topnews

ഓടുന്ന കാറില്‍ മോഡലിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; സംഭവം കൊച്ചിയിൽ

കൊച്ചി:കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാറിലിട്ട് മോഡലിനെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്ന് യുവാക്കളേയും ഒരു സ്ത്രീയേയും പോലീസ് അറസ്റ്റ് ചെയ്തു. 19കാരിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായയത്. ബലാത്സംഗത്തിന് ശേഷം മോഡലിനെ കാക്കനാട്ടെ വീട്ടില്‍ ഇറക്കിവിട്ടുവെന്നാണ് പരാതി. യുവതിയെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന സ്ത്രീയാണ് പെണ്‍കുട്ടിയെ കിരാതന്മാർക്ക് നൽകി മുങ്ങുകയായിരുന്നു.

നഗരത്തിലെ ഒരു ബാറിലേക്ക് സുഹൃത്തായ സ്ത്രീയോടൊപ്പം എട്ടുമണിയോടെയാണ് മോഡലായ യുവതി എത്തിയത്. പത്ത് മണിയോടെ യുവതി ബാറില്‍ കുഴഞ്ഞു വീണു. ഇവരെ താമസസ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞ് പ്രതികളായ യുവാക്കള്‍ കാറില്‍ കയറ്റി. സുഹൃത്തായ സ്ത്രീ ഇവരോടൊപ്പം കാറില്‍ കയറിയിരുന്നില്ല. തുടര്‍ന്ന് നഗരത്തിന്റെ വിവിധ റോഡുകളിലൂടെ സഞ്ചരിച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് കാക്കനാട്ടെ ഇവരുടെ താമസസ്ഥലത്ത് ഇറക്കിവിട്ടു. യുവതി വിവരം മറ്റൊരു സുഹൃത്തിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ബാറില്‍ നടത്തിയ പരിശോധനയിലാണ് കൊടുങ്ങല്ലൂര്‍ സ്വദേശികളായ യുവാക്കളാണ് പ്രതികളെന്ന് കണ്ടെത്തിയത്.

യുവതിയും യുവാക്കളും പോയ ബാറിലെത്തിയ പൊലീസ് യുവാക്കള്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചതില്‍ ഇവര്‍ നല്‍കിയ മേല്‍വിലാസം വ്യാജമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് യുവതിയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത പൊലീസ് വിശദമായി ചോദ്യം ചെയ്തു. വൈകാതെ യുവതിയെ പീഡിപ്പിച്ചത് കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്ന് യുവാക്കളാണെന്ന് കണ്ടെത്തി. യുവാക്കളേയും ഒത്താശ ചെയ്ത സ്ത്രീയേയും സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു വരും എന്നാണ് വിവരം.

കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് അവശനിലയിലായ യുവതി കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് പൊലീസ് ഇടപെട്ടാണ് ഇവരെ കളമശ്ശേരി ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നലെ യുവതി ബോധരഹിതയായ ശേഷം കാറില്‍ കേറ്റിയപ്പോള്‍ സുഹൃത്തായ സ്ത്രീ മനപൂര്‍വ്വം ഒഴിഞ്ഞു മാറി എന്നാണ് പൊലീസ് നല്‍കുന്ന സൂചന. നിലവില്‍ മൂന്ന് യുവാക്കളും ഈ സ്ത്രീയും മാത്രമാണ് പ്രതികള്‍ എന്നാണ് പൊലീസ് കണ്ടെത്തല്‍.

സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സ്ത്രീകള്‍ക്കും സുരക്ഷിതമായ രാത്രി യാത്രകള്‍, നൈറ്റ് ലൈഫ് ടൂറിസവുമൊക്കെ കൊണ്ടുവരാനിരിക്കുന്നവര്‍ ഈ വാര്‍ത്ത കേള്‍ക്കണമെന്ന് സര്‍ക്കാരിനെതിരെ ആക്ഷേപം. ഇതും ഒറ്റപ്പെട്ട സംഭവമെന്നേ സര്‍ക്കാര്‍ പറയൂ. എന്നാല്‍ എത്രമത്തെ ഒറ്റപ്പെട്ട സംഭവമാണെന്ന് കണക്കെടുക്കണം. നീണ്ട ലിസ്റ്റ് ഉള്ളത് കൊണ്ട് കണക്കെടുപ്പ് പാടാണ്.

