topnews

ഇന്ത്യ വെടിനിർത്തൽ ആവശ്യപ്പെടില്ല; ഹമാസിനെതിരെയുള്ള പിന്തുണ തുടരും- പ്രധാനമന്ത്രി

ഇസ്രയേൽ ഹമാസ് യുദ്ധം രൂക്ഷമാകുന്നതിനിടെ പശ്ചിമേഷ്യയിൽ തൽക്കാലം വെടിനിർത്തൽ ആവശ്യപ്പെട് ആവർത്തിച്ച് ഇന്ത്യ. ഹമാസിനെതിരെയുള്ള നീക്കത്തിന് ഇന്ത്യയുടെ പിന്തുണ തുടരുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇസ്രയേലിനെതിരെയുള്ള യുഎൻ സെക്രട്ടറി ജനറലിന്റെ നിലപാട് ഇന്ത്യ ഏറ്റെടുക്കില്ല. എന്നാൽ ​ഗാസയിലെ സാധാരണക്കാരെ സൈനിക നീക്കം ബാധിക്കരുത് എന്ന് തന്നെയായിരിക്കുമെന്നും ഇന്ത്യ അറിയിച്ചു.

അതേ സമയം ഹമാസിനെ ഉന്മൂലനംചെയ്യാൻ കരയുദ്ധത്തിലേക്കുകടക്കുന്നതിനു മുന്നോടിയായി ഇസ്രയേൽ ഗാസയിൽ നടത്തുന്ന വ്യോമാക്രമണത്തിൽ 18 ദിവസംകൊണ്ട് മരിച്ചത് 5971 പേർ. ഇവരിൽ 2360 പേർ കുട്ടികളാണെന്ന് ഗാസയിലെ ആരോഗ്യമന്ത്രാലയം പറഞ്ഞു. 24 മണിക്കൂറിനിടെ 704 പലസ്തീൻകാർ കൊല്ലപ്പെട്ടു.

തിങ്കളാഴ്ച നാനൂറിലധികം ഹമാസ് താവളങ്ങൾ വ്യോമാക്രമണത്തിലൂടെ തകർത്തെന്നും കമാൻഡർമാരെ വധിച്ചെന്നും ഇസ്രയേൽസൈന്യം അറിയിച്ചു. ഗാസയുടെ തെക്കുഭാഗത്തും ആക്രമണം ശക്തമാണ്. ഖാൻ യൂനിസ് നഗരത്തിൽ തിങ്കളാഴ്ച രാത്രിയുണ്ടായ വ്യോമാക്രമണത്തിൽ യു.എൻ. ഏജൻസിയുടെ ആറുജീവനക്കാരുൾപ്പെടെ 32 പേർ കൊല്ലപ്പെട്ടു. ഇതോടെ യുദ്ധത്തിൽ കൊല്ലപ്പെട്ട യു.എൻ. സന്നദ്ധപ്രവർത്തകരുടെ എണ്ണം 35 ആയി.

ഗാസാ സിറ്റിയിലെ ഹമാസ് താവളങ്ങൾ തുടച്ചുനീക്കാൻ ആക്രമണം തുടരുമെന്നും സുരക്ഷ മുൻനിർത്തി തെക്കൻ ഗാസയിലേക്ക് ഒഴിഞ്ഞുപോകണമെന്നും ഇസ്രയേൽ സൈനികവക്താവ് ഡാനിയേൽ ഹഗാരി ആവർത്തിച്ചു. ഹമാസ് സാധാരണക്കാരെ കവചമാക്കുകയാണെന്ന് സൈന്യം ആരോപിച്ചു.

Karma News Network

Recent Posts

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

7 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

8 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

9 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

9 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

10 hours ago

ഊരിലെ പ്രധാന ചെന്താരകത്തിന് വേണ്ടി പിന്നെ ഗാന്ധിജി പുനരവതരിച്ചു വരുമെന്ന് കരുതിയോ നിഷ്കളങ്കരേ

കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…

11 hours ago