മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. ഏകദേശം ഒരു മണിക്കൂർ നീണ്ടു നിന്ന കൂടിക്കാഴ്ചയിൽ അതിപ്രധാനമായ പല കാര്യങ്ങളും ചർച്ച ചെയ്യപ്പെട്ടു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രത്തിലെ പുതിയ അദ്ധ്യായമാണിതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ബൈഡന് മാധ്യമങ്ങളോട് പറഞ്ഞു. ഇന്‍ഡോ പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്ന് ബൈഡന് പറഞ്ഞു. ബൈഡൻ അധികാരമേറ്റ ശേഷം ഇരുവരും തമ്മിൽ ആദ്യമായാണ് കൂടിക്കാഴ്ച്ച നടത്തുന്നത്. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽവെച്ചായിരുന്നു കൂടിക്കാഴ്ച്ച.
ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ വിപുലമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. കൊവിഡ് വ്യാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിലും ബൈഡന് ഭരണകൂടം സ്വീകരിച്ച നടപടികളെ നരേന്ദ്രമോദി പ്രകീര്‍ത്തിച്ചു. ജനാധിപത്യ മൂല്യങ്ങളില്‍ ഉറച്ച ബന്ധമാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ളത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര ബന്ധം ശക്തിപ്പെടുത്തണം. പരസ്പരവിശ്വാസം വളര്‍ത്താന്‍ മഹാത്മാഗാന്ധിയുടെ ആദര്‍ശം പ്രേരണയായെന്നും മോദി പറഞ്ഞു.
അതേസമയം അമേരിക്കയും ബ്രിട്ടനും ഓസ്ട്രേലിയയും അടുത്തിടെ രൂപീകരിച്ച സൈനിക സഖ്യം, ക്വാഡ് ഉച്ചകോടിയെ ബാധിക്കില്ലെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ ഇന്നലെ നരേന്ദ്ര മോദിയെ അറിയിച്ചിരുന്നു. 2019ല്‍ അമേരിക്കയിലെ ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോഡി പരിപാടിക്കു വേണ്ടിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി അവസാനമായി അമേരിക്ക സന്ദര്‍ശിച്ചത്
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…