topnews

ആന്‍സി കബീറിനും അഞ്ജന ഷാജനും ശീതളപാനിയത്തില്‍ കലര്‍ത്തി ലഹരി നല്‍കി

കൊച്ചി: മിസ് കേരള ജേതാക്കളായ മോഡലുകള്‍ ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. മോഡലുകള്‍ക്ക് ശീതളപാനിയത്തില്‍ ലഹരി കലര്‍ത്തി നല്‍കി എന്ന സംശയം ബലപ്പെടുകയാണ്.
ഇതോടെ മോഡലുകളെ മയക്കുമരുന്ന് നല്‍കി ചൂഷണത്തിന് വിധേയരാക്കാനായിരുന്നു ഹോട്ടലുടമയുള്‍പ്പെടെ ഉള്ളവരുടെ ശ്രമമെന്നും ആരോപണം ഉയരുന്നുണ്ട്. ഇതിന് മോഡലുകള്‍ തയ്യാറാവാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പറയപ്പെടുന്നു.  ഇത് സംബന്ധിച്ച് രഹസ്യ വിവരം പോലീസിന് ലഭിച്ചു. എന്നാല്‍ ഇവരുടെ രക്ത സാംപിള്‍ ശേഖരിക്കാതിരുന്നത് അന്വേഷണത്തിന് തിരിച്ചടിയാകും.

മോഡലുകളെ കബളിപ്പിച്ചു ശീതളപാനിയത്തില്‍ ലഹരി കലര്‍ത്തി കഴിപ്പിച്ചു എന്നാണ് അന്വേഷണ സംഘത്തിന് രഹസ്യസന്ദേശം ലഭിച്ചത്. ഇത് സ്ഥിരീകരിക്കാന്‍ നിശാപാര്‍ട്ടി നടന്ന ഫോര്‍ട്ടു കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ വീണ്ടെടുക്കണം. ഹോട്ടലുടമയായ റോയിക്ക് മിസ് കേരള ആന്‍സി കബീറിനെ മുന്‍ പരിചയമുണ്ട്.

റോയിയും ആന്‍സിയുടെ അമ്മയും നഗരത്തിലെ കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയിലെ അംഗങ്ങളാണ്. മിസ് കേരള സൗന്ദര്യ പട്ടം ലഭിച്ചപ്പോള്‍ ആന്‍സിയെ ക്ഷണിച്ചുവരുത്തി റോയിയുടെ നേതൃത്വത്തില്‍ അനുമോദിച്ചിരുന്നു. ഈ മുന്‍ പരിചയമാണ് ആന്‍സിയും സുഹൃത്തുക്കളും റോയിയുടെ ഹോട്ടില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനായി എത്താന്‍ കാരണം.

ഹോട്ടലില്‍ നടന്ന രാസലഹരി പാര്‍ട്ടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് സൈജു തങ്കച്ചനാണ്. ഇയാളുടെ സാന്നിധ്യമാണ് യുവതികള്‍ക്ക് വിനയായത്. ഡാന്‍സ് പാര്‍ട്ടിക്ക് ശേഷം രഹസ്യമായി നടക്കുന്ന ലഹരി പാര്‍ട്ടിയിലേക്ക് സൈജു ഇവരെ ക്ഷണിച്ചു. എന്നാല്‍ മോഡലുകള്‍ ഇതിന് വഴങ്ങിയില്ല. ഇതിനു പിന്നാലെയാണ് യുവതികള്‍ക്ക് ഒപ്പമുണ്ടായിരുന്ന മുഹമ്മദ് ആഷിഖും അബ്ദുല്‍ റഹ്‌മാനും കൂടിയ അളവില്‍ മദ്യം വിളമ്പി സല്‍ക്കരിക്കാന്‍ തുടങ്ങിയതെന്നു പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇക്കൂട്ടത്തില്‍ യുവതികള്‍ക്കും ശീതളപാനീയത്തില്‍ അമിത അളവില്‍ ലഹരി ചേര്‍ത്തു നല്‍കിയെന്ന രഹസ്യവിവരമാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്.

Karma News Network

Recent Posts

ഹിന്ദുവിലേക്ക് വരുന്നത് മതം മാറ്റമായി കണക്കാക്കില്ല, സ്വധർമ്മത്തിലേക്കുള്ള മടങ്ങി വരവായി കാണും- വിജി തമ്പി

ഹിന്ദുവിലേക്ക് വരുന്നത് മതം മാറ്റമായി കണക്കാക്കില്ലെന്ന് വിശ്വ ഹിന്ദു പരിക്ഷത്ത് സംസ്ഥാന പ്രസിഡന്റും സംവിധായകനുമായ വിജി തമ്പി കർമ ന്യൂസിനോട്.…

17 mins ago

ഇബ്രാഹിം റൈസിയുടെ മരണം, താൽക്കാലിക പ്രസിഡന്റായി മുഹമ്മദ് മൊഖ്‌ബർ

ടെഹ്റാന്‍ : ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ട സാഹചര്യത്തില്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബര്‍ ഇറാന്റെ…

34 mins ago

ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് പേപ്പര്‍ കപ്പ്, അല്ലാത്തവര്‍ക്ക് ഗ്ലാസ്, ആറാട്ടിലെ അനുഭവം പങ്കിട്ട് ചിത്ര നായർ

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ സുരേഷേട്ടന്റെ കാമുകിയായ സുമലത ടീച്ചറെ അവതരിപ്പിച്ച് പ്രേക്ഷക മനം കവർന്ന നടിയാണ്…

54 mins ago

കൊച്ചിയിലെ അവയവക്കടത്ത് കേസ്, ഇരകളായവരിൽ പാലക്കാട് സ്വദേശിയും, വേരുകൾ തേടി പോലീസ്

കൊച്ചി : കൊച്ചിയിലെ അവയവക്കടത്ത് കേസിൽ ഇരയായവരിൽ പാലക്കാട് സ്വദേശിയും ബാക്കി 19 പേര്‍ ഉത്തരേന്ത്യക്കാരെന്നും പോലീസ്. നിരവധിപേര്‍ ഇയാള്‍വഴി…

55 mins ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണവാർത്ത ഞെട്ടിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ‍ഡൽഹി: ‌ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയ്സിയുടെ മരണവാർത്ത ഞെട്ടലുളവാക്കിയെന്നും ദുഃഖകരമായ ഈ സാഹചര്യത്തിൽ…

1 hour ago

നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ്  വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

കാസർഗോഡ് പള്ളിക്കര പഞ്ചായത്തിലെ തൊട്ടി കിഴക്കേക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഡാൻസ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. പരേതനായ തായത്ത് വീട്ടിൽ…

2 hours ago