കേരളത്തിലെ സ്ഥിതി അതീവ അതീവ ഗുരുതരമായി തുടരുന്നു. എങ്ങനെ സ്ത്രീകളും കുട്ടികളും പ്രായമായവരും ജീവിക്കും ഈ നാട്ടില്‍ വലിയ ആശങ്കയാണ് ഉയരുന്നത്. ആര്‍ക്കും എന്തും ചെയ്യാവുന്ന ഒരു അവസ്ഥയിലേക്ക് കേരളം മാറി കാരണം ആഭ്യന്തര വകുപ്പ് എന്ന് പറയുന്ന സംവിധാനം ഇല്ല. വടക്ക് സംസ്ഥാനങ്ങളില്‍ മാത്രം കേട്ടിരുന്ന ഭയപ്പെടുത്തുന്ന വാര്‍ത്തകള്‍ കേരളത്തില്‍ ഇപ്പോൾ പരമ്പര പോലെ തുടരുകയാണ്.

ബാറില്‍ എത്തിയ യുവതി എങ്ങനെ കുഴഞ്ഞുവീണു എന്ന ചോദ്യവും ഉയരുന്നു. ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന സ്ത്രീ കുടിക്കാന്‍ എന്തെങ്കിലും നല്‍കിയിരുന്നോ, മദ്യത്തില്‍ ലഹരി മരുന്ന് എന്തെങ്കിലും കലര്‍ത്തി കൊടുത്തോ, തുടങ്ങിയ വഴിക്കും പോലീസ് അന്വേഷണം നടത്തുന്നു. കൊച്ചി ലഹരി സംഘങ്ങളുടേയും അത് ഉപയോഗിക്കുന്നവരുടേയും കേന്ദ്രമാണ്. ഒന്നിരുട്ടി കഴിഞ്ഞാല്‍ വിശ്വസിച്ച് പുറത്തിറങ്ങാന്‍ പറ്റാത്ത ഇടമായ് കൊച്ചി മാറി. ലഹരി സംഘങ്ങളും, സെക്‌സ് റാക്കറ്റുകളും കൊച്ചിയുടെ മുഖം തന്നെ വികൃതമാക്കിക്കഴിഞ്ഞു. പീഡനത്തിന് ഇരയായ പെണ്‍കുട്ടി അവശനിലയിലായതിനാല്‍ കൂടുതല്‍ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

.

Karma News Network

Recent Posts

മെഴുകുതിരി സമരം വെളിച്ചം കണ്ടു; റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ…

5 hours ago

എയർ സ്ട്രൈക്ക്, ഹമാസ്-പലസ്തീൻ മന്ത്രിയെ വധിച്ച് ജൂത സേന

പലസ്തീൻ മന്ത്രിയെ ഇസ്രായേൽ കൊലപ്പെടുത്തി. ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്‌. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ…

5 hours ago

ആനന്ദബോസിനോട് ഏറ്റുമുട്ടിയ IPSകാരുടെ കസേര തെറുപ്പിച്ച് അമിത്ഷാ

ബംഗാൾ  ഗവർണ്ണർ സി വി ആനന്ദബോസിനെതിരെ നീക്കം നടത്തിയ 2 ഉന്നത ഐ പി എസുകാർക്കെതിരെ നടപടി എടുത്ത് കേന്ദ്ര…

6 hours ago

മുംബൈ ആക്രമണക്കേസിലെ സൂത്രധാരൻ റാണ,പാക്കിസ്ഥാനികൾക്ക് ഓരോ സ്ഥലവും മാർക്ക് ചെയ്തു നൽകി

മുംബൈ ആക്രമണക്കേസിൽ ഇന്ത്യ തേടുന്ന സൂത്രധാരൻ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയിലേക്ക് ഉടൻ എത്തിക്കും.യുഎസ് ലെ അറ്റോർണി-പി പി…

7 hours ago

ഹത്രാസ് ദുരന്തം ആസൂത്രിതം, 16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തു, ഭോലെബാബയുടെ അഭിഭാഷകന്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹത്രാസിൽ നടന്നത് ആസൂത്രിതമായ ദുരന്തമെന്ന് ഭോലെബാബയുടെ അഭിഭാഷകന്‍. 15-16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തെന്നും…

7 hours ago

കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

കരുനാഗപ്പള്ളി: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഇടക്കളങ്ങര സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. വീടിന് സമീപത്തുള്ള ചതുപ്പില്‍…

8 hours ago