national

പ്രതിരോധം, കണക്ടിവിറ്റി, ഭീകരവിരുദ്ധ മേഖല , നിർണായക കരാറുകളിൽ ഒപ്പുവെച്ച് മോദി–ഹസീന കൂടിക്കാഴ്ച,

ന്യൂഡൽഹി: ഇന്ത്യയിൽ മൂന്നാം മോദി സർക്കാർ രൂപീകരിച്ചതിന് ശേഷം വരുന്ന ആദ്യ ഉഭയകക്ഷി സന്ദർശനത്തിനായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും പ്രതിരോധം, കണക്ടിവിറ്റി, ഭീകരവിരുദ്ധ മേഖലകളിലെ സഹകരണത്തിലൂന്നി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെയും നേതൃത്വത്തിൽ നടന്ന ഉദ്യോഗസ്ഥതല ചർച്ച.

ബംഗ്ലദേശിൽനിന്ന് ചികിൽസ ആവശ്യത്തിനായി ഇന്ത്യയിലെത്തുന്നവർക്ക് ഇ–മെഡിക്കൽ വീസ നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സമഗ്ര സാമ്പത്തിക സഹകരണ കരാറുമായി ബന്ധപ്പെട്ട് ചർച്ച തുടങ്ങാന്‍ സന്നദ്ധരാണെന്നും സംയുക്ത വാർത്താസമ്മേളനത്തിൽ ഇരുനേതാക്കളും പറഞ്ഞു. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ പ്രതിരോധരംഗത്തെ ആധുനികവത്ക്കരണവും ഭീകര, തീവ്രവാദ വിരുദ്ധ നടപടികളും ചർച്ചയായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

തീസ്ത നദീ സംരക്ഷണവുമായി ബന്ധപ്പെട്ട് സാങ്കേതിക വിദഗ്ധ സംഘത്തെ ബംഗ്ലദേശിലേക്ക് അയയ്ക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. തീസ്ത നദീജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലദേശ് പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും ബംഗാളിൽ മമത ബാനർജിയുടെ എതിർപ്പിനെത്തുടർന്ന് ഇന്ത്യ ഇതിൽ ഒപ്പുവച്ചിരുന്നില്ല. 2026ൽ കാലഹരണപ്പെടുന്ന ഗംഗാനദീജല കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും സാങ്കേതിക വിദഗ്ധതല ചർച്ച നടത്താൻ മുൻകൈയെടുക്കാനും തീരുമാനമായി.

ഡിജിറ്റൽ സഹകരണം, ഹരിത മേഖലയിലെ സഹകരണം, മാരിടൈം, ആരോഗ്യം, ടെലികോ, ബഹിരാകാശം, (റിന്യൂവൽ ), സമുദ്രഗവേഷണം, ദുരന്തനിവാരണം, ഫിഷറീസ്, സൈനിക പരിശീലനം എന്നിവയിൽ സഹകരണം വർധിപ്പിക്കാനുള്ള ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചിട്ടുണ്ട്. സൈനിക പരിശീലനത്തിൽ വെല്ലിങ്ടൺ ഡിഎസ്എസ്‌സിയും ബംഗ്ലദേശിലെ മിർപുർ പ്രതിരോധ സർവീസ് സ്റ്റാഫ് കോളജും തമ്മിൽ സഹകരണത്തിന് ധാരണയായി.

Karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

4 hours ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

4 hours ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

5 hours ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

5 hours ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

5 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

5 hours ago