​ച്ച്‌ വി​വ​രം പ​റ​ഞ്ഞു.​സ്ഥ​ല​ത്തെ​ത്തി​യ ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി കൊ​ണ്ടുപോ​യി.

Karma News Network

Recent Posts

എയർ ഇന്ത്യാ സമരത്തിനിടെ പൊലിഞ്ഞ ജീവൻ, അവസാനമായി ഭാര്യയെ കാണണമെന്ന ആഗ്രഹം ബാക്കിയാക്കി രാജേഷ് മടങ്ങി

തിരുവനന്തപുരം : മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർ നടത്തിയ സമരത്തിൽ തിരുവനന്തപുരം സ്വദേശി അമൃതയ്‌ക്ക് നഷ്ടമായത് സ്വന്തം ഭർത്താവിനെ…

6 mins ago

പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ്; കൊലപാതകശ്രമം ഒത്തുതീർപ്പാക്കാൻ പൊലീസ് ശ്രമിച്ചു; മുഖ്യമന്ത്രിക്ക് പരാതി നല്കാൻ യുവതി

കൊച്ചി : കഴുത്തിൽ വയർ മുറുക്കി രാഹുൽ തന്നെ കൊല്ലാൻ ശ്രമിച്ചുവെന്നും ബെൽറ്റ് വച്ച് അടിച്ചു. കൊലപാതകശ്രമമാണ് നടന്നത് എന്നാൽ…

27 mins ago

കുര്‍ക്കുറെ വാങ്ങാത്തതിന് തർക്കം, വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ

ലഖ്നൗ: ‘കുര്‍ക്കുറേ’ വാങ്ങിനല്‍കാത്തതിനെ ചൊല്ലിയുണ്ടായ വഴക്കിനൊടുവില്‍ വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ. ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശിനിയായ യുവതിയാണ് ‘കുര്‍ക്കുറേ’യുടെ പേരില്‍ വിവാഹമോചനത്തിനായി…

41 mins ago

മിൽമ പാൽ വിതരണം പ്രതിസന്ധിയിൽ, പ്ലാന്റുകളിൽ തൊഴിലാളി സമരം

തിരുവനന്തപുരം : മില്‍മ പ്ലാന്റുകളിലെ തൊഴിലാളി സമരത്തില്‍ വലഞ്ഞു സംസ്ഥാനത്തെ പാല്‍ വിപണി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട പ്ലാന്റുകളിലാണ് തൊഴിലാളികളുടെ…

1 hour ago

ആംബുലന്‍സ് അപകടത്തിൽപ്പെട്ട് രോ​ഗി മരിച്ച സംഭവം, ഡ്രൈവര്‍ക്കെതിരെ കേസ്

കോഴിക്കോട്:ആംബുലന്‍സ് അപകടത്തിൽപ്പെട്ട് കത്തി രോഗി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഡ്രൈവര്‍ അര്‍ജുനെതിരെയാണ് പൊലീസ് കേസെടുത്തത്. നിയന്ത്രണം…

1 hour ago

അവർ സന്തോഷത്തോടെ ജീവിക്കട്ടെ, ആർക്കാണ് ഇത്ര പ്രശ്നം, ഭാ​ഗ്യക്കെതിരായ സൈബർ ആക്രമണത്തിൽ സോഷ്യൽ മീഡിയ

താരവിവാഹങ്ങൾ നടക്കുന്നത് അവരേക്കാൾ കൂടുതൽ ആഘോഷമാക്കുന്നത് ഇപ്പോൾ സോഷ്യൽ മീഡിയ ആണ്. എന്ത് വസ്ത്രമാണ് ധരിച്ചത്, ആരൊക്കെ വന്നു, വന്നില്ല,…

1 hour ago