റോം: ജി7 ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഹസ്തദാനം നൽകി ആലിംഗനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഉച്ചകോടിയിൽ ക്ഷണിതാക്കളുടെ സമ്മേളനത്തിനിടെയാണ് മാർപാപ്പയെ പ്രധാനമന്ത്രി കണ്ടത്. പാപ്പയെ ആശ്ലേഷിച്ച പ്രധാനമന്ത്രി കൈപിടിച്ച് കുശലാന്വേഷണം നടത്തുകയും ചെയ്തു. ഇരുവരും തമ്മിലുള്ള ചർച്ച വെള്ളിയാഴ്ച നടക്കും.
ഇറ്റലിയിലെ അപുലിയയിൽ നടന്ന ജി-7 ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രിയും മാർപാപ്പയും കണ്ടുമുട്ടിയത്. വീൽചെയറിൽ ഇറ്റാലിയൻ പി.എം മെലോണി പോപ്പിനെ ജി7 വേദിയിലേക്ക് ആനയിച്ചു, ഇമ്മാനുവൽ മാക്രോൺ, ഋഷി സുനക്, ബൈഡൻ, യൂറോപ്യൻ പാർലമെൻ്റ് മേധാവി ഉർസുല വോൺ ഡെർ ലെയനും ഉൾപ്പെടെ നേതാക്കൾ ഫ്രാൻസീസ് മാർപാപ്പയേ സ്വീകരിച്ചു
പ്രധാനമന്ത്രിയോടൊപ്പം വിദേശ കാര്യമന്ത്രി എസ് ജയശങ്കറും ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറ്റലിയിലെത്തിയിട്ടുണ്ട്. എഐ സാങ്കേതികവിദ്യയിലൂടെ സമൂഹം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സംസാരിക്കാനും ആശങ്കകൾ പങ്കുവക്കാനുമാണ് മാർപാപ്പ ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതെന്നാണ് വിവരം. ജി-7 ഉച്ചകോടിക്കിടെ പാർപാപ്പയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.
ബിഗ് സ്ക്രീൻ- മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…
കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…
തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…
ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…
കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്‍ഫി. സെല്‍ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…
അടിമാലി: ആന സവാരി കേന്ദ്രത്തിൽ പാപ്പാൻ ആനയുടെ ചവിട്ടേറ്റ് മരിച്ചു. കൊച്ചി - ധനുഷ്കോടി ദേശീയ പാതയോരത്ത് അടിമാലിയ്ക്ക് സമീപം…