Categories: topnews

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഭൂട്ടാനിലേക്ക് പുറപ്പെട്ടു

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനിലേക്ക് പുറപ്പെട്ടു. തന്ത്രപ്രധാനമായ രണ്ട് ഉടമ്പടികളിലൂടെ ഉഭയകക്ഷി ബന്ധത്തെ ശക്തിപ്പെടുത്തുക, വൈവിധ്യവല്‍ക്കരിക്കുക എന്നിവയാണ് സന്ദര്‍ശനത്തിന്‍റെ പ്രധാന ഉദ്ദേശം ഭൂട്ടാനിലെത്തുന്ന മോദി പ്രധാനമന്ത്രി ലോതേ ഷെറിംഗ്, ഭൂട്ടാന്‍ രാജാവ്‌ ജിഗ്മെ ഖേസര്‍ നാംഗ്യേല്‍ വാങ്ങ്ചുക്ക് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും.

മോദിയുടെ സന്ദര്‍ശനം ഇന്ത്യ-ഭൂട്ടാന്‍ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലേക്ക് നയിക്കുമെന്ന് ഭൂട്ടാനിലെ ഇന്ത്യന്‍ അംബാസിഡര്‍ രുചിറ കമ്ബോജ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ പത്തോളം ധാരണാപത്രങ്ങളില്‍ ഒപ്പുവെക്കുമെന്നാണ് സൂചന. സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി അഞ്ചോളം പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഭൂട്ടാന്‍ പ്രധാനമന്ത്രി ലോതേ ഷെറിംഗ് നരേന്ദ്രമോദിയെ ഫേസ്ബുക്കില്‍ പ്രശംസിച്ചിരുന്നു. അദ്ദേഹം വളരെ വിനീതനും സാധരണക്കാരനായ വ്യക്തിയുമാണ് എന്നാണ് ലോതേ ഫേസ്ബുക്കില്‍ കുറിച്ചത്.

തന്ത്രപ്രധാന സഖ്യകക്ഷിയായ ഭൂട്ടാനുമായി ഇന്ത്യയുടെ ഉഭയകക്ഷി ബന്ധം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മികച്ച രീതിയില്‍ വളരുകയാണ്. ഇന്ത്യയുടെ ഈ നയം അയല്‍ സംസ്ഥാനങ്ങളുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിന് സഹായകമാകുന്നു.

സാമ്പത്തിക വികസന സഹകരണം, ജലവൈദ്യുതി സഹകരണം, ജനങ്ങളുമായുള്ള ബന്ധം എന്നിവയുള്‍പ്പെടെ ഉഭയകക്ഷി പങ്കാളിത്തത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ സന്ദര്‍ശനം ഇരുരാജ്യക്കാര്‍ക്കും അവസരമൊരുക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍.

രണ്ടാംവട്ടം പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായാണ് മോദി വിദേശ സന്ദര്‍ശനം നടത്തുന്നത്. 2014 ല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷം നരേന്ദ്രമോദി സന്ദര്‍ശിച്ച ആദ്യ രാജ്യവും ഭൂട്ടാന്‍ ആണ്.

Karma News Network

Recent Posts

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…

46 mins ago

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

2 hours ago

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

2 hours ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

3 hours ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

3 hours ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

4 hours ago