trending

പറഞ്ഞറിയിക്കാനാവാത്ത സന്തോഷം, ഇസ്ലാം മതം സ്വീകരിച്ച് മോഡൽ മെറിൻ അൽ ഹൈമർ

ഇസ്ലാം മതം സ്വീകരിച്ച സന്തോഷം പങ്കിട്ട് പ്രശസ്ത ഫ്രഞ്ച് മോഡൽ മെറിൻ അൽ ഹൈമർ. ഇസ്ലാം മതം സ്വീകരിച്ച് ഹജ്ജ് കർമം നിർവഹിച്ചതിന്റെ ചിത്രങ്ങൾ മെറിൻ സോഷ്യല്ഡ മീഡിയ പേജുകളിലൂടെ പങ്കിട്ടു. ഈ നിമിഷങ്ങൾ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണെന്ന് മെറിൻ പറഞ്ഞു.

തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം എന്നാണ് മതപരിവർത്തനത്തെ കുറിച്ച് മോഡൽ പറഞ്ഞത്. ‘എൻറെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിതാണ്’, എന്നാണ് മെറീൻ പോസ്റ്റ് പങ്കുവെച്ച് കുറിച്ചത്. താൻ തെരഞ്ഞെടുത്ത ആത്മീയ യാത്ര അല്ലാഹുവിലേക്ക് നയിക്കുമെന്നും ഈ യാത്രയിൽ തന്നെ പിന്തുണച്ചതിന് നന്ദി അറിയിക്കുന്നതായും താരം പറഞ്ഞു. മറ്റൊരു മതത്തിലേക്ക് മാറുന്നതിൽ നാണക്കേട് തോന്നേണ്ട കാര്യമില്ലെന്നും മനസ്സും ഹൃദയവും ആത്മാവും യോജിപ്പിച്ചതിൻറെ ഫലമായാണ് താൻ ഇസ്‍ലാം തെരഞ്ഞെടുത്തതെന്നും മെറീൻ പറഞ്ഞു.

കഴിഞ്ഞയാഴ്ച്ചയാണ് മെറിൻ മതപരിവർത്തനത്തെ കുറിച്ചുള്ള വിവരം വെളിപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിൽ ഹിജാബ് ധരിച്ച് ഹജ്ജ് കർമം നിർവഹിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചായിരുന്നു താരം വാർത്ത പുറത്തുവിട്ടത്.‌ ഈ നിമിഷം അനുഭവിക്കുന്ന സന്തോഷത്തിന്റെയും വികാരങ്ങളുടെയും തീവ്രത പ്രകടിപ്പിക്കാൻ ശക്തമായ വാക്കുകളില്ല. ഈ ആത്മീയ യാത്ര തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഇൻഷാ അല്ലാഹ്, ഫ്രാൻസിലെ പ്രമുഖ റിയാലിറ്റി ഷോ താരം കൂടിയാണ് മെറിൻ അൽ ഹൈമർ.

Karma News Network

Recent Posts

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

18 seconds ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

33 mins ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

1 hour ago

കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങി, പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. കൂരിയാട്ട്തൊടി റസാഖിന്റെ മകൻ ഫർഹാനാണ് (13) മരിച്ചത്. കൊടലൂർ പെരികാട്ട് കുളത്തിൽ ഇന്ന്…

2 hours ago

എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

ബംഗളൂരു: സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹാസന്‍…

2 hours ago

മലബാർ പ്ലസ് വൺ സീറ്റ് വിഷയം, വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. മലബാർ പ്ലസ് വൺ…

3 hours ago