national

സർവേയിലെ മോദി തരംഗം, റെക്കോഡിട്ട് ഓഹരി വിപണി, അമ്പരന്ന് ലോകം

തിരഞ്ഞെടുപ്പ് പ്രവചനങ്ങളിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ ജയിക്കും എന്ന് പുറത്ത് വരുമ്പോൾ ഓഹരി വിപണി കുതിച്ചു കയറി. ബിഎസ്ഇ സെൻസെക്സും നിഫ്റ്റി 50 ഉം വ്യാഴാഴ്ച വ്യാപാരത്തിൽ ശക്തമായി ഉയർന്നു. സെൻസെക്‌സ് 75,300-ന് മുകളിലേക്ക് ഉയർന്നപ്പോൾ രാജ്യം ഇന്നുവരെ കാണാത്ത വൻ ഉയരങ്ങളിലേക്ക് എത്തുകയായിരുന്നു. രാജ്യത്തേ കമ്പിനികളും നിക്ഷേപകരും തിരഞ്ഞെടുപ്പ് പ്രവചനങ്ങൾ ആഘോഷമാക്കുന്നു എന്ന് ദേശീയ റിപോർട്ടുകൾ.നിഫ്റ്റി 50 22,900 ലെവലുകൾ കടന്നു. ഉച്ചയ്ക്ക് 2:18 ന്, ബിഎസ്ഇ സെൻസെക്സ് 1,100 പോയിൻറ് അഥവാ 1.49 ശതമാനം ഉയർന്ന് 75,325.14 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 50 340 പോയിൻറ് അഥവാ 1.51 ശതമാനം ഉയർന്ന് 22,937.90 ൽ എത്തി.

ഇതെല്ലാം സൂചിപ്പിക്കുന്നത് ഇന്ത്യൻ കമ്പിനികളുടെ ശക്തമായ സ്വാധീനവും വളർച്ചയുമാണ്‌. യൂറോപ്പും അമേരിക്കയും ചൈനയും വളർച്ചയിൽ കിതയ്ക്കുമ്പോൾ ഇന്ത്യ ഒരു മിന്നൽ പിണരാകുന്നു. യൂറോപ്യൻ രാജ്യങ്ങൾ വലർച്ചാ നിരക്കിൽ മൈനസിലേക്ക് വീഴുമ്പോൾ ലോകത്ത് ഇന്ത്യ നേട്ടം ഉണ്ടാക്കുന്നു. ചൈനക്കും മുകളിൽ വളർച്ചാ നിരക്കിലേക്ക് നീങ്ങിയപ്പോൾ ഇന്ത്യയിൽ നിക്ഷേപിക്കാൻ ആഗോള ഭീമന്മാരും കമ്പിനികളും ക്യൂ നില്ക്കുകയാണ്‌.രാജ്യത്ത് റെക്കോര്‍ഡിട്ടുകൊണ്ട് മൂന്നാം തവണയും എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുന്നതോടെ ഭാരതത്തിലെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് വിപണിയില്‍ വമ്പിച്ച നേട്ടമുണ്ടാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 22നു പറഞ്ഞിരുന്നു. മോദി ഇത് പറഞ്ഞ് 24 മണിക്കൂറിനുള്ളിലാണ്‌ ചരിത്ര തിരുത്തിയും റെക്കോഡ് തകർത്തും ഓഹരി വിപണിയിലെ വൻ കയറ്റം.

ഇന്നലെ മോദി പറഞ്ഞത് ഇങ്ങിനെ…

10 വര്‍ഷത്തെ ബിജെപി സര്‍ക്കാരിന്റെ കൃത്യവും സുശക്തവുമായ നയങ്ങള്‍ രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ ശക്തമാക്കി. ഇത് എന്റെ ഉറപ്പാണ്, ജൂണ് നാലിന് ബിജെപി റെക്കോര്‍ഡ് നേട്ടത്തില്‍ അധികാരത്തിലെത്തുമ്പോള്‍ ഓഹരി വിപണിയും പുതിയ റെക്കോര്‍ഡ് ഉയരങ്ങളിലെത്തും. ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്.

2024ല്‍ സെന്‍സെക്‌സ് 25,000 പോയിന്റില്‍ നിന്ന് 75,000ലേക്ക് ഉയര്‍ന്നുവെന്ന് ബിസിനസ് ദിനപത്രം പറഞ്ഞതായി പ്രധാനമന്ത്രി മോദി പറഞ്ഞു. നിക്ഷേപകര്‍ തന്റെ സര്‍ക്കാരില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. കഴിഞ്ഞ ദശകത്തിലെ ശ്രദ്ധേയമായ പ്രകടനത്തില്‍ സ്‌റ്റോക്ക് മാര്‍ക്കറ്റ് നമ്മില്‍ അര്‍പ്പിക്കുന്ന വിശ്വാസം വ്യക്തമാണ്. ഞങ്ങള്‍ അധികാരമേറ്റപ്പോള്‍ സെന്‍സെക്‌സ് ഏകദേശം 25000 പോയിന്റായിരുന്നു. ഇന്ന് അത് 75000 പോയിന്റില്‍ എത്തി, ഇത് ചരിത്രപരമായ ഉയര്‍ച്ചയാണ്.

അടുത്തിടെ, ഞങ്ങള്‍ ആദ്യമായി 5 ട്രില്യണ്‍ ഡോളറിന്റെ വിപണി മൂല്യത്തില്‍ എത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, നിങ്ങള്‍ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം പരിശോധിച്ചാല്‍, പൗരന്മാര്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു എന്ന്് മനസ്സിലാകും. 2014ല്‍ ഒരു കോടിയുണ്ടായിരുന്ന മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരുടെ എണ്ണം ഇന്ന് 4.5 കോടിയായി ഉയര്‍ന്നു.

