topnews

സി ഐ സുധീര്‍ മകളോട് മോശമായി സംസാരിച്ചുവെന്നും മനോരോഗിയല്ലേയെന്ന് ചോദിച്ചുവെന്നും മോഫിയയുടെ അമ്മ

സി ഐ സുധീര്‍ തന്റെ മകളോട് മോശമായി സംസാരിച്ചുവെന്നും മനോരോഗിയല്ലേയെന്ന് വരെ ചോദിച്ചുവെന്നും മരണപ്പെട്ട മോഫിയ പര്‍വീന്റെ അമ്മ. ഈ ചോദ്യം മകളെ മാനസികമായി തകര്‍ത്തുകളഞ്ഞുവെന്നാണ് അമ്മ പ്യാരി പറയുന്നത്. സുധീറിനെതിരെ ഗുരുതര ആരോപണങ്ങളാണ് മൊഫിയയുടെ അമ്മ പ്യാരി ഉന്നയിച്ചത്. സംഭവ ദിവസം സിഐയുടെ മുന്നില്‍ വെച്ച് സുഹൈല്‍ മോഫിയയെ അപമാനിച്ചു.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചിട്ടും സിഐ സുധീര്‍ പ്രതികരിച്ചില്ല. ഒരു പെണ്ണും സഹിക്കാത്ത രീതിയില്‍ സംസാരിച്ചത് കൊണ്ടാണ് മോഫിയ സുഹൈലിനെ അടിച്ചതെന്ന് അമ്മ പറയുന്നു. ഇതോടെ നീ മനോരോഗിയല്ലേ എന്ന് ചോദിച്ച് കൊണ്ട് സിഐ മോഫിയക്ക് നേരെ തിരിഞ്ഞു. സിഐയുടെ ഈ പ്രതികരണമാണ് മകളെ മാനസികമായി തകര്‍ത്ത് കളഞ്ഞതെന്നാണ് അമ്മ പറയുന്നത്.

മോഫിയ പര്‍വീണ്‍ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ കേസെടുക്കുന്നതില്‍ സിഐ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്നാണ് പൊലീസിന്റെ തന്നെ അന്വേഷണ റിപ്പോര്‍ട്ട്. ഒക്ടോബര്‍ 29ന് പരാതി ഡിവൈഎസ്പി സിഐയ്ക്ക് കൈമാറിയിരുന്നു. എന്നാല്‍ സിഐ തുടര്‍നടപടികള്‍ എടുത്തില്ല. കേസെടുക്കാതെ 25 ദിവസമാണ് പൊലീസ് നടപടി വൈകിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടി ആത്മഹത്യ ചെയ്ത ദിവസം മാത്രമാണ് കേസ് എടുത്തതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഡിഐജി നീരജ് കുമാര്‍ ഗുപത നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് വീഴ്ച പറ്റിയെന്ന കണ്ടെത്തല്‍. ആലുവ എസ്പിയും ഡിവൈഎസ്പിയും പരാതി ഒക്ടോബര്‍ 29ന് തുടര്‍ നപടികള്‍ക്കായി ആലുവ ഈസ്റ്റ് സിഐ സി എല്‍ സുധീറിന് കൈമാറി. സുധീര്‍ കേസിലെ തുടര്‍ നടപടി മറ്റൊരു ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചു. എന്നാല്‍ കേസ് എടുക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ കാര്യമായ മേല്‍നോട്ടം ഉണ്ടായില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Karma News Editorial

Recent Posts

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

11 mins ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

1 hour ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

1 hour ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

2 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

2 hours ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

2 hours ago