national

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം, നാലു കുട്ടികൾ മരിച്ചു, മാതാപിതാക്കൾ ആശുപത്രിയിൽ

മീററ്റ് : മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ നാലു കുട്ടികൾ മരിച്ചു. ചാർജ് ചെയ്യുന്നതിനിടെ ആയിരുന്നു പൊട്ടിത്തെറി ഉണ്ടായത്. കുട്ടികളുടെ മാതാപിതാക്കളുടെ നില ഗുരുതരമായി തുടരുകയാണ്. മീററ്റ് മോദിപുരം മേഖലയിലാണ് സംഭവം.

ശക്തമായ സ്‌ഫോടനമാണുണ്ടായതെന്നും, തീ മുറിയിലാകെ പടർന്നുവെന്നും പോലീസ് പറഞ്ഞു. മുറിയിലുണ്ടായിരുന്ന നാല് കുട്ടികളും തീയിൽ കുടുങ്ങി. കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രക്ഷിതാക്കൾക്കും പൊള്ളലേൽക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് ചാർജ് ചെയ്യാൻ വച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതെന്നാണ് പോലീസിന്റെ വിലയിരുത്തൽ.

തീ നിയന്ത്രണ വിധേയമാക്കിയ ശേഷമാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത് . എന്നാൽ കുട്ടികക്കെ രക്ഷിക്കാനായില്ല. കല്ലു (5), ഗോലു (6), നിഹാരിക (8), സരിക (12) എന്നിവരാണ് ചികിത്സയ്‌ക്കിടെ മരിച്ചത് . മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പിതാവ് ജോണി അപകടനില തരണം ചെയ്തിട്ടുണ്ടെന്നും എന്നാൽ ഭാര്യ ബബിതയുടെ നില ഗുരുതരമായി തുടരുകയാണ്.

karma News Network

Recent Posts

തീം പാർക്കിൽ അപകടം, 50 അടി ഉയരത്തിൽ തലകീഴായി തൂങ്ങിക്കിടന്ന് ആളുകൾ

50 അടി ഉയരത്തിൽ കുടുങ്ങി ആളുകൾ. പോർട്ട്‌ലാൻഡിലെ ഓക്‌സ് അമ്യൂസ്‌മെൻ്റ് പാർക്കിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അറ്റ്മോസ്ഫിയർ റൈഡിനിടെ മുപ്പതോളം…

26 mins ago

ഇവിഎം ഉപേക്ഷിക്കണമെന്ന് മസ്‌ക്, ടൂട്ടോറിയൽ ക്ലാസ് നൽകാം, ഇന്ത്യയിലേക്ക് വരൂവെന്ന് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി : ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം) ഉപയോഗം നിർത്തലാക്കണമെന്ന് ടെസ്‌ല, സ്‌പേക്‌സ് എക്‌സ് സിഇഒ ഇലോൺ മസ്‌ക്. ഇവ…

56 mins ago

കണ്ടുമുട്ടിയ അന്നുമുതല്‍ നിന്നില്‍ ഞാന്‍ വീണുപോയി, ​ജിപിക്ക് ജന്മദിനാശംസയുമായി ​ഗോപിക

വിവാഹ ശേഷമുള്ള ഭര്‍ത്താവിന്റെ ആദ്യത്തെ ബര്‍ത്ത് ഡേയ്ക്ക് ആശംസകളുമായി ഗോപിക അനിൽ. എങ്ങനെയാണ് ഒരാളെ ഇത്രയധികം ഇഷ്ടപ്പെട്ടു പോകുന്നത് എന്ന്…

1 hour ago

എസ്‌ഐയെ വാഹനമിടിച്ച് വീഴ്ത്തി കടന്നു, 19കാരനായ പ്രതി പിടിയിൽ

പാലക്കാട് : വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി കടന്ന 19കാരൻ പിടിയിൽ. തൃത്താല സ്റ്റേഷനിലെ എസ്ഐ ശശിയെയാണ് വാഹനം കൊണ്ടിടിച്ചത്.…

1 hour ago

നവ്യയുടെ തല തോര്‍ത്തിക്കൊടുത്ത് അച്ഛന്‍, ഫാദേഴ്സ് ഡേയിൽ പങ്കിട്ട വീഡിയോ ഹിറ്റ്

അച്ഛന് ഫാദേഴ്‌സ് ഡേ ആശംസിച്ച് നടി നവ്യ നമ്പ്യാര്‍ പങ്കുവച്ച വിഡിയോ ശ്രദ്ധനേടുന്നു. നവ്യയുടെ മുടി തോര്‍ത്തിക്കൊടുക്കുന്ന അച്ഛനെയാണ് വിഡിയോയില്‍…

2 hours ago

മദ്യലഹരിയിൽ 15കാരനെ മർദിച്ച് പിതാവ്, രണ്ടാം ഭാര്യയും അകത്തായി

കോഴിക്കോട് : മദ്യലഹരിയിൽ പതിനഞ്ചുകാരനായ മകനെ മർദ്ദിച്ച സംഭവത്തിൽ പിതാവ് പിടിയിൽ. പേരാമ്പ്ര തയ്യുള്ളതിൽ ശ്രീജിത്താണ് പിടിയിലായത്. സംഭവത്തിൽ ഇയാളുടെ…

2 hours ago