ഓഹരി വിപണിയിലെ ഇന്നത്തേ കുതിച്ചുകയറ്റം റിസർവ് ബാങ്കിന്റെ ലാഭം പുറത്ത് വന്നതോടെയാണ്‌. റിസർവ് ബാങ്ക് ലക്ഷ്യം ഇട്ടതിലും കൂടുതൽ ലാഭം നേടി. ബജറ്റിനേക്കാൾ ഉയർന്ന ആർബിഐ മിച്ച കൈമാറ്റം, 2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സർക്കാരിൻ്റെ റിസോഴ്‌സ് എൻവലപ്പ് വർദ്ധിപ്പിക്കാൻ സഹായിക്കും, ഇത് 2025 സാമ്പത്തിക വർഷത്തിനായുള്ള ഇടക്കാല ബജറ്റിൽ ഇന്ത്യാ സർക്കാരിന്റെ വരുമാനം കുതിച്ചു കയറാൻ ഇടയാക്കും. ഇന്ത്യൻ ബാങ്കുകളുടെ അതി സക്തമായ സ്വാധീനവും അടിയുറപ്പും സംബദ് വ്യവസ്ഥയിലേക്ക് പണം ഒഴുക്കാൻ വിഡേ നിക്ഷേപകർക്ക് ആത്മ വിശ്വാസം വളർത്തി.

ഇന്ത്യ ലോകത്തേ 4മത്തേ സാമ്പത്തിക ശക്തിയായി 2025ഓടെ വരും എന്നാണ്‌ കണക്കുകൂട്ടുന്നത്. 2047ഓടെ ലോകത്തേ ഏറ്റവും വലിയ സാമ്പത്തിക ശക്തി ആകും എന്നും കണക്കുകൂട്ടുന്നു. അമേരിക്കയുടെ ഇരട്ടിയോളം ജി ഡി പി വരുമാനവുമായി ലോകത്തിന്റെ നിറുകയിൽ തന്നെ ഇന്ത്യ സ്ഥാനം പിടിക്കും എന്നും കണക്കുകൂട്ടുന്നു. 2035ഓടെയാണ്‌ ഇന്ത്യ വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് മാറും എന്ന് കണക്കാക്കുന്നതും.

karma News Network

Recent Posts

തീം പാർക്കിൽ അപകടം, 50 അടി ഉയരത്തിൽ തലകീഴായി തൂങ്ങിക്കിടന്ന് ആളുകൾ

50 അടി ഉയരത്തിൽ കുടുങ്ങി ആളുകൾ. പോർട്ട്‌ലാൻഡിലെ ഓക്‌സ് അമ്യൂസ്‌മെൻ്റ് പാർക്കിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അറ്റ്മോസ്ഫിയർ റൈഡിനിടെ മുപ്പതോളം…

10 mins ago

ഇവിഎം ഉപേക്ഷിക്കണമെന്ന് മസ്‌ക്, ടൂട്ടോറിയൽ ക്ലാസ് നൽകാം, ഇന്ത്യയിലേക്ക് വരൂവെന്ന് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി : ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം) ഉപയോഗം നിർത്തലാക്കണമെന്ന് ടെസ്‌ല, സ്‌പേക്‌സ് എക്‌സ് സിഇഒ ഇലോൺ മസ്‌ക്. ഇവ…

39 mins ago

കണ്ടുമുട്ടിയ അന്നുമുതല്‍ നിന്നില്‍ ഞാന്‍ വീണുപോയി, ​ജിപിക്ക് ജന്മദിനാശംസയുമായി ​ഗോപിക

വിവാഹ ശേഷമുള്ള ഭര്‍ത്താവിന്റെ ആദ്യത്തെ ബര്‍ത്ത് ഡേയ്ക്ക് ആശംസകളുമായി ഗോപിക അനിൽ. എങ്ങനെയാണ് ഒരാളെ ഇത്രയധികം ഇഷ്ടപ്പെട്ടു പോകുന്നത് എന്ന്…

57 mins ago

എസ്‌ഐയെ വാഹനമിടിച്ച് വീഴ്ത്തി കടന്നു, 19കാരനായ പ്രതി പിടിയിൽ

പാലക്കാട് : വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി കടന്ന 19കാരൻ പിടിയിൽ. തൃത്താല സ്റ്റേഷനിലെ എസ്ഐ ശശിയെയാണ് വാഹനം കൊണ്ടിടിച്ചത്.…

1 hour ago

നവ്യയുടെ തല തോര്‍ത്തിക്കൊടുത്ത് അച്ഛന്‍, ഫാദേഴ്സ് ഡേയിൽ പങ്കിട്ട വീഡിയോ ഹിറ്റ്

അച്ഛന് ഫാദേഴ്‌സ് ഡേ ആശംസിച്ച് നടി നവ്യ നമ്പ്യാര്‍ പങ്കുവച്ച വിഡിയോ ശ്രദ്ധനേടുന്നു. നവ്യയുടെ മുടി തോര്‍ത്തിക്കൊടുക്കുന്ന അച്ഛനെയാണ് വിഡിയോയില്‍…

1 hour ago

മദ്യലഹരിയിൽ 15കാരനെ മർദിച്ച് പിതാവ്, രണ്ടാം ഭാര്യയും അകത്തായി

കോഴിക്കോട് : മദ്യലഹരിയിൽ പതിനഞ്ചുകാരനായ മകനെ മർദ്ദിച്ച സംഭവത്തിൽ പിതാവ് പിടിയിൽ. പേരാമ്പ്ര തയ്യുള്ളതിൽ ശ്രീജിത്താണ് പിടിയിലായത്. സംഭവത്തിൽ ഇയാളുടെ…

2 hours ago