മോദി ഭരണം തീവ്രാവാദികൾക്കു പേടി സ്വപ്നമാണ്,നമ്മുടെ സൈനികർ രാജ്യദ്രോഹികളുടെ മടയിൽ കയറി കൊല്ലുന്ന സ്ഥിതിവിശേഷമാണ് ബിജെപി ഭരണത്തിനു കീഴിലുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി. നയിക്കുന്ന ശക്തമായ കേന്ദ്രസര്‍ക്കാര്‍ സൈനികര്‍ക്ക് നല്കുന്ന ധൈര്യത്തിന്റെയും പിന്തുണയുടെയും ഫലമാണിതെന്നും മോദി പറഞ്ഞു. ഉത്തരാഘണ്ഡിലെ ഋഷികേശില്‍ നടന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ശക്തവും സ്ഥിരതയുള്ളതുമായ ഒരു ഭരണസംവിധാനമാണ് ഇപ്പോള്‍ കേന്ദ്രത്തിലുള്ളത്. അതുകൊണ്ടുതന്നെ ഇനിയും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തണം എന്ന ആവശ്യമാണ് രാജ്യത്തുടനീളം കേള്‍ക്കാന്‍ സാധിക്കുന്നത്. രാജ്യം ഭീരുക്കള്‍ ഭരിച്ചിരുന്നപ്പോഴൊക്കെ തീവ്രവാദികള്‍ ഇവിടേക്ക് നുഴഞ്ഞുകയറിയിരുന്നു, രാജ്യത്ത് തീവ്രവാദം പടര്‍ന്നിരുന്നു. പക്ഷേ, ഇപ്പോള്‍ ഇന്ത്യ ശക്തമായ മോദി സര്‍ക്കാരിന്റെ ഭരണത്തിന്‍കീഴിലാണ്. തീവ്രവാദികളെ നമ്മുടെ സൈനികര്‍ അവരുടെ മടയില്‍ക്കയറി കൊല്ലുന്നതാണ് കാണാന്‍ കഴിയുന്നതെന്നും മോദി പറഞ്ഞു.
ദുര്‍ബലരായ കോണ്‍ഗ്രസ് സര്‍ക്കാരിന്, അവരുടെ ഭരണകാലത്ത് ഇന്ത്യയുടെ അതിര്‍ത്തികള്‍ ശക്തിപ്പെടുത്താനുള്ള കഴിവില്ലായിരുന്നു. നല്ല ഒരു റോഡ് പണിയാനോ അവിടേക്ക് സൈന്യത്തെ വിന്യസിക്കാനോ അവര്‍ക്കായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ അതല്ല സ്ഥിതി. അതിര്‍ത്തികളില്‍ നല്ല റോഡുകളും ടണലുകളുമൊക്കെ നിര്‍മിക്കപ്പെട്ടു. അതുമാത്രമല്ല, രാജ്യത്തുനിന്ന് അഴിമതിയും കള്ളപ്പണവും തുടച്ചുനീക്കാനും തനിക്കായെന്നും അതിന്റെ ദേഷ്യമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് തന്നോടുള്ളതെന്നും മോദി പറഞ്ഞു.
ബ്രഹ്മകമലത്തിന്റെ നാടാണ് ഉത്തരാഖണ്ഡ്. അതുകൊണ്ട് വോട്ടിങ്മെഷീനിലെ താമര ചിഹ്നത്തില്‍ തന്നെ നിങ്ങളുടെ വിരലുകള്‍ പതിപ്പിക്കണം. ഉത്തരാഘണ്ഡിന്റെ സംസ്കാരത്തെയും പാരമ്പര്യത്തെയും നശിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അവരെ പാടെ ഒഴിവക്കി ഉത്തരാഖണ്ഡിലെ അഞ്ച് ലോക്സഭാ സീറ്റുകളിലും താമരയ്ക്ക് വോട്ടുനല്‍കി ബി.ജെ.പി. സ്ഥാനാര്‍ഥികളെ തന്നെ വിജയിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
മമ്മൂട്ടി ക്യാമറയില്‍ പകര്‍ത്തിയ ബുൾ ബുൾ പക്ഷിച്ചിത്രം സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് അവസരം. കൊച്ചി ദര്‍ബാള്‍ ഹാളില്‍ പ്രദര്‍ശനത്തിനുള്ള ചിത്രമാണ് ലേലത്തിന്…
ഇന്ത്യൻ പീനൽ കോഡ് എന്ന നിലവിൽ ഉള്ള നിയമം ഇനി ചവറ്റു കുട്ടയിലേക്ക്. ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ ഇന്ത്യൻ പീനൽ കോഡ്…
യൂട്യൂബ് വ്ലോഗേഴ്സ് ആയ ഇ ബുൾ ജെറ്റ് സഹോദരന്മാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്നുപേർക്ക് പരിക്ക്. ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ…
മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ഗവർണർ കേസ്…
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…