topnews

ഡൽഹി പ്രക്ഷോഭത്തിന് ഉത്തരവാദി മോദി സർക്കാരാണെന്നു സീതാറാം യെച്ചൂരി

റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ കർഷകരും പൊലീസും ഏറ്റുമുട്ടിയ സംഭവത്തിൽ ഉത്തരവാദി മോദി സർക്കാരാണെന്നും പ്രശ്നപരിഹാരം കാർഷിക നിയമം പിൻവലിക്കലാണെന്നും പ്രതികരിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സ്ഥിതി ഇത്രയും മോശമാകാൻ കാരണം മോദി സർക്കാരാണെന്ന് യെച്ചൂരി പറഞ്ഞു. കൊടിയ തണുപ്പിലും കർഷകർ കഴിഞ്ഞ 60 ദിവസത്തിലധികമായി സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു. നൂറോളം കർഷകർ മരിച്ചുവീണിട്ടും ഡൽഹിയിലേക്ക്​ വരാൻ അവരെ അനുവദിച്ചില്ല.

ഡൽഹി പ്രക്ഷോഭത്തെ അക്രമം കൊണ്ട് നേരിടാനാവില്ല. അക്രമം ഒന്നിനും പരിഹാരവും സ്വീകാര്യവുമല്ല. അവകാശങ്ങൾക്ക്​ വേണ്ടി വാദിക്കുന്ന കർഷകരെ ബി.ജെ.പി ട്രോളുകൾ ഇറക്കി പരിഹസിക്കുകയാണ്. മന്ത്രിമാർ വന്യമായ ആരോപണങ്ങൾ പറയുന്നു, കോടതിയിൽ യാതൊരു അടിസ്ഥാനവുമില്ലാതെ നിയമ ഉദ്യോഗസ്ഥർ അവകാശവാദങ്ങളുന്നയിക്കുന്നു. ഇതൊന്നും കർഷകരുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ കൈകാര്യം ​ചെയ്യുന്നതിനുള്ള മാർഗമല്ലെന്നും യെച്ചൂരി പറഞ്ഞു. കർഷകരുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ ഇങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Karma News Editorial

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

25 mins ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

58 mins ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

2 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

2 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

2 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

3 hours ago